Horoscope Today: ബിസിനസില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും; മാനസിക സമാധാനം അനുഭവപ്പെടും; അറിയാം നിങ്ങളുടെ രാശിഫലം

Horoscope Malayalam Today July 28: മാനസിക സമാധാനം അനുഭവപ്പെടും. കുടുംബ ബന്ധങ്ങളിൽ ശ്രദ്ധ നൽകുക. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

Horoscope Today: ബിസിനസില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും; മാനസിക സമാധാനം അനുഭവപ്പെടും; അറിയാം നിങ്ങളുടെ രാശിഫലം

Horoscope

Published: 

28 Jul 2025 06:02 AM

ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് അനുകൂലമായിരിക്കും. ജോലിയിലും ബിസിനസിലും പുതിയ അവസരങ്ങള്‍ ലഭിക്കും. മാനസിക സമാധാനം അനുഭവപ്പെടും. കുടുംബ ബന്ധങ്ങളിൽ ശ്രദ്ധ നൽകുക. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. എല്ലാ കാര്യത്തിലും വിജയം നേടും. മത്സരപരീക്ഷകളിൽ വിജയം കൈവരിക്കും. അടുത്ത സുഹൃത്തുക്കളിൽ നിന്ന് സമ്മാനങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഇന്ന് അനുകൂലമായിരിക്കും. അമിതമായ ചിലവ് ഒഴിവാക്കുക.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ആരോ​ഗ്യകാര്യത്തിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ജോലി ചെയ്യുന്നവർക്ക് നല്ല അം​​ഗീകാരം ലഭിക്കും. ബിസിനസ്കാർക്ക് ലാഭം ഉണ്ടാകും. പങ്കാളിയുമായി ദൂരെയാത്ര നടത്തുന്നത് ഇന്നത്തെ ദിവസം നല്ലതാണ്.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. വിദേശത്തേക്ക് പോകുന്നവർ എല്ലാ കാര്യങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തുക.

കർക്കിടകം

കർക്കിടക രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കരിയറിൽ പരാജയം ഉണ്ടാകും. തളരാതെ മുന്നോട്ട് പോകുക. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക. പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. സുഹൃത്തുകളിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്. ജോലികൾ കൃത്യ സമയത്ത് ചെയ്ത് തീർക്കാൻ ശ്രമിക്കുക. സഹോദരങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടാതിരിക്കുക.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് അനുകൂലമായിരിക്കും. സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ വന്ന് ചേരും. കുടുംബവുമായി സമയം ചെലവഴിക്കുക. സംസാരം ശ്രദ്ധിച്ച് വേണം. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക. ആരോഗ്യത്തിൽ ശ്രദ്ധ വേണം.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ബിസിനസ് ആരംഭിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂലമായിരിക്കും. പങ്കാളിയുമായി തുറന്ന് സംസാരിക്കുക. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും.

വൃശ്ചികം

ഇന്ന് നിങ്ങൾക്ക് ചില തടസ്സങ്ങൾ ഉണ്ടാകും. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ ശ്രമിക്കുക. വിദേശത്തേക്ക് പോകുന്നവർ മുതിർന്നവരുമായി ആശയവിനിമയം നടത്തുക.

ധനു

ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ കലാരം​ഗത്ത് ശോഭിക്കും. ആരോഗ്യപരമായ ചെറിയ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തുക.

മകരം

ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. പുതിയ ബന്ധങ്ങൾ ആരംഭിക്കാൻ അവസരം ലഭിക്കും. വിവാഹാലോചനകൾക്ക് സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങളിൽ തർക്കം ഒഴിവാക്കുക.

കുംഭം

കുംഭം രാശിക്കാർ ഇന്ന് എല്ലാ കാര്യത്തിലും ശോഭിക്കും. സഹപ്രവർത്തകരിൽ നിന്ന് സഹകരണം ഉണ്ടാകും. അതുകൊണ്ട് ചെയ്യുന്ന ജോലികൾ വിജയിക്കും. ആരോഗ്യം ശ്രദ്ധിക്കുക. രാഷ്ട്രീയകാർക്ക് ഇന്ന് സ്ഥനങ്ങൾ ലഭിക്കും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. ദൂരെ യാത്ര നടത്തുന്നത് മനസിന് സന്തോഷം ലഭിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ