AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Todays Horoscope: ഈ രാശിക്കാർക്ക് ശുഭസൂചന; സാമ്പത്തിക നേട്ടത്തിനും സാധ്യത; ഇന്നത്തെ രാശിഫലം അറിയാം

Todays Horoscope February 28th:വളരെ ശ്രദ്ധപൂർവ്വം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. വളരെകാലമായി നിലനിൽക്കുന്ന എന്തെങ്കിലും തർക്കം അത് ഇന്ന് അവസാനിക്കും. നോക്കാം ഇന്നത്തെ രാശിഫം വിശദമായി.

Todays Horoscope: ഈ രാശിക്കാർക്ക് ശുഭസൂചന; സാമ്പത്തിക നേട്ടത്തിനും സാധ്യത; ഇന്നത്തെ രാശിഫലം അറിയാം
ഇന്നത്തെ രാശിഫലം Image Credit source: Getty
Sarika KP
Sarika KP | Published: 28 Feb 2025 | 06:34 AM

ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാർക്ക് ഇന്ന് അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടത്തിന് ഇന്ന് മികച്ച ദിവസമായിരിക്കും. ബിസിനസ്സിൽ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ഇന്ന് ആ​രോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ അനുഭവികേണ്ടതായി വരും. വളരെ ശ്രദ്ധപൂർവ്വം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. വളരെകാലമായി നിലനിൽക്കുന്ന എന്തെങ്കിലും തർക്കം അത് ഇന്ന് അവസാനിക്കും. നോക്കാം ഇന്നത്തെ രാശിഫം വിശദമായി.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അത്ര അനുകൂല ദിവസമല്ല. ജോലി കാര്യങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. ഇത് നിങ്ങളുടെ മാനസികനില മോശമാക്കും. വീട്ടിൽ കുറെ നാളായി നിലനിന്നിരുന്ന തടസ്സങ്ങൾ മാറികിട്ടാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അൽപം ശ്രദ്ധിക്കുക. വൈകുന്നേരം നിങ്ങളുടെ മാതാപിതാക്കളുടെ കൂടെ സമയം ചെലവഴിക്കും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമായിരിക്കും. കുടുംബത്തിൽ മം​ഗളകാര്യങ്ങൾ നടക്കും. സഹപ്രവർത്തകരുടെ സഹായത്തോടെ ജോലി ചെയ്ത് തീർക്കും. മാതാപിതാക്കളുടെ ആരോ​ഗ്യ കാര്യത്തിൽ ചില ബുദ്ധിമുട്ടികൾ നേരിട്ടേക്കാം. ഇത് നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കുറച്ചധികം കഠിനാധ്വാനം ചെയ്യുക. നിങ്ങളുടെ സഹോദരന്റെയോ സഹോദരിയുടെയോ വിവാഹത്തിൽ എന്തെങ്കിലും തടസ്സം ഉണ്ടായിരുന്നെങ്കിൽ ഇന്ന് അത് മാറികിട്ടും. മക്കളുടെ വിദ്യാഭ്യാസകാര്യത്തിലുണ്ടാ നേട്ടം നിങ്ങൾ അഭിമാനം നൽകും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് ജീവിതത്തിൽ പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. ഇത് കൃത്യമായി ചിന്തിച്ച് മാത്രം ചെയ്യാൻ ശ്രമിക്കുക. ജോലിയിൽ സ്ഥാന കയറ്റം ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾക്കായി സമയം ചെലവഴിക്കാൻ നിങ്ങൾക്ക് സമയം ലഭിക്കില്ല. വിദേശത്തേക്ക് പോകുന്നവർ മുതിർന്നവരുടെ ഉപദേശം തേടുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് അത്ര നല്ല ദിവസമല്ല. ഇന്ന് നിങ്ങൾക്ക് ഒരു കുടുംബാംഗവുമായി തർക്കമുണ്ടാകാം, അതിനാൽ നിങ്ങൾ അസ്വസ്ഥനാകും. വിവാ​ഹകാര്യങ്ങളിൽ ചില തടസ്സങ്ങൾ ഉണ്ടാകും. ജോലിയിൽ ചില ശത്രുക്കൾ വഴി നിങ്ങൾക്ക് പ്രശ്‌നം വർദ്ധിച്ചേക്കാം, അതുമൂലം നിങ്ങളുടെ മനസ്സ് അസ്വസ്ഥമായിരിക്കും.

കന്നി

ഇന്ന് നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ ലഭിക്കുന്ന ദിവസമാണ് വളരെക്കാലമായി മുടങ്ങിക്കിടന്ന ഒരു ജോലി പൂർത്തിയാക്കാൻ സാധിക്കും. ജോലിയിൽ സ്ഥാന കയറ്റം ലഭിക്കും. പങ്കാളിയുടെ ആരോഗ്യത്തിൽ നിങ്ങൾ കൂടുതൽ ആശങ്കാകുലനും. ബിസിനസ്സിൽ ലാഭം നേടാൻ സാധിക്കും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് ചില സ്വത്തുക്കൾ അവകാശമായി ലഭിക്കും. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ച ദിവസമാണ്. വളരെകാലമായി ചെയ്യാൻ വച്ച ജോലികൾ ഉറ്റസുഹൃത്തിന്റെ സഹായത്തോടെ ചെയ്ത് തീർക്കും. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ പ്രശ്‌നം വർദ്ധിച്ചേക്കാം, അതുമൂലം നിങ്ങളുടെ മനസ്സ് അസ്വസ്ഥമായിരിക്കും.

വൃശ്ചികം

ഇന്ന് നിങ്ങളുടെ മനസ്സ് അൽപ്പം ദുഃഖിതവും അസ്വസ്ഥവുമാകും, അതിനാൽ നിങ്ങൾക്ക് ഒരു ജോലിയും ചെയ്യാൻ താൽപ്പര്യമുണ്ടാകില്ല. ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. സർക്കാർ ജോലികൾ ചെയ്യുന്ന ആളുകൾക്ക് ഇന്ന് ഓഫീസിൽ ചില അസൗകര്യങ്ങൾ നേരിടേണ്ടി വന്നേക്കാം.

ധനു

ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. നിങ്ങളുടെ ജോലിയിൽ ചില പ്രശ്നങ്ങൾ മൂലം അസ്വസ്ഥതയുണ്ടാകും. ഇന്ന് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധ്യാപകരുടെ പിന്തുണ ലഭിക്കും. പങ്കാളിയുമായി യാത്ര പോകാൻ അവസരം ലഭിക്കും.

മകരം

ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക് സ്ഥാനകയറ്റം ലഭിക്കാൻ സാധ്യതയുണ്ട്.ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് മികച്ച അവസരം ലഭിക്കും. സഹോദരങ്ങളുമായി വളരെക്കാലമായി എന്തെങ്കിലും തർക്കം നിലനിന്നിരുന്നെങ്കിൽ, അതും ഇന്ന് അവസാനിക്കും.

കുംഭം

‍ഇന്ന് നിങ്ങൾക്ക് ചില സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ ഇന്നത്തെ ദിവസം അമിത ചിലവ് ഒഴുവാക്കുക. കുറെ നാളായി ജോലി നോക്കുന്നവർക്ക് മികച്ച അവസരം വന്ന് ചേരും. , അത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ഒരു യാത്ര പോകാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം.

മീനം

ഇന്ന് നിങ്ങൾക്ക് മികച്ച ദിവസമാണ്. വളരെക്കാലമായി മുടങ്ങിക്കിടന്ന പ്രവർത്തി ചെയ്ത് തീർക്കാൻ സാധിക്കും. ഇന്ന്, നിങ്ങളുടെ കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. ബിസിനസ്സിൽ അപ്രതീക്ഷിത വരുമാനം ഉണ്ടാകും. സർക്കാർ ജോലികൾ ചെയ്യുന്ന ആളുകൾക്ക് ഇന്ന് ഓഫീസിൽ ചില നേട്ടങ്ങൾ ലഭിക്കും.

Follow Us