AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ശത്രുക്കളെ സൂക്ഷിക്കുക, വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം

Horoscope Malayalam Prediction: മറ്റ് ചിലർക്കാകട്ടെ അപ്രതീക്ഷിതമായ പല സംഭവങ്ങളും അവരുടെ ജീവിതത്തിൽ സംഭവിച്ചേക്കാം. നിങ്ങളുടെ ജീവിതത്തിൽ ഒരു ദിവസം എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിൻ്റെ സൂചനകൾ രാശിഫലത്തിലൂടെ അറിയാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

Today’s Horoscope: ശത്രുക്കളെ സൂക്ഷിക്കുക, വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം
Horoscope Image Credit source: GettyImages
neethu-vijayan
Neethu Vijayan | Published: 14 Jul 2025 06:10 AM

ഇന്ന് ജൂലൈ 14 തിങ്കളാഴ്ച, പുതു പ്രതീക്ഷയോടെ വീണ്ടും ഒരു ദിവസം ആരംഭിക്കുകയായി. ഓരോരുത്തരിലും ഓരോ ദിവസം ഇങ്ങനെയാവണം എന്നൊരു ചിന്ത ഉണ്ടാകും. എന്നാൽ ചിലർക്ക് പ്രതീക്ഷകൾക്കൊത്ത് മുന്നോട്ട് പോകാൻ കഴിഞ്ഞേക്കും. മറ്റ് ചിലർക്കാകട്ടെ അപ്രതീക്ഷിതമായ പല സംഭവങ്ങളും അവരുടെ ജീവിതത്തിൽ സംഭവിച്ചേക്കാം. നിങ്ങളുടെ ജീവിതത്തിൽ ഒരു ദിവസം എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിൻ്റെ സൂചനകൾ രാശിഫലത്തിലൂടെ അറിയാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

മേടം

ഈ നക്ഷത്രക്കാർക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയും വളരെയധികം നിയന്ത്രണവും വേണം. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നത് നല്ലതാണ്.

ഇടവം

ഇടവം രാശിക്കാർക്ക് ജോലിയിൽ വിജയം ഉണ്ടാകും, സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. നിങ്ങൾക്ക് ഇന്ന് വിവാഹാലോചനകൾ വരാൻ സാധ്യതയുണ്ട്.

മിഥുനം

മിഥുനം രാശിക്കാർ ഇന്ന് ആരോ​ഗ്യം പ്രത്യേകം ശ്രദ്ധിക്കുക. സഹപ്രവർത്തകരുമായി സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയും. എന്നാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായേക്കാം.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമല്ല. ജോലിയിൽ തടസ്സങ്ങൾ ഉണ്ടാവാം. കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. നിക്ഷേപം നടത്താൻ നല്ല ദിവസമല്ല ഇന്ന്. യാത്രകൾ പോകുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്കും ഇന്ന് നല്ല ദിവസമല്ല. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് അതീവ ശ്രദ്ധയോടെ ആവണം.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലി സ്ഥലത്ത് പുരോ​ഗമനം ഉണ്ടാകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ വരുമാനം വർധിക്കും.

തുലാം

വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ആത്മവിശ്വാസം വർധിക്കും. ജോലിസ്ഥലത്തെ ശത്രുക്കളെ സൂക്ഷിക്കുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ജോലിയിൽ അതീവ ശ്രദ്ധ വേണ്ട ദിവസമാണ്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയും നിയന്ത്രണവും വേണം. അല്ലാത്തപക്ഷം കടം ഉണ്ടായേക്കാം.

ധനു

ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ സാധ്യതയുണ്ട്. കരിയറിൽ നല്ല അവസരങ്ങൾ വന്നുചേരും. വിദ്യാർത്ഥികൾക്ക് വിജയം ഉണ്ടാകും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമല്ല. ജോലിസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാവാം. നിക്ഷേപം നടത്തുന്നതിന് മുൻപ് നന്നായി ആലോചിക്കുക. കടം കൊടുക്കാനോ വാങ്ങാനോ ഇന്ന് നല്ല ദിവസമല്ല.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കും. ആരോഗ്യം നല്ലതായി മുന്നോട്ട് പോകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം നേടാൻ സാധിക്കും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് പല കടമ്പകളും കടക്കേണ്ടി വന്നേക്കാം. സാമ്പത്തിക നഷ്ടം വരാൻ സാധ്യതയുണ്ട്. കൂടാതെ കുടുംബത്തിൽ പ്രശ്നങ്ങളും ഉണ്ടായേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)