Today’s Horoscope: യാത്രകൾ ആവശ്യമായി വരും, ആരോഗ്യം ശ്രദ്ധിക്കണം; ഇന്നത്തെ സമ്പൂർണ രാശിഫലം ഇതാ
Horoscope Today Malayalam on July 20: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്നറിയണോ? എങ്കിൽ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം പരിശോധിക്കൂ.
ഇന്ന് ജൂലൈ 20, ഞായറാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്നറിയണോ? എങ്കിൽ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം പരിശോധിക്കൂ. ഓരോരുത്തരുടെയും രാശി അനുസരിച്ച് അവർക്ക് ഓരോ ദിവസവും എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചനയാണ് രാശിഫലം നൽകുന്നത്. ഓരോ ദിവസവും എന്തെല്ലാം പ്രതീക്ഷിക്കാം, ഏതെല്ലാം വിഷയങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ അറിയാൻ കഴിയുന്നു.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർ ഇന്ന് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുന്നത് നന്ന്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യത്തെ ബാധിക്കുന്ന ദുശ്ശീലങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർ ഇന്ന് സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണങ്ങൾ വരുത്തുന്നത് നന്ന്. സന്തോഷകരമായ സമയമാണ്. പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കുക. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണ്. മക്കളുടെ പഠന കാര്യത്തിൽ ശ്രദ്ധ വേണം. കടം കൊടുത്തിരുന്ന പണം തിരികെ ലഭിക്കും.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കിടകം രാശിക്കാർ ഇന്ന് ജോലി സ്ഥലത്ത് മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുതിയ വരുമാനം ലഭിക്കും. നേട്ടങ്ങൾ കൈവരിക്കും. നേടാനാകും. പരീക്ഷയിൽ മികച്ച വിജയം നേടും. ഈശ്വരാധീനമുള്ള കാലമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർക്ക് ഇന്ന് യാത്ര കൊണ്ട് നേട്ടമുണ്ടാകും. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. ബന്ധുക്കളുടെ തെറ്റിദ്ധാരണ മാറിക്കിട്ടും. പങ്കാളി മൂലം ചില നഷ്ടങ്ങൾ ഉണ്ടായേക്കാം. സഹോദര സഹായം ലഭിക്കും.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർക്ക് ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്ഥാന കയറ്റം ലഭിക്കും. ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. പ്രണയിതാക്കൾ തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർ ഇന്ന് ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. സാഹിത്യ രംഗത്ത് ശോഭിക്കും. അന്യനാട്ടിൽ കഴിയുന്നവർ നാട്ടിലേക്ക് മടങ്ങിയെത്തും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. വിദ്യാർത്ഥികൾ ഉപരിപഠനത്തിന് ചേരും.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ ഇന്ന് സാമ്പത്തിക ബാധ്യതകൾ പരിഹരിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏറെ നാളായി അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർ ഇന്ന് അനാവശ്യമായ പിടിവാശികൾ ഒഴിവാക്കുന്നത് നന്ന്. വിദേശ യാത്ര ചെയ്യാൻ അവസരം ഒരുങ്ങും. ജോലിയിൽ ഉയർച്ചയുണ്ടാകും. ശത്രുശല്യം ഒഴിയും. പരീക്ഷയിൽ ഉന്നത വിജയം നേടും.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർക്ക് ഇന്ന് ദീർഘയാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. വീട് നിർമാണം ആരംഭിക്കും. കാർഷിക രംഗത്ത് ശോഭിക്കും. ആരോഗ്യം മെച്ചപ്പെടും. ഏറെ നാളായുള്ള ചില ആഗ്രഹങ്ങൾ നടക്കും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നടക്കും. ഒഴിവുസമയങ്ങൾ ഗുണകരമായി ഉപയോഗിക്കാൻ ശ്രമിക്കുക. പലയിടത്ത് നിന്നും സഹായം പ്രതീക്ഷിക്കാം. സൽക്കാരങ്ങളിൽ പങ്കെടുക്കും.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഇന്ന് യാത്രകൾ ആവശ്യമായി വരും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പ്രണയിതാക്കൾക്ക് അനുകൂല സമയമാണ്. പുതിയ വാഹനം വാങ്ങാൻ യോഗം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)