Horoscope : ഈ നാളുകാര്‍ക്ക് അപ്രതീക്ഷിത സാമ്പത്തികയോഗം; ഇന്നത്തെ രാശിഫലം അറിയാം
Today’s Horoscope 9th June 2025 in Malayalam: സാമ്പത്തികയോഗം മുതല്‍ കാര്യവിജയം അടക്കമുള്ള പ്രവചനങ്ങള്‍ ചില നാളുകാര്‍ക്ക് സന്തോഷം പകരുന്നതാണ്. എന്നാല്‍ കാര്യപരാജയം മുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വരെയുള്ള പ്രവചനങ്ങള്‍ ചില നാളുകാരില്‍ ദുഃഖവമുണ്ടാക്കിയേക്കാം

ഇന്നത്തെ (ജൂണ്‍ 9) ദിവസത്തെ രാശിഫലം പുറത്ത്. എല്ലാ നാളുകളുമായി ബന്ധപ്പെട്ട് പ്രവചനങ്ങളുണ്ട്. അപ്രതീക്ഷിത സാമ്പത്തികയോഗം മുതല്‍ കാര്യവിജയം അടക്കമുള്ള പ്രവചനങ്ങള്‍ ചില നാളുകാര്‍ക്ക് സന്തോഷം പകരുന്നതാണ്. എന്നാല്‍ കാര്യപരാജയം മുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വരെയുള്ള പ്രവചനങ്ങള്‍ ചില നാളുകാരില്‍ ദുഃഖവമുണ്ടാക്കിയേക്കാം. പ്രവചനങ്ങളില്‍ പറയുന്നത് എന്തുതന്നെയാണെങ്കിലും സധൈര്യം മുന്നോട്ടുപോവുകയാണ് പ്രധാനം.
മേടം
അപ്രതീക്ഷിത സാമ്പത്തികയോഗം കാണുന്നു. അംഗീകാരം, നേട്ടം, കാര്യവിജയം, യാത്രാവിജയം എന്നിവയും കാണുന്നു. നിയമവിഷയങ്ങളില്‍ തിരിച്ചടി ഉണ്ടായേക്കാം.
ഇടവം
ഇന്ന് അനുകൂലമായ ദിവസം. സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സാമ്പത്തികയോഗം, കാര്യവിജയം ഇവ കാണുന്നു.




മിഥുനം
യാത്രാപരാജയം, കാര്യതടസം, അപകടഭീതി, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവ കാണുന്നു.
കര്‍ക്കടകം
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കണമെന്നില്ല. യാത്രാപരാജയം, കാര്യപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു.
ചിങ്ങം
കാര്യവിജയം, അനുകൂല സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയവ കാണുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അസ്വസ്ഥയ്ക്കും സാധ്യത.
കന്നി
മനഃപ്രയാസം, അസ്വസ്ഥത, കാര്യതടസം ഇവ കാണുന്നു. വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത വേണം. വാഗ്വാദങ്ങള്‍ ഉണ്ടായേക്കാം.
തുലാം
അഭിമാനക്ഷതം, നിയമപ്രശ്‌നങ്ങളില്‍ തിരിച്ചടി, സുഹൃദ്-ബന്ധു സമാഗമം, സല്‍ക്കാരയോഗം ഇവ കാണുന്നു.
വൃശ്ചികം
ബിസിനസില്‍ നഷ്ടമുണ്ടായേക്കാം. സാമ്പത്തികതടസം, അസ്വസ്ഥത, കാര്യപരാജയം, അലച്ചില്‍, ചെലവ് ഇവ കാണുന്നു.
ധനു
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കണമെന്നില്ല. ഇച്ഛാഭംഗം, കാര്യതടസം, യാത്രാപരാജയം ഇവയ്ക്ക് സാധ്യത.
മകരം
പൊതുവെ അനുകൂല ദിവസം, ബന്ധുസമാഗമം, സല്‍ക്കാരയോഗം, യാത്രാവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
കുംഭം
ആരോഗ്യപ്രശ്‌നങ്ങള്‍, അലച്ചില്‍, ചെലവ്, അസ്വസ്ഥത ഇവ കാണുന്നു.
മീനം
ഗുണദോഷസമ്മിശ്രമായ ദിനമാകാം. അപകടഭീതി, ശത്രുശല്യം, യാത്രാതടസം ഇവയ്ക്ക് സാധ്യത.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)