Today’s Horoscope: സ്ഥാനക്കയറ്റവും സാമ്പത്തിക ലാഭവും, ശ്രദ്ധിക്കേണ്ടത് ഈ രാശിക്കാർ; ഇന്നത്തെ നക്ഷത്രഫലം

Horoscope Today for March 21: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളും സന്തോഷങ്ങളും ചില രാശിക്കാരെ കാത്തിരിക്കുമ്പോൾ മറ്റുചിലർക്ക് പ്രതികൂലങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നേക്കും. മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ രാശിഫലം വിശദമായി വായിക്കാം....

Todays Horoscope: സ്ഥാനക്കയറ്റവും സാമ്പത്തിക ലാഭവും, ശ്രദ്ധിക്കേണ്ടത് ഈ രാശിക്കാർ; ഇന്നത്തെ നക്ഷത്രഫലം

പ്രതീകാത്മക ചിത്രം

Published: 

21 Mar 2026 | 06:34 AM

ഇന്ന് മാർച്ച് 21 ശനി, ചെയ്ത് തീർക്കാൻ ഒരുപാട് ഉത്തരവാദിത്തങ്ങളുള്ള മറ്റൊരു ദിവസം. എന്നാൽ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളും സന്തോഷങ്ങളും ചില രാശിക്കാരെ കാത്തിരിക്കുമ്പോൾ മറ്റുചിലർക്ക് പ്രതികൂലങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നേക്കും. ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ രാശിഫലം വിശദമായി വായിക്കാം….

മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യത. ജോലിസ്ഥലത്ത് പരിശ്രമം ഫലം കാണും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കുക.

ഇടവം
കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. ജോലിസ്ഥലത്ത് മുന്നേറ്റം കാണുന്നു. പുതിയ സംരംഭങ്ങൾക്ക് സാധ്യത.

മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണെങ്കിലും തീരുമാനങ്ങൾ എടുക്കുമ്പോൾ ജാ​ഗ്രത പുലർത്തുക. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

കർക്കടകം
കർക്കടകം രാശിക്കാർ ആരോ​ഗ്യകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധ്യത. ഇരുചക്രവാഹനയാത്രക്കാർ ശ്രദ്ധിക്കുക.

ALSO READ: 3 രാശിക്കാർക്ക് സമ്പത്തും സമൃദ്ധിയും സർവ്വൈശ്വര്യവും! ശുക്രനും ശനിയും സംയോജിക്കുന്നു

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. വരുമാനത്തിനനുസരിച്ച് സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കാൻ ശ്ര​ദ്ധിക്കുക. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

കന്നി
കന്നി രാശിക്കാർക്ക് ഇന്ന് മെച്ചപ്പെട്ട ദിവസമായിരിക്കും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. ദാമ്പത്യജീവിതം മനോഹരമായി മുന്നോട്ട് പോകും. യാത്രകൾക്ക് സാധ്യത. വിവാഹകാര്യങ്ങളും അനുകൂലമാകാൻ സാധ്യത.

തുലാം
തുലാം രാശിക്കാർ ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. തൊഴിൽമേഖലയിൽ നേട്ടങ്ങൾക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങളും അനുകൂലമാകും. വിദ്യാർത്ഥികൾ മത്സരരം​ഗത്ത് ശോഭിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. മാതാപിതാക്കളുടെ വാക്കുകൾ ആത്മവിശ്വാസം നൽകും, പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത. അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും.

ധനു
ധനുരാശിക്കാർ‌ തൊഴിലിടങ്ങളിൽ ശോഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അപ്രതീക്ഷിത ചെലവുകൾ വന്നുചേരും. സ്ഥാനക്കയറ്റം ഉണ്ടാകും.

മകരം
ഇന്നത്തെ ദിവസം മകരം രാശിക്കാർ തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കണം. കുടുംബത്തിൽ ചെറിയ കലഹങ്ങൾക്ക് സാധ്യത, വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കുക. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കുംഭം
കുംഭം രാശിക്കാർക്ക് ബിസിനസ് മേഖലയിൽ അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടായേക്കും. യാത്രകൾക്ക് സാധ്യത. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

മീനം
മീനം രാശിക്കാർ ഏതു സാഹചര്യത്തെയും ധൈര്യത്തോടെ നേരിടുകയും ചിന്തിച്ച് മാത്രം തീരുമാനമെടുക്കുകയും ചെയ്യുക. സാമ്പത്തിക, ആരോ​ഗ്യസിതി മെച്ചമായിരിക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
രാത്രിയിൽ വനപാതയിലൂടെ പോയപ്പോൾ കൊമ്പനെ കണ്ടു
ഈദ് മുബാറക്, തൃക്കരിപ്പൂരിൽ ചെറിയ പെരുന്നാൾ ആഘോഷിച്ച് സന്ദീപ് വാര്യർ
ആനപ്പുറത്ത് നിന്നും ഇറങ്ങുന്നത് ഇങ്ങനെയാണ്
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിക്കുന്നു