AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ഇന്നത്തെ ടൈം നല്ല ബെസ്റ്റ് ടൈം, പക്ഷെ ഇവർക്കു മാത്രം, നക്ഷത്രഫലം

Daily Horoscope ​In Malayalam Today: 2026 ജനുവരി 31, ശനിയാഴ്ച. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുണ്ടാകും? കാര്യവിജയവും ധനലാഭവും ആർക്കൊക്കെ? ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?

Today Horoscope: ഇന്നത്തെ ടൈം നല്ല ബെസ്റ്റ് ടൈം, പക്ഷെ ഇവർക്കു മാത്രം, നക്ഷത്രഫലം
Horoscope TodayImage Credit source: Tv9 Network
Aswathy Balachandran
Aswathy Balachandran | Published: 31 Jan 2026 | 06:29 AM

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ? ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിയുന്ന ഇന്നത്തെ നക്ഷത്രഫലം അറിയാം. മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ രാശിഫലം താഴെ വായിക്കാം

മേടം

ഇന്ന് അനുകൂലമായ ദിവസമാണ്. കാര്യവിജയം, മത്സരവിജയം, സാമ്പത്തിക നേട്ടം എന്നിവ കാണുന്നു. ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകും. ആരോഗ്യം തൃപ്തികരമായിരിക്കും.

ഇടവം

പകൽ സമയങ്ങളിൽ കാര്യപരാജയവും മനഃപ്രയാസവും അനുഭവപ്പെടാം. ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യത. എന്നാൽ വൈകുന്നേരം 7 മണിക്ക് ശേഷം കാര്യങ്ങൾ അനുകൂലമാകും.

മിഥുനം

സാമ്പത്തിക നേട്ടവും ബന്ധുസമാഗമവും ഉണ്ടാകും. അംഗീകാരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. എങ്കിലും വൈകുന്നേരം 7 മണിക്ക് ശേഷം തർക്കങ്ങളോ മനഃപ്രയാസമോ ഉണ്ടായേക്കാം.

കർക്കടകം

രാവിലെ ചില തടസ്സങ്ങളും ശത്രുശല്യവും നേരിടേണ്ടി വരും. എന്നാൽ രാത്രിയോടെ സ്ഥിതി മെച്ചപ്പെടും. സൽക്കാരങ്ങളിൽ പങ്കെടുക്കാനും ഇഷ്ടഭക്ഷണം ലഭിക്കാനും യോഗമുണ്ട്.

ചിങ്ങം

വളരെ സജീവമായ ദിവസമായിരിക്കും. തൊഴിൽ രംഗത്ത് അംഗീകാരം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളോടൊപ്പം സന്തോഷമായി സമയം ചെലവഴിക്കാൻ സാധിക്കും.

കന്നി

മത്സരപരീക്ഷകളിൽ വിജയമുണ്ടാകും. മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും. ഭക്ഷണസമൃദ്ധിയും കാര്യവിജയവും ഇന്നത്തെ പ്രത്യേകതയാണ്.

 

തുലാം

പകൽ സമയം പ്രതികൂലമായിരിക്കും. കലഹങ്ങൾക്കും ശത്രുശല്യത്തിനും സാധ്യത. വൈകുന്നേരം 7 മണിക്ക് ശേഷം അനുകൂലമായ സ്ഥലമാറ്റമോ പുതിയ വഴിത്തിരിവുകളോ ഉണ്ടായേക്കാം.

വൃശ്ചികം

യാത്രകളിൽ തടസ്സങ്ങളും അനാവശ്യ കലഹങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. വൈകുന്നേരം വരെ ജാഗ്രത പാലിക്കുക. അതിനുശേഷം ഗുണദോഷ സമ്മിശ്രമായിരിക്കും.

ധനു

പകൽ സമയം സന്തോഷകരമായിരിക്കും. എന്നാൽ വൈകുന്നേരം 7 മണിക്ക് ശേഷം പണനഷ്ടത്തിനോ ചെറിയ അപകടങ്ങൾക്കോ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

ALSO READ: സ്വർണ്ണവും വെള്ളിയും വാങ്ങുമ്പോൾ പിങ്ക് പേപ്പർ ഉപയോഗിക്കുന്നതെന്തിന്? ആത്മീയമായ വിശ്വാസം അറിയാം

 

മകരം

പുതിയ അവസരങ്ങൾ തേടിവരും. സ്ഥാനക്കയറ്റം, സാമ്പത്തിക നേട്ടം എന്നിവയ്ക്ക് യോഗമുണ്ട്. കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന ദിവസമാണ്.

കുംഭം

വായ്പാശ്രമങ്ങൾ പരാജയപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം. യാത്രകളിലും സംസാരത്തിലും നിയന്ത്രണം പാലിക്കുന്നത് ഉചിതമായിരിക്കും.

മീനം

കാര്യവിജയവും ധനലാഭവും ഉണ്ടാകും. ഇഷ്ടജനങ്ങളുമായി ഒത്തുകൂടാൻ അവസരം ലഭിക്കും. മൊത്തത്തിൽ ഐശ്വര്യപൂർണ്ണമായ ദിവസമായിരിക്കും.

 

Disclaimer: ഈ പ്രവചനങ്ങൾ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങൾസ്ഥിരീകരിക്കുന്നില്ല