Today’s Horoscope: സാമ്പത്തിക നില മെച്ചപ്പെടും, ദൂരയാത്ര മാറ്റിവെക്കും; ഇന്നത്തെ രാശിഫലം
Horoscope Malayalam Today July 6: നിങ്ങളുടെ രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ എന്നറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.

ഇന്ന് ജൂലൈ 6, ഞായറാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചനയാണ് രാശിഫലം നൽകുന്നത്. രാശി അനുസരിച്ച് ഫലത്തിൽ മാറ്റം വരുന്നു. ഇത് ഓരോ ദിവസവും മാറിമറിയും. ഇന്ന് നിങ്ങൾക്ക് അനുകൂല സമയമാണെങ്കിൽ നാളെയും ഇതേ സ്ഥിതി തന്നെ തുടരണമെന്നില്ല. അതുപോലെ തന്നെ ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രതികൂലമായിരുന്നെന്ന് കരുതി അടുത്ത ദിവസങ്ങളിലും ഇത് തുടരില്ല. അതിനാൽ, നിങ്ങളുടെ രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ എന്നറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് മനസ്സമാധാനം ഉള്ള ദിവസമായിരിക്കും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ, കുടുംബത്തിൽ ചില എതിർപ്പുകൾ നേരിടേണ്ടി വന്നേക്കും. തീരുമാനിച്ച യാത്രകൾ മാറ്റിവയ്‌ക്കേണ്ട സാഹചര്യം വന്നുചേരാം.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർ ഇന്ന് കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സഹോദരരിൽ നിന്നും സഹായങ്ങൾ ലഭിക്കും. പെട്ടെന്നുള്ള യാത്രയ്ക്ക് സാധ്യത. ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കാൻ സാധ്യത. ആരോഗ്യം തൃപ്തികരം.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് ദീർഘ യാത്രകൾ പോകേണ്ടി വരാം. അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക സഹായം ലഭിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ കഴിയും. കലാകാരന്മാർക്ക് അനുകൂല സമയമാണ്.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കിടകം രാശിക്കാർക്ക് ഇന്ന് ഭാഗ്യം മൂലം ചില നേട്ടങ്ങൾ ഉണ്ടാകും. പ്രണയിതാക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. വരുമാനം വർധിക്കും. വിദ്യാർത്ഥികൾക്ക് മികച്ച ദിവസമാണ്. സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കും.
ALSO READ: ഇത്തരക്കാരോട് ഒരിക്കലും നിങ്ങളുടെ സങ്കടങ്ങൾ പറയരുത്, അത്രയധികം അപകടകാരികൾ
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക പുരോഗതി ഉണ്ടാകും. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മറ്റുള്ളവർ കൂടുതൽ വിലകൽപ്പിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. പൊതുവേ സന്തോഷകരമായ ദിവസമാണ്. എന്നാൽ, സാധനങ്ങൾ കളഞ്ഞുപോകാതെ സൂക്ഷിക്കണം.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർക്ക് അനാവശ്യ ചെലവുകൾ വർധിക്കും. മനക്ലേശത്തിനും സാധ്യത ഉണ്ട്. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ ഇടയുണ്ട്. അലസത ഒഴിവാക്കണം. ദൂരയാത്ര പോകേണ്ടി വരും. കുടുംബവുമായി ഒത്തുകൂടും.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർക്ക് ഇന്ന് ഔദ്യോഗിക യാത്രകൾ ചെയ്യേണ്ടതായി വരാം. സാമ്പത്തിക നില മെച്ചപ്പെടും. ബിസിനസ്സിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനിടയുണ്ട്. ശ്രമങ്ങൾ ഫലം കാണും. ജോലി സ്ഥലത്ത് ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ധനലാഭം കാണുന്നു. പൊതുവേ ഈശ്വരാധീനമുള്ള സമയമാണ്. ഉല്ലാസ യാത്ര പോകാൻ അവസരം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. അനുകൂല വാർത്തകൾ കേൾക്കാൻ ഇടവരും.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് അനുകൂലമായ ദിവസമാണിന്ന്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ കൈവരിക്കും. സാമ്പത്തിക നില മെച്ചപ്പെടും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസമാണ്. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾക്ക് ഇന്ന് അനുകൂല സമയമല്ല. ചില കാര്യങ്ങളിൽ തടസ്സം നേരിടാം. ജോലി സ്ഥലത്ത് അഭിപ്രായ ഭിന്നതയുണ്ടാകും. എന്നാൽ, കുടുംബജീവിതം സന്തോഷകരമാകും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് പല തടസ്സങ്ങളും തരണം ചെയ്യേണ്ടതായി വരും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഉത്സാഹത്തോടെ കാര്യങ്ങൾ ചെയ്യും. പുതിയ വിഷയങ്ങൾ പഠിക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും. ജോലിയിൽ ഉത്തരവാദിത്വം വർധിക്കും.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഇന്ന് പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. അനാവശ്യ ചിന്തകൾ ഒഴിവാക്കുന്നത് നന്ന്. ചെറിയ അസുഖങ്ങൾക്ക് സാധ്യത. സൽക്കാരങ്ങളിൽ പങ്കെടുക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)