Today’s Horoscope: സംരംഭം തുടങ്ങും, അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും; ഇന്നത്തെ രാശിഫലം ഇങ്ങനെ

Horoscope Malayalam Today September 3 2025: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.

Today’s Horoscope: സംരംഭം തുടങ്ങും, അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും; ഇന്നത്തെ രാശിഫലം ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

03 Sep 2025 05:59 AM

ഇന്ന് സെപ്റ്റംബർ മൂന്ന്, ബുധനാഴ്ച. ഓരോ രാശിക്കാർക്കും അതാത് ദിവസം എങ്ങനെയായിരിക്കും എന്നതിന്റെ സൂചനയാണ് രാശിഫലം നൽകുന്നത്. പന്ത്രണ്ട് രാശിക്കാരിൽ ചിലർക്ക് ഇന്ന് നല്ല ദിവസമാണെങ്കിൽ മറ്റ് ചിലർക്ക് അങ്ങനെ ആയിരിക്കണമെന്നില്ല. ഇത് ഓരോ ദിവസവും മാറിമറിയുന്നു. അതിനാൽ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. സുഹൃത്തുകളെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ ശോഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ചില കാര്യങ്ങൾക്ക് തടസ്സം നേരിടാം. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമല്ല.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. ഏർപ്പെടുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനാകും. ദമ്പതികൾക്ക് സന്താന ഭാഗ്യം തെളിയും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് പുതിയ പ്രണയബന്ധം ഉടലെടുക്കാനിടയുണ്ട്. ജോലിയിൽ അനുകൂല സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ട്.

ALSO READ: ഞെട്ടിക്കുന്ന ഫലങ്ങൾ ലഭിക്കുന്ന നക്ഷത്രക്കാർ, വ്യാഴ സംക്രമണം

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ബന്ധുക്കളുടെ തെറ്റിദ്ധാരണകൾ മാറിക്കിട്ടും. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. ജോലി ഭാരം കൂടാനിടയുണ്ട്. കുടുംബത്തിൽ മംഗള കർമ്മം നടക്കും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. വരുമാനം മെച്ചപ്പെടും. ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. കുടുംബ ജീവിതം സന്തോഷകരമാണ്.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് വരുമാനം വർദ്ധിക്കും. വിദേശത്തു നിന്ന് സന്തോഷ വാർത്ത കേൾക്കാനിടയുണ്ട്. പുതിയ ജോലിയിൽ പ്രവേശിക്കും. പൊതുവെ അലസത അനുഭവപ്പെടാം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

വൃശ്ചികം

വൃശ്ചികം രാശിക്കാർ ഇന്ന് പിണങ്ങി കഴിഞ്ഞിരുന്നവരുമായി ബന്ധം പുനഃസ്ഥാപിക്കും. പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും. ബന്ധുക്കളുമായി ഒത്തുചേരാൻ അവസരം ലഭിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടും.

ധനു

ധനു രാശിക്കാർ ഇന്ന് പൊതുവേ സമാധാനപരമായ ദിവസമായിരിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും. വിദ്യാർഥികൾ മത്സര പരീക്ഷകളിൽ വിജയിക്കും. ചിലർ പുതിയ വീട്ടിലേക്ക് താമസം മാറും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും.

മകരം

മകരം രാശിക്കാർ ഇന്ന് ആരോഗ്യം ശ്രദ്ധിക്കണം. പൊതുവെ മനസ്സമാധാനം ഉള്ള ദിവസമാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. കാർഷിക കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. ജോലി സ്ഥലത്ത് ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. പഠനകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. സാമ്പത്തിക നില ഭദ്രമായിരിക്കും. സാഹിത്യ രംഗത്ത് ശോഭിക്കും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും. ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാവും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ