Today’s Horoscope: പ്രണയദിനത്തിലെ നക്ഷത്രഫലം എങ്ങനെ? ഇന്ന് ഭാഗ്യം ഈ നാളുകാര്‍ക്ക്‌

Today’s Horoscope in Malayalam 14-02-2026: ഇന്നത്തെ നക്ഷത്രഫലം വിശദമായി നോക്കാം. തിരുവാതിര, ചോതി ഉള്‍പ്പെടെയുള്ള വിവിധ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനമായേക്കാം. അശ്വതി, ഭരണി ഉള്‍പ്പെടെയുള്ള വിവിധ നാളുകാര്‍ക്ക് മികച്ച ദിനമായേക്കില്ല.

Today’s Horoscope: പ്രണയദിനത്തിലെ നക്ഷത്രഫലം എങ്ങനെ? ഇന്ന് ഭാഗ്യം ഈ നാളുകാര്‍ക്ക്‌

Horoscope Today

Published: 

14 Feb 2026 | 06:02 AM

ഇന്ന് ഫെബ്രുവരി 14, പ്രണയദിനം. പ്രണയിതാക്കളുടെ ‘സ്വന്തം’ ദിനത്തിലെ രാശിഫലം വിശദമായി നോക്കാം. തിരുവാതിര, ചോതി ഉള്‍പ്പെടെയുള്ള വിവിധ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനമാകാനാണ് സാധ്യത. അശ്വതി, ഭരണി ഉള്‍പ്പെടെയുള്ള വിവിധ നാളുകാര്‍ക്ക് ഇന്ന് അത്ര മികച്ച ദിനമായേക്കില്ല. എങ്കിലും ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ ഗുണമുണ്ടാകും. ഇന്നത്തെ ഓരോ നാളുകാരുടെയും നക്ഷത്രഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

ഇന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. മനഃപ്രയാസം, കാര്യപരാജയം, സാമ്പത്തികപ്രശ്‌നം, അസ്വസ്ഥത ഇവ കാണുന്നു.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)

അലച്ചില്‍, ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യപരാജയം, അസ്വസ്ഥത, വാഗ്വാദം ഇവയ്ക്ക് സാധ്യത. വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യമുക്കാല്‍ഭാഗം)

ഇന്ന് മികച്ച ദിനമായേക്കാം. കാര്യവിജയം, ധനയോഗം, മനസമാധാനം, സാമ്പത്തികനേട്ടം ഇവയ്ക്ക് സാധ്യത. ഉല്ലാസയാത്രകള്‍ക്കും യോഗം.

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

ഉത്സാഹം, പുതിയ അവസരങ്ങള്‍, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, പ്രവര്‍ത്തനവിജയം ഇവ കാണുന്നു. തൊഴിലിടങ്ങളില്‍ നേട്ടങ്ങളുണ്ടായേക്കാം.

Also Read: Mahashivratri 2026: മഹാശിവരാത്രി ഫെബ്രുവരി 15നോ 16 നോ? കൃത്യമായ തീയതി, ശുഭകരമായ സമയം, വ്രതാനുഷ്ഠാന രീതി അറിയാം

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍, ഇച്ഛാഭംഗം, വാഗ്വാദനം, മനഃപ്രയാസം ഇവ കാണുന്നു. വാഹന യാത്രികര്‍ സൂക്ഷിക്കണം.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)

കാര്യതടസം, സാമ്പത്തിക പ്രശ്‌നം, അമിത ചെലവ്, കലഹം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. ലോണിനുള്ള ശ്രമങ്ങള്‍ വിജയിക്കണമെന്നില്ല.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)

അംഗീകാരം, ആരോഗ്യം, പുതിയ അവസരങ്ങള്‍, കാര്യവിജയം, സല്‍ക്കാരയോഗം ഇവയ്ക്ക് സാധ്യത. തൊഴില്‍ തേടുന്നവരാണെങ്കില്‍ ശ്രമം വിജയിച്ചേക്കാം.

വൃശ്ചികം (വിശാകം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

മനോവേദന, അസ്വസ്ഥത, അലച്ചില്‍, ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യതടസം, യാത്രാപരാജയം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)

ഉല്ലാസയാത്രായോഗം, സുഹൃദ്-ബന്ധു സമാഗമം, സല്‍ക്കാരയോഗം, ശത്രുക്ഷയം, ആത്മവിശ്വാസം, സാമ്പത്തിക നേട്ടങ്ങള്‍ ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം)

വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം. വേണ്ടപ്പെട്ടവര്‍ അകലാം. കാര്യതടസം, യാത്രാതടസം, അമിത ചെലവ്, കലഹം ഇവയ്ക്ക് സാധ്യത.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

ആരോഗ്യം, അംഗീകാരം, ദ്രവ്യലാഭം, സാമ്പത്തിക നേട്ടം, കാര്യവിജയം ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

പ്രവര്‍ത്തനനേട്ടം, പുതിയ സാധ്യതകള്‍, ധനയോഗം, കാര്യവിജയം ഇവ കാണുന്നു.

നിരാകരണം

പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനങ്ങള്‍. ഗ്രഹങ്ങളുടെ സ്ഥാനവും ജന്മസമയവുംഅനുസരിച്ച് ഫലങ്ങളില്‍ മാറ്റമുണ്ടായേക്കാം. വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ് ഈ ലേഖനം. ഇതിലെ വാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.

മുട്ട പൊട്ടാതെ വേവിച്ച് എടുത്താലോ? അതിനും ടിപ്പുണ്ട്
പ്രമേഹ രോഗികള്‍ക്ക് ഉരുഴക്കിഴങ്ങ് കഴിക്കാമോ?
പാൽ കേടാകാതെ സൂക്ഷിക്കാം.... വളരെ സിമ്പിളാണ്
വാൽനക്ഷത്രം കണ്ടാൽ ഗുണമോ ദോഷമോ?
മച്ചിനുള്ളിൽ ഒളിച്ചിരുന്ന രാജവെമ്പാല, അവസാനം സംഭവിച്ചത്
തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സുരക്ഷയ്ക്കായി 3 പുതിയ ഫയർ ടെൻഡെറുകൾ എത്തിയപ്പോൾ
പെട്ടെന്നൊരു ചീറ്റൽ, ഭയന്ന് പോയി! എന്നാലും അവസാനം രാജവെമ്പാലയെ പിടികൂടി
ആരേലും കണ്ടോ? വിവാഹവേദിയിൽ നിന്നും അടിച്ചോണ്ട് പോയത് 4 ലക്ഷം രൂപയുടെ സ്വർണമാണ്