Today’s Horoscope: ധനയോഗവും, അംഗീകാരവും പ്രതീക്ഷിക്കാം; ഇന്നത്തെ നക്ഷത്രഫലം ഈ നാളുകാര്‍ക്ക് അനുകൂലം

Horoscope Today 23-10-2025: രാശിഫലം വായിക്കുന്നത് ചിലര്‍ക്ക് ശീലമാണ്. രാശിഫലത്തിലെ പ്രവചനങ്ങള്‍ പ്രതീക്ഷ പകരുന്നതാണെങ്കില്‍ അത് ആത്മവിശ്വാസം നല്‍കും. പ്രവചനങ്ങള്‍ അല്‍പം നിരാശപ്പെടുത്തുന്നതാണെങ്കില്‍ പ്രതീക്ഷകള്‍ ചോരും. ഇന്നത്തെ നക്ഷത്രഫലം വായിക്കാം

Today’s Horoscope: ധനയോഗവും, അംഗീകാരവും പ്രതീക്ഷിക്കാം; ഇന്നത്തെ നക്ഷത്രഫലം ഈ നാളുകാര്‍ക്ക് അനുകൂലം

Image for representation purpose only

Published: 

23 Oct 2025 06:09 AM

വെല്ലുവിളി നിറഞ്ഞ ജീവിതത്തില്‍ രാശിഫലം വായിക്കുന്നത് ചിലര്‍ക്ക് ശീലമാണ്. രാശിഫലത്തിലെ പ്രവചനങ്ങള്‍ പ്രതീക്ഷ പകരുന്നതാണെങ്കില്‍ അത് വല്ലാത്തൊരു ആത്മവിശ്വാസമാണ് നല്‍കുന്നത്. പ്രവചനങ്ങള്‍ അല്‍പം നിരാശപ്പെടുത്തുന്നതാണെങ്കില്‍ പ്രതീക്ഷകള്‍ ചോരും. ഇന്നത്തെ രാശിഫലവും അത്തരത്തിലുള്ളതാണ്. ചില നാളുകാര്‍ക്ക് സന്തോഷവും, മറ്റ് ചിലര്‍ക്ക് നിരാശയും പകരുന്ന ഇന്നത്തെ നക്ഷത്രഫലം വായിക്കാം.

മേടം

മേടം രാശിക്ക് ഇന്ന് മികച്ച ദിവസമായേക്കും. അംഗീകാരം, ആരോഗ്യം, കാര്യവിജയമൊക്കെ കാണുന്നു. ധനയോഗത്തിനും സാധ്യത.

ഇടവം

ഇടവം രാശിക്കും ഇന്ന് മികച്ച ദിവസമായേക്കാം. നിയമവിഷയങ്ങളില്‍ അനുകൂല വിധിയുണ്ടായേക്കാം. ഒപ്പം, കഠിനാധ്വാനത്തിന് ഇന്ന് ഫലം കണ്ടേക്കും.

മിഥുനം

ചില വെല്ലുവിളികള്‍ ഇന്ന് നേരിട്ടേക്കാമെങ്കിലും മിഥുനം രാശിക്കാര്‍ വിഷമിക്കേണ്ടതില്ല. അസ്വസ്ഥതയ്ക്കും, ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. സാമ്പത്തിക വെല്ലുവിളികളുണ്ടായേക്കാം.

കര്‍ക്കടകം

കര്‍ക്കടകം രാശിക്കാരും ഇന്ന് കുറച്ച് വെല്ലുവിളികള്‍ നേരിട്ടേക്കാം. ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കണമെന്നില്ല. കാര്യതടസം, യാത്രാതടസം എന്നിവയ്ക്കും സാധ്യത. കഠിനാധ്വാനം തുടരുക.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തരക്കേടില്ലെന്ന് പറയാം. സല്‍ക്കാരയോഗം, ഉല്ലാസയാത്രായോഗം എന്നിവ കാണുന്നുണ്ട്. എങ്കിലും ആരോഗ്യം ശ്രദ്ധിക്കണം.

കന്നി

വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത പാലിക്കേണ്ടത് കന്നി രാശിക്കാര്‍ക്ക് അനിവാര്യമാണ്. ഇന്ന് അനാവശ്യമായ തര്‍ക്കങ്ങള്‍ക്കും, അമിത ചെലവിനും സാധ്യത. കൂടെ നില്‍ക്കുന്നവര്‍ ചതിച്ചേക്കാം.

തുലാം

തുലാം രാശിക്കാര്‍ക്ക് ഇന്ന് മികച്ച ദിനമായേക്കാം. സല്‍ക്കാരയോഗവും, ഇഷ്ടഭക്ഷണസമൃദ്ധിയും കാണുന്നു. കാര്യവിജയത്തിനും സാധ്യത.

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ ഇന്ന് വെല്ലുവിളികള്‍ നേരിട്ടേക്കാം. അലച്ചില്‍, അമിത ചെലവ്, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ കാണുന്നു. മനസ് അസ്വസ്ഥമായേക്കാം.

Also Read: പേടിയാട്ടമ്മ നടതുറന്ന് കളിയാട്ടക്കാവിലമ്മ നടയടയ്ക്കും; ഉത്തര മലബാറിന്റെ ഉത്സവങ്ങളിലൂടെ

ധനു

ധനുരാശിക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ മികച്ച അനുഭവങ്ങളുണ്ടായേക്കാം. അനുകൂലമായ സ്ഥലംമാറ്റമോ, സ്ഥാനക്കയറ്റമോ അടക്കം ലഭിച്ചേക്കാം. തൊഴില്‍ തേടുന്നവരാണെങ്കില്‍ ആ ശ്രമവും വിജയിച്ചേക്കാം.

മകരം

മകരം രാശിക്കാര്‍ക്ക് മത്സരവിജയത്തിന് സാധ്യത. ധനയോഗത്തിന് അടക്കം സാധ്യതയുണ്ട്. ഇന്നത്തെ ദിവസം അനുകൂല മാകാനാണ് സാധ്യത.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ഇന്ന് കുറച്ച് മനഃപ്രയാസമുണ്ടായേക്കാം. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം. അപകടസാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

മീനം

ആരോഗ്യപ്രശ്‌നങ്ങള്‍ ഇന്ന് മീനം രാശിക്കാരെ അലട്ടിയേക്കാം. പ്രവര്‍ത്തനമാന്ദ്യമടക്കം കാണുന്നു. യാത്രകള്‍ക്ക് തടസമുണ്ടായേക്കാം.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും