Today’s Horoscope: അം​ഗീകാരം, സ്ഥാനക്കയറ്റം; ഇടവം രാശിക്കാർ അൽപം ശ്രദ്ധിക്കണം, ഇന്നത്തെ നക്ഷത്രഫലം

Horoscope Today, April 2, 2026: ഇന്നത്തെ രാശിഫലം നിങ്ങൾക്ക് അനുകൂലമാണോ? ചിലർക്ക് നേട്ടങ്ങളും അം​ഗീകാരങ്ങളും കാത്തുനിൽക്കുമ്പോൾ മറ്റ് ചിലരുടെ വിധി നഷ്ടങ്ങളാകും. മത്സരവിജയവും, സ്ഥാനക്കയറ്റത്തിനും ഇന്ന് സാധ്യതയുണ്ട്. എന്നാൽ ധനനഷ്ടവും കുടുംബത്തിൽ കലഹവും ചിലർക്കുണ്ടാകാം. ഇന്നത്തെ നക്ഷത്രഫലം അറിയാം ...

Todays Horoscope: അം​ഗീകാരം, സ്ഥാനക്കയറ്റം; ഇടവം രാശിക്കാർ അൽപം ശ്രദ്ധിക്കണം, ഇന്നത്തെ നക്ഷത്രഫലം

Today Horoscope

Updated On: 

02 Apr 2026 | 06:37 AM

ഇന്ന് ഏപ്രിൽ 2, വ്യാഴാഴ്ച, ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളുള്ള മറ്റൊരു ദിവസം. എന്നാൽ ഇന്നത്തെ രാശിഫലം നിങ്ങൾക്ക് അനുകൂലമാണോ? ചിലർക്ക് നേട്ടങ്ങളും അം​ഗീകാരങ്ങളും കാത്തുനിൽക്കുമ്പോൾ മറ്റ് ചിലരുടെ വിധി നഷ്ടങ്ങളാകും. മത്സരവിജയവും, സ്ഥാനക്കയറ്റത്തിനും ഇന്ന് സാധ്യതയുണ്ട്. എന്നാൽ ധനനഷ്ടവും കുടുംബത്തിൽ കലഹവും ചിലർക്കുണ്ടാകാം. ഇന്നത്തെ നക്ഷത്രഫലം അറിയാം…

മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അം​ഗീകാരം, പരീക്ഷാവിജയം എന്നിവ കാണുന്നു, തൊഴിലന്വേഷണങ്ങൾ വിജയിച്ചേക്കും.

ഇടവം
ഇടവം രാശിക്കാർ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക, കാര്യതടസം, അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മിഥുനം
മിഥുനം രാശിക്കാർക്കും ഇന്നത്തെ ദിവസം പ്രതികൂലമാണ്. കാര്യതടസം, സമാധാനമില്ലായ്മ കാണുന്നു, കുടുംബത്തിൽ കലഹത്തിന് സാധ്യത.

കർക്കടകം
കർക്കടകം രാശിക്കാർക്ക് മത്സരവിജയം, കാര്യവിജയം, തൊഴിലിടങ്ങളിൽ അം​ഗീകാരത്തിന് സാധ്യത. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. പുതിയ സാധ്യതകൾ ലഭിക്കും.

ALSO READ:കുടുംബത്തിൽ വാക്കു തർക്കങ്ങൾ, മാനസിക സമ്മർദ്ദം വർദ്ധിക്കും! മൂലം, പൂരാടം നക്ഷത്രക്കാരുടെ വിഷുഫലം

ചിങ്ങം
ചിങ്ങം രാശിക്കാർ ഇന്ന് അൽപം ശ്രദ്ധിക്കേണ്ടതാണ്. ആരോ​ഗ്യകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ പുലർത്തുക. കാര്യപരാജയം, വായ്പാശ്രമങ്ങളുടെ പരാജയം ഉണ്ടാകാം.

കന്നി
കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കാര്യവിജയം, സ്ഥാനക്കയറ്റം, അം​ഗീകാരം എന്നിവയ്ക്ക് സാധ്യത. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

തുലാം
തുലാം രാശിക്കാർ ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യതടസ്സം, മാനസിക സംഘർഷങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ എന്നിവ ഉണ്ടായേക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യവിജയം, അം​ഗീകാരം, മത്സര വിജയം എന്നിവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കും.

ധനു
ധനുരാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, ധനയോ​ഗം, ശത്രുക്ഷയം എന്നിവ കാണുന്നു. ആരോ​ഗ്യ സ്ഥിതി മെച്ചമായിരിക്കും.

മകരം
മകരം രാശിക്കാർക്കും ചില വെല്ലുവിളികൾ നേരിടേണ്ടി വരും. കാര്യതടസം, മാനസിക സംഘർഷങ്ങൾ എന്നിവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കുംഭം
കുംഭം രാശിക്കാർക്കും കാര്യതടസം, ശത്രുശല്യം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം.

മീനം
മീനം രാശിക്കാർക്ക് ഇന്ന് അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം, അം​ഗീകാരം, പ്രവർത്തന വിജയം എന്നിവ കാണുന്നു.

 

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു