AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: സ്വസ്ഥതക്കുറവ് ഉണ്ടാകും വീട്ടിലെ സാഹചര്യങ്ങള്‍ മോശമാകും; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope on March 2 2025: നക്ഷത്രഫലത്തില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം. ഇതൊരു പൊതുഫലമാണ്. അതിനാല്‍ തന്നെ നക്ഷത്രഫലത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

Today’s Horoscope: സ്വസ്ഥതക്കുറവ് ഉണ്ടാകും വീട്ടിലെ സാഹചര്യങ്ങള്‍ മോശമാകും; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 02 Mar 2025 06:16 AM

ഇന്ന് മാര്‍ച്ച് രണ്ട് ഞായറാഴ്ച. ഓരോരുത്തരുടെയും ജീവിതത്തിലെ പല സുപ്രധാന തീരുമാനങ്ങളുമെടുക്കുന്നത് സ്വഭാവികമായും ഞായറാഴ്ചകളിലാണ്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലും പലകാര്യങ്ങളും സംഭവിക്കാന്‍ പോകുന്നുണ്ടാകും. എന്നാല്‍ നക്ഷത്രഫലത്തില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം. ഇതൊരു പൊതുഫലമാണ്. അതിനാല്‍ തന്നെ നക്ഷത്രഫലത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാപരാജയം എന്നിവയായിരിക്കും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, ധനയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം എന്നിവയ്‌ക്കൊപ്പം വായ്പാശ്രമങ്ങള്‍ വിജയിക്കാനും സാധ്യതയുണ്ട്.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, ശത്രുക്ഷയം, അംഗീകാരം, സന്തോഷം തടസങ്ങള്‍ അകലാം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ധനതടസം എന്നിവയാണ് ഇന്നത്തെ ഫലം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, ശത്രുശല്യം എന്നിവ ഉണ്ടാകാനിടയുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ നന്നായി ശ്രദ്ധിക്കുക.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, ധനയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, ആഗ്രഹങ്ങള്‍ സഫലമാകും.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം, ഉപയോഗസാധനലാഭം, തൊഴില്‍ ലാഭം എന്നിവയോടൊപ്പം പുതിയ സാധ്യതകള്‍ തുറന്ന് കിട്ടുമെന്നും ഫലത്തില്‍ പറയുന്നു.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം, വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, അലച്ചില്‍, ഇച്ഛാഭംഗം, വേണ്ടപ്പെട്ടവര്‍ അകല്‍ച്ച എന്നിവ കാണുന്നു.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതി)

കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം എന്നിവയുണ്ടാകും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവയാണ് ഇന്നത്തെ ഫലം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യവിജയം, മത്സരവിജയം ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം എന്നിവയോടൊപ്പം യാത്രകള്‍ വിജയിക്കാനിടയുണ്ട്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)