Today’s Horoscope: കടം വാങ്ങുന്നത് ഒഴിവാക്കുക, യാത്ര അരുത്; അറിയാം ഇന്നത്തെ നക്ഷത്രഫലം

Today’s Horoscope ​In Malayalam: ചിലർക്ക് മനക്ലേശം, അനാരോ​ഗ്യം, സാമ്പത്തിക നഷ്ടം തുടങ്ങിയവായാണ് ഫലമെങ്കിൽ, മറ്റ്ചിലർക്ക് ഇവയെല്ലാം അനുകൂലമായേക്കാം. അത്തരത്തിൽ ഓരോ നക്ഷത്രക്കാരുടെ ഇന്നത്തെ നക്ഷത്രഫലം എങ്ങനെയായിരിക്കുമെന്ന് വിശദമായി പരിശോധിക്കാം.

Today’s Horoscope: കടം വാങ്ങുന്നത് ഒഴിവാക്കുക, യാത്ര അരുത്; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope

Updated On: 

20 Mar 2025 11:20 AM

നിങ്ങളുടെ ഒരു ദിവസം അത് ചിലപ്പോൾ നല്ലതാകാം, അല്ലെങ്കിൽ മോശമായേക്കാം, മറ്റുചിലപ്പോൾ ​ഗുണദോഷസമ്മിശ്രമായിരിക്കാം. എന്താണെങ്കിലും അതിൻ്റെ ചില സൂചനകൾ രാശിഫലത്തിലൂടെ അറിയാൻ സാധിക്കും. ചിലർക്ക് മനക്ലേശം, അനാരോ​ഗ്യം, സാമ്പത്തിക നഷ്ടം തുടങ്ങിയവായാണ് ഫലമെങ്കിൽ, മറ്റ്ചിലർക്ക് ഇവയെല്ലാം അനുകൂലമായേക്കാം. അത്തരത്തിൽ ഓരോ നക്ഷത്രക്കാരുടെ ഇന്നത്തെ നക്ഷത്രഫലം എങ്ങനെയായിരിക്കുമെന്ന് വിശദമായി പരിശോധിക്കാം.

മേടം

ഇന്ന് ആരോടെങ്കിലും സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിക്കുക. ഇന്ന് പൂർവ്വിക സ്വത്തിൽ നിന്ന് പ്രയോജനം ലഭിക്കും. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകേണ്ടി വന്നേക്കും.

ഇടവം

ഇന്ന് നിങ്ങൾക്ക് ആരുടെയെങ്കിലും സഹായം വേണ്ടി വന്നേക്കാം. ചെറുകിട ബിസിനസുകാർ ഇന്ന് സന്തുഷ്ടരായിരിക്കും. ബിസിനസ് കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. നഷ്ടത്തിന് സാധ്യത കാണുന്നുണ്ട്.

മിഥുനം

ചിലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് ഭാവിയിൽ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കും. കടം വാങ്ങുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം.

കർക്കിടകം

ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഇന്ന് ലാഭം സ്വന്തമാക്കാൻ സാധിക്കും. മാതാപിതാക്കളുടെ ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിൽ ചില ചർച്ചകൾ നടക്കാനുള്ള സാധ്യതയുണ്ട്.

ചിങ്ങം

ഇന്ന് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളാണ്. ബിസിനസ്സിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം. ബാങ്കിൽ നിന്നോ മറ്റോ വായ്പ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇന്ന് അതിന് അനുകൂലമായ ദിവസമാണ്.

കന്നി

ഇന്ന് നിങ്ങൾക്ക് വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും. പ്രധാനപ്പെട്ട ജോലികൾ മാറ്റിവയ്ക്കരുത്. കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്.

തുലാം

നിയമപരമായ കേസ് നടക്കുന്നുണ്ടെങ്കിൽ, അതിൽ നിങ്ങൾക്ക് വിജയം ലഭിച്ചേക്കാം. കടം വാങ്ങുന്നത് ഒഴിവാക്കുക. യാത്ര പോകുന്നതും ഒഴിവാക്കുക. അല്ലാത്തപക്ഷം അപകടത്തിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം

കുടുംബത്തിൽ ചില തർക്കങ്ങൾ ഉടലെടുത്തേക്കാം. അത് മനസിന് അസ്വസ്ഥത ഉണ്ടാക്കുന്നു. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്. പരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കും.

ധനു

കുടുംബത്തിലെ മറ്റുള്ളവരോട് ആലോചിച്ച ശേഷം മാത്രം സംസാരിക്കുക. വാക്കുകൾ പരോക്ഷമാകരുത്. ഇതുമൂലം ഭാവിയിൽ ബന്ധങ്ങളിൽ ചില ഉലച്ചിലുകൾ സംഭവിച്ചേക്കാം.

മകരം

വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. രാഷ്ട്രീയ മേഖലയിലുള്ളവർക്ക് സമൂഹത്തിൽ ചില സ്ഥാനങ്ങൾ ലഭിക്കുന്നു. സാമ്പത്തികമായി മെച്ചമുണ്ടായേക്കാം.

കുഭം

കാര്യതടസം, മനഃപ്രയാസം, കലഹം, ശരീരത്തിന് സുഖക്കുറവ് എന്നിവയുണ്ടാകും. എന്നാൽ ഉച്ചയ്ക്ക് ശേഷം ഇതിൽ മാറ്റം വന്നേക്കും. സാമ്പത്തികമായി നിങ്ങൾ മെച്ചപ്പെടും.

മീനം

ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം കൈവരിക്കാൻ സാധിക്കും. കുടുംബത്തിൽ ചില മം​ഗളകരമായ കാര്യങ്ങൾ നടന്നേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

 

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം