Horoscope Today: സ്വസ്ഥത അനുഭവപ്പെടും, സാമ്പത്തിക പുരോഗതി ഉണ്ടാകും! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope Today in Malayalam:വിവിധ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം, എന്നി മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ..........
ഇന്ന് ഓഗസ്റ്റ് 5 ബുധനാഴ്ച. വിവിധ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം, എന്നി മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.
മേടം
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. കുടുംബത്തിലും ദാമ്പത്യത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും തൊഴിൽ രംഗത്ത് ഇന്ന് ചെയ്യുന്ന കാര്യങ്ങളെല്ലാം ശ്രദ്ധപൂർവ്വം ചെയ്യുക.
ഇടവം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണുമെങ്കിലും എല്ലാ ആളുകളെയും വിശ്വസിക്കരുത്.
മിഥുനം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
കർക്കിടകം
അനാവശ്യമായ ചിന്തകളിൽ മുഴുകരുത്. ആരോഗ്യത്തിന് പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും കുടുംബത്തിലും എന്ന ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. ദാമ്പത്യജീവിതം മികച്ചതാകുമെങ്കിലും തൊഴിൽ രംഗത്ത് ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.
ALSO READ:കർക്കിടക വാവുബലിയുടെ ആചാരങ്ങളും പ്രാധാന്യവും അറിയാം!
ചിങ്ങം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. എന്നാൽ മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
കന്നി
സന്തോഷവും സമാധാനവും അനുഭവപ്പെടും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണുമെങ്കിലും എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുത്. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
തുലാം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ ഇന്ന് സാമ്പത്തികമായി പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. മറ്റു കാര്യങ്ങളിലും വലിയ തടസ്സങ്ങൾക്കു സാധ്യതയുണ്ടാവില്ല. നിങ്ങളുടെ തീരുമാനങ്ങൾക്ക് അനുസരിച്ച് ഇന്നത്തെ ദിവസം മുന്നോട്ടു പോകും.
വൃശ്ചികം
ഇന്ന് പൊതുവിൽ സ്വസ്ഥത അനുഭവപ്പെടും. അനാവശ്യമായ ചിന്തകളെയും നിരാശകളെയും മാറ്റിവെക്കുവാൻ ശീലിക്കുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും.
ധനു
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ ഇന്നത്തെ ദിവസം പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു തടസ്സം അനുഭവപ്പെട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
മകരം
പൊതുവിൽ നല്ല ദിവസമായിരിക്കും. ആരോഗ്യത്തിനും സാമ്പത്തികമായും കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും നേട്ടവും ഉണ്ടാകും.
കുംഭം
ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.
മീനം
ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി ഇന്ന് നേട്ടം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
ENGLISH SUMMARY
Today is Wednesday, August 5. Here is an astrological indication of what is going to happen in various lives. Unexpected events that are likely to happen in the lives of the 12 zodiac signs. This is just an indication of what is likely to happen in the areas of health, wealth, career, marriage, family, etc.