AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: അനാവശ്യ ചെലവുകൾ, കുടുംബ കലഹം; അറിയാം ഇന്നത്തെ രാശിഫലം

Horoscope Malayalam Today August 24 2025: ഇന്നത്തെ ദിവസം നിങ്ങൾ ഓരോരുത്തർക്കും എങ്ങനെ എന്നറിയണോ? എങ്കിൽ താഴെ നൽകിയിരിക്കുന്ന രാശിഫലം വായിക്കാം.

Today’s Horoscope: അനാവശ്യ ചെലവുകൾ, കുടുംബ കലഹം; അറിയാം ഇന്നത്തെ രാശിഫലം
HoroscopeImage Credit source: Gettyimages
Nandha Das
Nandha Das | Updated On: 24 Aug 2025 | 06:06 AM

ഇന്ന് ഓഗസ്റ്റ് 24, ഞായറാഴ്ച. പന്ത്രണ്ട് രാശിക്കാർക്കും അവരുടെ രാശി അനുസരിച്ച് ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് ഇന്ന് അനുകൂല സമയമാണെങ്കിൽ മറ്റു ചില രാശിക്കാർക്ക് അങ്ങനെ ആവണമെന്നില്ല. എന്നാൽ, ഇത് ഓരോ ദിവസവും മാറിമറിയും. ഇന്നത്തെ ദിവസം നിങ്ങൾ ഓരോരുത്തർക്കും എങ്ങനെ എന്നറിയണോ? എങ്കിൽ താഴെ നൽകിയിരിക്കുന്ന രാശിഫലം വായിക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് പല കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ നടക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. അനാവശ്യ ചെലവുകൾ വർധിക്കാൻ സാധ്യത.

ഇടവം

ഇടവം രാശിക്കാർ ഇന്ന് ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം വിജയകരമായി പൂർത്തിയാക്കും. പൊതുവേ സന്തോഷകരമായ ദിവസമായിരിക്കും. സാമ്പത്തികനില ഭദ്രമാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏറെ നാളുകൾക്ക് ശേഷം കുടുംബാംഗങ്ങളുമായി ഒത്തുകൂടാൻ അവസരം ലഭിക്കും. പ്രവർത്തനരംഗത്ത് അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ആരോഗ്യം തൃപ്തികരമാണ്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ സാധിക്കും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ചില യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം. ദമ്പതികൾ തമ്മിൽ അകന്നു കഴിക്കേണ്ടതായി വരും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് ദൈവാധീനം ഉള്ള ദിവസമാണ്. സാമ്പത്തിക നില മെച്ചപ്പെടും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. കലഹങ്ങളിൽ ഇടപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആഗ്രഹിച്ച സ്ഥലത്ത് പോകാനാകും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് പല രീതിയിൽ പണം കൈവശം വരും. നിയമപ്രശ്നങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കാം.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. ബന്ധുക്കളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ ഇടയുണ്ട്. ചെലവുകൾ നിയന്ത്രിക്കുന്നത് നന്ന്. ജോലിയിൽ അനുകൂല സ്ഥലംമാറ്റം പ്രതീക്ഷിക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് വരുമാനം വർദ്ധിക്കും. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യത. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. പല കാര്യങ്ങളും മന്ദഗതിയിൽ ആവാനിടയുണ്ട്.

ധനു

ധനു രാശിക്കാർക്ക് ഇന്ന് മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കാനിടയുണ്ട്. പ്രശസ്തി നേടാനാകും. പുതിയതായി ഏറ്റെടുക്കുന്ന പല കാര്യങ്ങളും വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്.

മകരം

മകരം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വിചാരിക്കുന്ന പോലെ പല കാര്യങ്ങളും ചെയ്തു തീർക്കാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ അവസരം ലഭിക്കും.

കുംഭം

കുംഭം രാശിക്കാർ ഇന്ന് പല കാര്യങ്ങൾക്കും തടസ്സം നേരിടും. ശ്രമങ്ങൾ ഫലം കാണും. പ്രാർത്ഥനകൾ മുടകാത്തിരിക്കുക. യാത്രകൾ വിജയകരമാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് ഉപരിപഠനത്തിന് അവസരം ലഭിക്കും. സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും. നിയമകാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)