Horoscope Today: അമിത ചിലവ് ഒഴിവാക്കുക! പോസിറ്റിവിറ്റിയോടെ മുന്നോട്ടുപോകുക: നോക്കാം ഇന്നത്തെ രാശിഫലം
Horoscope Today 12th August 2025: കന്നി രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് നോക്കാം.
ഇന്നത്തെ ദിവസം മേടം രാശിക്കാർക്ക് അത്ര നല്ല ദിവസമല്ല. ആരോഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം കന്നി രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് നോക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. സാമ്പത്തിക കാര്യത്തിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. മത്സരപരീക്ഷകളിൽ പരാജയം ഉണ്ടാകും. അമിതമായി പണം ചിലവഴിക്കുന്നത് ഇന്നത്തെ ദിവസം ഒഴിവാക്കുക.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് മാനസികമായി വിഷമങ്ങൾ ഉണ്ടാകും. പങ്കാളിയുമായി തുറന്നുസംസാരിക്കുക. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുകൂലമാണ്. ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക ലാഭം ഉണ്ടാകും.




മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ലാഭം ഉണ്ടാകും. ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. മത്സരപരീക്ഷകളിൽ വിജയം നേടും. മക്കളുടെ വിദ്യാഭ്യാസ നേട്ടത്തിൽ മാതാപിതാക്കൾ അഭിമാനിക്കും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യത്തിലും വിജയം നേടും. എല്ലാ കാര്യത്തിലും പോസ്റ്റിവോടെ സമീപിക്കാൻ ശ്രമിക്കുക. സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് ഒഴിവാക്കുക. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. എല്ലാ കാര്യത്തിലും ക്ഷമയോടെ പ്രവർത്തിക്കുക. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി സഹകരിച്ച് മുന്നോട്ട് പോകുക. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. എല്ലാ കാര്യങ്ങളിൽ വിജയം ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും. പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രമിക്കുക. ജോലി ചെയ്യുന്നവർക്ക് തിരക്ക് നിറഞ്ഞ ദിവസമായിരിക്കും.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. അമിതമായി പണം ചിലവഴിക്കാതിരിക്കുക. നല്ല വിവാഹാലോചനകൾ നടക്കാൻ സാധ്യതയുണ്ട്. വാഹനങ്ങൾ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂലമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ആരോഗ്യകാര്യത്തിൽ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക. ബിസിനസ്സിൽ നഷ്ടം വരാൻ സാധ്യതയുണ്ട്. രാഷ്ട്രീയക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല.
ധനു
ധനു രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കു. മത്സരപരീക്ഷകളിൽ വിജയം നേടും. സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ന് മികച്ച ഫലങ്ങൾ ലഭിക്കും. സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്. ശ്രദ്ധിച്ച് മുന്നോട്ട് പോകുക.
മകരം
മകരം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുക. സ്വന്തം കാര്യങ്ങളിൽ നിയന്ത്രണം വെക്കുക. കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. പങ്കാളിയുമായി സമയം ചെലവഴിക്കുക. വിദേശത്ത് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
Also Read:എളുപ്പത്തിൽ പണം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരാജയം ഉണ്ടാകും. പങ്കാളിയുമായി തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിക്കുക.
മീനം
മീനം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. കരിയറിൽ ഉയർച്ച ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കുക. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)