AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: ധനയോ​ഗമാണ് ഇവർക്ക് ഇന്നുള്ളത്… അം​ഗീകാരവും കാര്യവിജയവും പിന്നാലെയെത്തും, ഇന്നത്തെ നക്ഷത്രഫലം

Horoscope Today, February 8th 2026 : ഇന്ന് സവിശേഷമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യതയുള്ള രാശികൾ ഇവയാണ്. നിങ്ങളുടെ രാശിയും നക്ഷത്രവും അനുസരിച്ച് ഇന്നത്തെ ദിവസം എങ്ങനെയാകുമെന്ന് നോക്കിയാലോ….

Today’s Horoscope: ധനയോ​ഗമാണ് ഇവർക്ക് ഇന്നുള്ളത്… അം​ഗീകാരവും കാര്യവിജയവും പിന്നാലെയെത്തും, ഇന്നത്തെ നക്ഷത്രഫലം
Image Credit source: Getty Images
Aswathy Balachandran
Aswathy Balachandran | Published: 08 Feb 2026 | 06:13 AM

ഇന്നത്തെ ഗ്രഹനില അനുസരിച്ച് വിവിധ രാശിക്കാരുടെ ഫലങ്ങൾ പ്രവചിക്കപ്പെട്ടിരിക്കുന്നു. മേടം, ഇടവം, ചിങ്ങം, തുലാം തുടങ്ങിയ രാശിക്കാർക്ക് ഇന്ന് പൊതുവേ അനുകൂലമായ ദിവസമാണെങ്കിലും മിഥുനം, കർക്കടകം, മീനം രാശിക്കാർക്ക് ചില പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം.

 

മേടം

മേടം രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. ബിസിനസിൽ അപ്രതീക്ഷിത ലാഭവും വന്നുചേരും.

 

ഇടവം

ഇവർക്ക് കാര്യപരാജയം, മനഃപ്രയാസം, കാര്യതടസ്സം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. സാമ്പത്തിക കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

 

മിഥുനം

കാര്യതടസ്സം, മനഃപ്രയാസം, അലച്ചിൽ എന്നിവ കാണുന്നു. ചെലവുകൾ വർധിക്കാനും ശരീരസുഖം കുറയാനും സാധ്യതയുണ്ട്. തടസ്സങ്ങളെ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുക.

 

കർക്കടകം

ഈ രാശിക്കാർക്ക് കാര്യപരാജയം, ശത്രുശല്യം, സ്വസ്ഥതക്കുറവ് എന്നിവ കാണുന്നു. അപകടഭീതി നിലനിൽക്കുന്നതിനാൽ ഇരുചക്രവാഹന യാത്രകളിൽ പ്രത്യേക ജാഗ്രത പുലർത്തുക.

 

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം, ധനയോഗം എന്നിവ കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധിയും ബന്ധുസമാഗമവും ഉണ്ടാകും. അംഗീകാരങ്ങൾ തേടിയെത്തും.

 

കന്നി

കന്നി രാശിക്കാർക്ക് കാര്യതടസ്സം, സാമ്പത്തിക നഷ്ടം, അലച്ചിൽ എന്നിവ കാണുന്നു. മനഃപ്രയാസമുണ്ടാക്കുന്ന സന്ദേശങ്ങൾ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെയിരിക്കുക.

 

തുലാം

ഇവർക്ക് കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. തൊഴിലന്വേഷണങ്ങളിൽ മികച്ച ഫലം പ്രതീക്ഷിക്കാം.

 

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് കാര്യപരാജയം, കലഹം, ഇച്ഛാഭംഗം എന്നിവ കാണുന്നു. സാമ്പത്തിക ഇടപാടുകളും വായ്പാ ശ്രമങ്ങളും പരാജയപ്പെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

 

ALSO READ: സൂര്യ-ശനി ദ്വിദ്വാദശ ദൃഷ്ടി യോഗം.! ഈ രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്

 

ധനു

ധനു രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം, ദ്രവ്യലാഭം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്.

 

മകരം

മകരം രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം എന്നിവ കാണുന്നു. പുതിയ തൊഴിൽ അവസരങ്ങൾ ഒത്തുവരാനും അംഗീകാരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.

 

കുംഭം

കുംഭം രാശിക്കാർക്ക് കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം എന്നിവ കാണുന്നു. യാത്രകളിലും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുമ്പോഴും അതീവ ശ്രദ്ധ പുലർത്തുക.

 

മീനം

കാര്യപരാജയം, നഷ്ടം, കലഹം എന്നിവ ഇവർക്ക് കാണുന്നു. ശരീരസുഖം കുറയാനും വേദനാജനകമായ അനുഭവങ്ങൾക്കും സാധ്യതയുണ്ട്. ദ്രവ്യനാശം സംഭവിക്കാതെ നോക്കുക.

 

(Disclaimer: ഈ പ്രവചനങ്ങൾ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങൾസ്ഥിരീകരിക്കുന്നില്ല)

Follow Us