Today’s Horoscope: അപ്രതീക്ഷിത നേട്ടങ്ങളും അംഗീകാരവും, ചിത്തിര നാളിൽ നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? സമ്പൂർണ രാശിഫലം
Today's Horoscope, Malayalam: ചിലർക്ക് അപ്രതീക്ഷിത നേട്ടങ്ങളും അംഗീകാരവും ലഭിക്കുമ്പോൾ മറ്റ് ചിലർക്ക് നഷ്ടങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കും, ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം അറിയാം.
ഇന്ന് ഓഗസ്റ്റ് 27, ബുധനാഴ്ച. ഓരോ ദിവസത്തെയും ഫലം അന്നത്തെ രാശി അനുസരിച്ച് മാറാറുണ്ട്. ഇന്ന് ചിലർക്ക് അപ്രതീക്ഷിത നേട്ടങ്ങളും അംഗീകാരവും ലഭിക്കുമ്പോൾ മറ്റ് ചിലർക്ക് നഷ്ടങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കും, ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം അറിയാം.
മേടം
അപ്രതീക്ഷിത ചെലവുകൾ വന്നുചേരും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. ബിസിനസുകളിൽ നിന്ന് ലാഭകരമായ വരുമാനം ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
ഇടവം
തികഞ്ഞ സന്തോഷവും ആനന്ദവും ലഭിക്കും. ഏതെങ്ങിലും പ്രശ്നവുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കേണ്ടിവരാം. ഏറ്റവും അടുത്ത ബന്ധുവിന് കൂടുതൽ ശ്രദ്ധ ആവശ്യമായി വന്നേക്കാം. അതിനാൽ അവർക്ക് സംരക്ഷണവും ശ്രദ്ധയും നൽകും.
മിഥുനം
വിവാഹിതരായ ദമ്പതികൾക്ക് ഇന്ന് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധാരാളം പണം ചിലവഴിക്കേണ്ടി വന്നേക്കാം. കുടുംബത്തിലെ ഏതെങ്കിലും സ്ത്രീയുടെ ആരോഗ്യസ്ഥിതി വേവലാതിക്കു കാരണമാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.
കർക്കടകം
ആത്മീയതയ്ക്കും കൂടാതെ ശാരീരിക അഭിവൃദ്ധിക്കും വേണ്ടി ധ്യാനനിഷ്ഠയും യോഗയും അഭ്യസിക്കുന്നത് പ്രയോജനകരമായി തീരും. വൈകിയ ശമ്പളങ്ങളൊക്കെ ലഭിച്ചതിനാൽ ധന സ്ഥിതി മെച്ചപ്പെടും. അംഗീകാരം ലഭിക്കും.
ചിങ്ങം
സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ബിസിനസ് സംബന്ധമായി യാത്രകൾ ചെയ്യേണ്ടി വന്നേക്കാം. വിദ്യാർഥികൾക്ക് മത്സരവിജയങ്ങൾ കാണുന്നു.
കന്നി
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കുടുംബത്തിൽ കലഹങ്ങൾ ഉണ്ടായേക്കും. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. അവസരം വിവേകത്തോടെ ഉപയോഗിക്കുക.
തുലാം
ജോലി ചെയ്യുന്ന തുലാം രാശിക്കാർക്ക് സാമ്പത്തിക ആവശ്യകത വരും, എന്നാൽ മുൻകാലങ്ങളിലെ അനാവശ്യ ചെലവുകൾ കാരണം ആവശ്യാനുസരണം പണം ലഭ്യമാകണമെന്നില്ല. ദേഷ്യം നിയന്ത്രിക്കുക. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
വൃശ്ചികം
മുമ്പ് എടുത്ത മോശപ്പെട്ട തീരുമാനങ്ങൾ ഇന്ന് നിങ്ങളെ നിരാശയിലേക്കും മാനസിക സംഘർങ്ങളിലേക്കും നയിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കുടുംബജീവിതം സന്തോഷകരമാകും.
ധനു
സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. തൊഴിലിടങ്ങളിൽ അംഗീകാരം ഉണ്ടാകും. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുക.
മകരം
അപ്രതീക്ഷിത ചെലവുകൾ സാമ്പത്തിക ബാധ്യത വർധിപ്പിക്കും. കുടുംബസമയങ്ങൾക്ക് പ്രാധാന്യം നൽകുക. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കുംഭം
കുംഭം രാശിക്കാർക്ക് കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യ നില മെച്ചപ്പെടും. ശത്രുശല്യം മാറും. കാര്യവിജയം, മത്സരവിജയം, ബന്ധുസമാഗമം എന്നിവയ്ക്ക് സാധ്യത.
മീനം
മീനം രാശിക്കാർ ഇന്ന് പല നഷ്ടങ്ങളും നേരിടേണ്ടി വന്നേക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. സാമ്പത്ത് ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. മാനസിക സംഘർഷങ്ങൾക്ക് സാധ്യത.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)