Horoscope Today: ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക, അപകടം പിന്നാലെ; ഇന്നത്തെ നക്ഷത്രഫലം
Horoscope Today for October 9, 2025: ഓരോ ദിവസവും എന്ത് സംഭവിക്കുമെന്നത് നിങ്ങളുടെ രാശിഫലം അനുസരിച്ചിരിക്കും. ചിലർക്ക് അനുകൂലമായ ദിവസമാണെങ്കിൽ മറ്റ് ചിലർക്കത് നഷ്ടങ്ങളുടെ ദിവസമായേക്കാം.
ഇന്ന് ഒക്ടോബർ 9 വ്യാഴാഴ്ച. ഓരോ ദിവസവും എന്ത് സംഭവിക്കുമെന്നത് നിങ്ങളുടെ രാശിഫലം അനുസരിച്ചിരിക്കും. ചിലർക്ക് അനുകൂലമായ ദിവസമാണെങ്കിൽ മറ്റ് ചിലർക്കത് നഷ്ടങ്ങളുടെ ദിവസമായേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും ഉണ്ടായേക്കാം. അതിനാൽ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാൻ ഇന്നത്തെ നക്ഷത്രഫലം വിശദമായി അറിയാം…..
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. അംഗീകാരം, മത്സരവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ സഫലീകരിക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, അഭിമാനക്ഷതം, കലഹങ്ങൾ എന്നിവയ്ക്ക് സാധ്യത, ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് തൊഴിലിടങ്ങളിൽ അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കാൻ സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. യാത്രകൾക്ക് സാധ്യത.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് പ്രതികൂലങ്ങളുടെ ദിവസമാണ്. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യപരാജയം, ശത്രുശല്യം എന്നിവ കാണുന്നു.
കന്നി
കന്നി രാശിക്കാർ ഇന്ന് ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. കാര്യതടസം, മാനസിക പ്രയാസങ്ങൾ, ശത്രുശല്യം, ശരീരക്ഷതം എന്നിവ കാണുന്നു.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ ലഭിക്കും, പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത. ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു.
വൃശ്ചികം
വൃശ്ചിക രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. കാര്യവിജയം, മത്സര വിജയം, നേട്ടങ്ങൾ എന്നിവ കാണുന്നു. ചർച്ചകൾ വിജയിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല ദിവസം.
ധനു
ധനു രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. കാര്യതടസം, ശത്രുശല്യം, ശരീരക്ഷതം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക…
മകരം
മകരം രാശിക്കാർക്കും ഇന്ന് വെല്ലുവിളികൾ നേരിടേണ്ടി വരും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, ശരീരസുഖക്കുറവ് എന്നിവ നേരിടേണ്ടി വരും. കോപം നിയന്ത്രിക്കുക.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. സാമ്പത്തിക ലാഭം വന്നുചേരും. ആരോഗ്യസ്ഥിഥി മെച്ചമായിരിക്കും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, കലഹം, അലച്ചിൽ എന്നിവയ്ക്ക് സാധ്യത. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)