Thursday Astro Remedies: ദുരിതം മാറും, ഐശ്വര്യം നിറയും: വ്യാഴാഴ്ച വിഷ്ണുവിനെ പ്രീതിപ്പെടുത്താൻ ഈ ചെറിയ കാര്യം മതി!
Thursday Astro Tips: നവഗ്രഹങ്ങളിൽ, വ്യാഴത്തെ ആരാധിക്കുന്നത് നമ്മുടെ ജീവിതത്തിൽ സന്തോഷം, സമ്പത്ത്, സൗഭാഗ്യം എന്നിവ കൊണ്ടുവരുന്നു. നിങ്ങളും ജീവിതത്തിൽ ബഹുമാനം, സന്തോഷം, ഭാഗ്യം എന്നിവ ആഗ്രഹിക്കുന്നുവെങ്കിൽ വ്യാഴാഴ്ച ദിവസങ്ങളിൽ താഴെ നൽകിയിരിക്കുന്ന ലളിതവും ഫലപ്രദവുമായ ഈ കാര്യങ്ങൾ ചെയ്താൽ മതി
ഇന്ന് ഒക്ടോബർ 9, വ്യാഴാഴ്ച. ഹൈന്ദവവിശ്വാസ പ്രാകാരം ആഴ്ച്ചയിലെ 7 ദിവസവും ഓരോ ദേവന്മാർക്കായി സമർപ്പിച്ചിരിക്കുന്നു. സനാതന പാരമ്പര്യരപ്രകാരം വ്യാഴാഴ്ച പ്രപഞ്ച സംരക്ഷകനായ മഹാവിഷ്ണുവിനെയും ദേവന്മാരുടെ ഗുരുവായ വ്യാഴത്തെയും ആരാധിക്കുന്നതിനുവേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. വിഷ്ണു ഭഗവാനെ ആരാധിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും നീക്കി സർവ്വ ഐശ്വര്യങ്ങൾ കൊണ്ടുവരികയും ഒടുവിൽ മോക്ഷം നേടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.
നവഗ്രഹങ്ങളിൽ, വ്യാഴത്തെ ആരാധിക്കുന്നത് നമ്മുടെ ജീവിതത്തിൽ സന്തോഷം, സമ്പത്ത്, സൗഭാഗ്യം എന്നിവ കൊണ്ടുവരുന്നു. നിങ്ങളും ജീവിതത്തിൽ ബഹുമാനം, സന്തോഷം, ഭാഗ്യം എന്നിവ ആഗ്രഹിക്കുന്നുവെങ്കിൽ വ്യാഴാഴ്ച ദിവസങ്ങളിൽ താഴെ നൽകിയിരിക്കുന്ന ലളിതവും ഫലപ്രദവുമായ ഈ കാര്യങ്ങൾ ചെയ്താൽ മതി. പുരാണങ്ങൾ പ്രകാരം അംഗിരസ് മഹർഷിയുടെ മകനായ ദേവഗുരു ബൃഹസ്പതി വളരെ സുന്ദരനും മഞ്ഞ നിറമുള്ളവനുമായിരുന്നു. വ്യാഴം ഗ്രഹത്തിന് മഞ്ഞ നിറം വളരെ ഇഷ്ടമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
അതിനാൽ വ്യാഴത്തിന്റെ അനുഗ്രഹം നേടുന്നതിനായി, വ്യാഴാഴ്ച ദിവസങ്ങളിൽ രാവിലെ കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുക. സാധ്യമാണെങ്കിൽ മഞ്ഞ വസ്ത്രവും ധരിക്കുക. ഇനി അഥവാ എന്തെങ്കിലും കാരണത്താൽ നിങ്ങൾക്ക് മഞ്ഞ ധരിക്കാൻ സാധിച്ചില്ലെങ്കിൽ, നിങ്ങൾക്ക് കുറഞ്ഞത് ഒരു മഞ്ഞ തൂവാലയോ ടൈയോ ഉപയോഗിക്കാം.
ജ്യോതിഷം അനുസരിച്ച്, ധനു, മീനം രാശികളുടെ അധിപനാണ് വ്യാഴം. ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം ശക്തനാണെങ്കിൽ ആ വ്യക്തിക്ക് ഒരാൾക്ക് സന്തോഷവും ഭാഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം. എന്നാൽ വ്യാഴം ജാതകത്തിൽ ദുർബലമാണെങ്കിൽ ആ വ്യക്തിക്ക് പലതരം പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നും വിശ്വസിക്കപ്പെടുന്നു. അത്തരത്തിൽ നിങ്ങളുടെ ജാതകത്തിൽ വ്യാഴം ദുർബലമാണെങ്കിൽ, അത് ശക്തിപ്പെടുത്തുന്നതിനായി വ്യാഴാഴ്ച ക്ഷേത്രങ്ങളിൽ മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ പഴങ്ങൾ, പയർവർഗ്ഗങ്ങൾ മുതലായവ പുരോഹിതന് ദാനം ചെയ്യുക.
വിഷ്ണുവിന്റെയും വ്യാഴത്തിന്റെയും അനുഗ്രഹം നേടുന്നതിനായി വ്യാഴാഴ്ച കുങ്കുമ തിലകം ചാർത്തുന്നത് രണ്ട് ദേവതകളുടെയും അനുഗ്രഹം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ വ്യാഴാഴ്ച ദിവസങ്ങളിൽ മഞ്ഞ പൂക്കൾ, മഞ്ഞ പഴങ്ങൾ, മഞ്ഞ ചന്ദനക്കുടം, തുളസിയില എന്നിവ ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കുക. ഇത് ജീവിതത്തിൽ ഐശ്വര്യം നൽകും. ഭഗവാൻ ഹരിയുടെ അനുഗ്രഹം ലഭിക്കാനും നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും വേണ്ടി വ്യാഴാഴ്ചകളിൽ കുളിച്ച് ശുദ്ധിയായി വിഷ്ണു സഹസ്രനാമം ചൊല്ലുക.