AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: അപ്രതീക്ഷിത നേട്ടങ്ങളും സ്ഥാനക്കയറ്റവും, ശ്രദ്ധിക്കേണ്ടത് ഈ രാശിക്കാർ; ഇന്നത്തെ രാശിഫലം

Horoscope Today for February 7, 2026: ഗ്രഹനിലയിലെ മാറ്റങ്ങൾ നമ്മുടെ ഓരോ ദിവസത്തെയും ‌ സ്വാധീനീക്കുന്നുണ്ട്. ചിലർക്ക് സന്തോഷകരമായ, അനുഭവങ്ങൾ‌ വന്നുചേരുന്ന ദിവസമായിരിക്കും. ‌എന്നാൽ മറ്റ് ചിലർക്ക് ഇന്ന് നഷ്ടങ്ങളും അപകടങ്ങളുമാകും കാത്തിരിക്കുന്നത്.

Today’s Horoscope: അപ്രതീക്ഷിത നേട്ടങ്ങളും സ്ഥാനക്കയറ്റവും, ശ്രദ്ധിക്കേണ്ടത് ഈ രാശിക്കാർ; ഇന്നത്തെ രാശിഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 07 Feb 2026 | 06:29 AM

ഇന്ന് ഫെബ്രുവരി 7 ശനിയാഴ്ച. ഗ്രഹനിലയിലെ മാറ്റങ്ങൾ നമ്മുടെ ഓരോ ദിവസത്തെയും ‌ സ്വാധീനീക്കുന്നുണ്ട്. ചിലർക്ക് സന്തോഷകരമായ, അനുഭവങ്ങൾ‌ വന്നുചേരുന്ന ദിവസമായിരിക്കും. ‌എന്നാൽ മറ്റ് ചിലർക്ക് ഇന്ന് നഷ്ടങ്ങളും അപകടങ്ങളുമാകും കാത്തിരിക്കുന്നത്. നിങ്ങളുടെ രാശിയും നക്ഷത്രവും അനുസരിച്ച് ഇന്നത്തെ ദിവസം എങ്ങനെയാകുമെന്ന് നോക്കിയാലോ….

 

മേടം
മേടം രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. ബിസിനസിൽ അപ്രതീക്ഷിത ലാഭവും വന്നുചേരും.

ഇടവം
ഇടവം രാശിക്കാർക്ക് കാര്യപരാജയം, മനഃപ്രയാസം, കാര്യതടസം എന്നിവ കാണുന്നു. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. സാമ്പത്തിക കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, അലച്ചില്‍ എന്നിവ കാണുന്നു. വായ്പശ്രമങ്ങൾ പരാജയപ്പെട്ടേക്കാം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അം​ഗീകാരം എന്നിവ കാണുന്നു. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം എന്നിവ കാണുന്നു. ആരോ​ഗ്യം, സാമ്പത്തികം തുടങ്ങിയവയിൽ ശ്രദ്ധ പുലർത്തുക.

ALSO READ: സൂര്യ-ശനി ദ്വിദ്വാദശ ദൃഷ്ടി യോഗം.! ഈ രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്

കന്നി
കന്നി രാശിക്കാർ ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, ശത്രുക്ഷയം, നേട്ടം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. വിദ്യാർത്ഥികൾ‌ മത്സപരീക്ഷകളിൽ വിജയം നേടും.

തുലാം
തുലാം രാശിക്കാർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. യാത്രകൾ സൂക്ഷിക്കുക.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം ഇവ കാണുന്നു. ബിസിനസിൽ വിജയം നേടും.

ധനു
ധനു രാശിക്കാർ ഇന്ന് അനുകൂല ദിവസമായിരിക്കും. കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, നേട്ടം, അംഗീകാരം എന്നിവയ്ക്ക് സാധ്യത.

മകരം
മകരം രാശിക്കാർക്ക് അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അലച്ചിൽ എന്നിവ കാണുന്നു.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് കാര്യപരാജയവും, നഷ്ടങ്ങളും കാണുന്നു. അപ്രതീക്ഷിത ചെലവുകൾ വന്നുചേർന്നേക്കും. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മീനം
കുംഭം രാശിക്കാർക്ക് ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, മത്സരവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങൾ വന്നുചേരും.

 

(Disclaimer: ഈ പ്രവചനങ്ങൾ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങൾസ്ഥിരീകരിക്കുന്നില്ല)

Follow Us