Horoscope Today: കഠിനാധ്വാനത്തിന്റെ ഫലം കാണാനാകും; അപ്രതീക്ഷിത നേട്ടങ്ങള്‍ വന്നുചേരും: സമ്പൂര്‍ണ രാശിഫലം

Horoscope Malayalam Today August 15th: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്ന് അറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശി ഫലം വായിക്കാം.

Horoscope Today: കഠിനാധ്വാനത്തിന്റെ ഫലം കാണാനാകും; അപ്രതീക്ഷിത നേട്ടങ്ങള്‍ വന്നുചേരും: സമ്പൂര്‍ണ രാശിഫലം

Horoscope

Published: 

15 Aug 2025 | 05:57 AM

ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകും. സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ആരോ​ഗ്യ കാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്ന് അറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശി ഫലം വായിക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലികാര്യങ്ങളിൽ മികച്ച വിജയം ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങൾ വന്നുചേരും. ആരോഗ്യം ശ്രദ്ധിക്കുക. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂലമാണ്.

ഇടവം

ഇടവം രാശിക്കാർക്ക് ആ​ഗ്രഹിച്ച കാര്യങ്ങൾ നടക്കും. ജോലിസ്ഥലത്ത് സ്ഥാനകയറ്റം ലഭിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ വാക്കുതർക്കം ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക. നല്ല വിവാ​ഹാലോചനകൾ വന്ന് ചേരും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സിൽ കുറച്ച് പ്രശ്നങ്ങളുണ്ടാവാം. വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടും. പുതിയ ബിസിനസ്സ് പദ്ധതികൾ തുടങ്ങാൻ ഇത് നല്ല സമയമാണ്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ വന്ന് ചേരും. അമിത ചിലവ് ഒഴിവാക്കുക. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ചില തടസങ്ങൾ വന്ന് ചേരും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ വിജയം ഉണ്ടാകും. സർക്കാർ ജോലി ആ​ഗ്ര​ഹിക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും.

Also Read:12 രാശികളിൽ അസൂയക്കാരും, ജ്യോതിഷത്തിൽ ഇങ്ങനെയും?

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് സാമ്പത്തികപരമായി ബുദ്ധിമുട്ട് നിറഞ്ഞ ദിവസമാണ്. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. ഇത് നിങ്ങൾക്ക് മാനസിക ആരോ​ഗ്യത്തിനെ ബാധിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമാണ്. എല്ലാ കാര്യത്തിലും വിജയം നേടും. മത്സരപരീക്ഷകളിൽ വിജയിക്കും. ആരുമായും വാക്ക് തർക്കത്തിനു പോകരുത്.

ധനു

ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. പങ്കാളിയുമായി ദൂരെ യാത്രയ്ക്ക് പോകുക. ഇത് നിങ്ങളുടെ മാനസിക ആരോ​ഗ്യത്തിന് നല്ലതാണ്. പുതിയ ബിസിനസ്സ് പദ്ധതികൾ തുടങ്ങാൻ ഇത് നല്ല സമയമാണ്.

മകരം

മകരം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. ആർക്കും പണം കടം നൽകരുത്.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാൻ ഇടയുണ്ട്.പുതിയ വാഹനം വാങ്ങാനോ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനോ സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.

മീനം

മീനം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ജോലി സ്ഥലത്ത് നല്ല രീതിയിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും. ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കാം. പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us
മാങ്ങാണ്ടി അച്ചാർ ഉണ്ടാക്കാം; കിടു ടേസ്റ്റ് ആണ്
42 ലും തിളങ്ങുന്ന സൗന്ദര്യരഹസ്യം വെളിപ്പെടുത്തി തൃഷ
വളരെ സിമ്പിള്‍; ഇങ്ങനെ ചെയ്താല്‍ തക്കാളി ചീഞ്ഞുപോകില്ല
സ്നേക്ക് പ്ലാന്റ് വളർത്തിയാൽ പാമ്പ് വരുമോ?
ആരോഗ്യ-കലാ മേള 'ആരോഗ്യം ആനന്ദം' പത്തനംതിട്ട ഫെസ്റ്റിൻ്റെ ഭാഗമായി ആശാ ശരത് അവതരിപ്പിച്ച നൃത്ത സന്ധ്യ
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി നടന്ന അന്നദാനം; ചോറു വിളമ്പി നല്‍കി വികെ പ്രശാന്ത് എംഎല്‍എ
ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍
മസനഗുഡി വനത്തിലെ മനോഹരമായ കാഴ്ച