AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: അപകടസാധ്യത, ജോലിസമ്മർദ്ദം, മനക്ലേശം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope In Malayalam Today: ചിലർക്ക് അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ നടക്കാനുള്ള സാധ്യത കാണുന്നു. എന്നാൽ മറ്റ് ചിലർക്ക് സൗഭാ​ഗ്യങ്ങളും സമ്പൽ സമൃദ്ധിയും വന്നുചേർന്നേക്കാം. ഒരു ദിവസത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനകളാണ് ഇവിടെ രാശിഫലത്തിലൂടെ പറയുന്നത്.

Today Horoscope: അപകടസാധ്യത, ജോലിസമ്മർദ്ദം, മനക്ലേശം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Image Credit source: Getty Images
neethu-vijayan
Neethu Vijayan | Updated On: 21 Oct 2025 06:04 AM

ഇന്ന് ഒക്ടോബർ 21 ചൊവ്വാഴ്ച്ച. നല്ലാരു ദിവസം മനസ്സിൽ വിചാരിച്ചുകൊണ്ട് എല്ലാവരും പുതിയൊരു പുലരിയെ എതിരേറ്റിരിക്കുന്നു. ചിലർക്ക് അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ നടക്കാനുള്ള സാധ്യത കാണുന്നു. എന്നാൽ മറ്റ് ചിലർക്ക് സൗഭാ​ഗ്യങ്ങളും സമ്പൽ സമൃദ്ധിയും വന്നുചേർന്നേക്കാം. ഒരു ദിവസത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനകളാണ് ഇവിടെ രാശിഫലത്തിലൂടെ പറയുന്നത്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം വിശദമായി പരിശോധിക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് ജോലി സ്ഥരത്ത് വളരെയധികം തിരക്ക് അനുഭവപ്പെടും. സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം.

ഇടവം

ഇടവം രാശിക്കാർ ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകാം. ആരോ​ഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ കുഴപ്പത്തിലായേക്കാം.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ മെച്ചമുണ്ടാകും. പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കും. കുടുംബ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകും. ധനലാഭം ഉണ്ടാകാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യതയുണ്ട്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് മനസ്സ് അസ്വസ്ഥമായിരിക്കാം. ശത്രുക്കൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തിയേക്കാം. അതിനാൽ ശ്രദ്ധിക്കണം. സംസാരത്തിൽ നിയന്ത്രണം പാലിക്കണം.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് ജോലിയിൽ പുരോഗതിക്ക് അവസരങ്ങൾ ലഭിക്കും. ധൃതിയിൽ ചെയ്യുന്ന കാര്യങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സാമ്പത്തികമായി മെച്ചമുണ്ടായേക്കാം.

കന്നി

കന്നി രാശിക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും അതിനായി പണം ചെലവഴിക്കേണ്ടി വരാനും സാധ്യതയുണ്ട്. കുടുംബാം​ഗങ്ങളുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് മുടങ്ങിയ ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ബാങ്കിൽ ജോലി ചെയ്യുന്നവരുടെ ശമ്പള വർദ്ധനവിന് സാധ്യതയുണ്ട്. ദൂരയാത്രകൾക്ക് സാധ്യതയുണ്ട്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ദിവസം മനക്ലേശം ഉണ്ടായേക്കാം. ചിന്തിക്കാതെ ഒരു തീരുമാനവും എടുക്കരുത്. എടുത്തുചാട്ടം നിങ്ങളെ അപകടത്തിൽ ചാടിച്ചേക്കാം.

ധനു

ധനു രാശിക്കാർക്ക് ധനലാഭം ഉണ്ടാകും. പങ്കാളിയുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. കടം വാങ്ങാൻ ശ്രമിക്കരുത്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയിക്കാൻ സാധിക്കും.

മകരം

മകരം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ നല്ല അവസരങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് തൊഴിൽ സ്ഥലത്ത് ശ്രദ്ധിക്കണം. എതിരാളികൾ ഉപദ്രവിക്കാൻ ശ്രമിച്ചേക്കാം.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് ബിസിനസ്സ് ആവശ്യത്തിനായി യാത്ര ചെയ്യേണ്ടി വരും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം നേടും. നിക്ഷേപം നടത്താൻ നല്ല ദിവസമാണ്.

മീനം

മീനം രാശിക്കാർക്ക് ഇന്ന് വിജയം സാധ്യമാണ്. ഇത് കണ്ട് മറ്റുള്ളവർക്ക് അസൂയ തോന്നിയേക്കാം. തൊഴിൽ സ്ഥലത്ത് ചില തർക്കങ്ങൾ ഉണ്ടാകാം. എന്നാൽ അവ ഒഴിവാക്കാൻ ശ്രമിക്കണം.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)