Today’s Horoscope: സാമ്പത്തിക നേട്ടങ്ങൾ, സ്ഥാനക്കയറ്റം; സമ്പൂർണ നക്ഷത്രഫലം അറിയാം….
Today's Horoscope: ഇന്ന് നിങ്ങൾ നേരിടേണ്ടി വരുന്നത് എന്തായിരിക്കും? ചിലർക്ക് ലാഭങ്ങളും നേട്ടങ്ങളും ഉണ്ടാകുമ്പോൾ മറ്റുചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളാണ്. അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം.
ഇന്ന് സെപ്റ്റംബർ 24, ബുധനാഴ്ച. നിരവധി ഉത്തരവാദിത്തങ്ങളുള്ള മറ്റൊരു ദിവസം. എന്നാൽ ഇന്ന് നിങ്ങൾ നേരിടേണ്ടി വരുന്നത് എന്തായിരിക്കും? ചിലർക്ക് ലാഭങ്ങളും നേട്ടങ്ങളും ഉണ്ടാകുമ്പോൾ മറ്റുചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളാണ്. അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സര വിജയം എന്നിവ ഉണ്ടാകും. അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയം കാണും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു, ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. ആഗ്രഹങ്ങൾ സഫലീകരിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് ഇന്ന് പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ പണം ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. ശത്രുശല്യം കാണുന്നു.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യതടസം, ശത്രുശല്യം എന്നിവ കാണുന്നു. കുടുംബത്തിൽ കലഹങ്ങൾക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് സ്ഥാനക്കയറ്റം, സാമ്പത്തിക ലാഭം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. ആഗ്രഹങ്ങൾ സഫലീകരിക്കും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളും അംഗീകാരവും ഉണ്ടാകും. യാത്രകൾക്ക് സാധ്യത. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിക്കും. സുഹൃദ്സമാഗമം കാണുന്നു.
ALSO READ: ദീപാവലിക്ക് ശേഷം തൊട്ടതെല്ലാം പൊന്ന്; വമ്പൻ നേട്ടങ്ങൾ ലഭിക്കുന്ന രാശിക്കാർ
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടായേക്കാം. തടസ്സങ്ങൾ മാറികിട്ടും. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയം നേടും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് സ്വസ്ഥത കുറവ്, ആരോഗ്യപ്രശ്നങ്ങൾ എന്നിവ നേരിടേണ്ടി വന്നേക്കും. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ധനു
ധനു രാശിക്കാർക്ക് ഇന്ന് കാര്യവിജയം,ഉത്സാഹം, ശത്രുക്ഷയം എന്നിവ ഉണ്ടാകും. തടസ്സങ്ങൾ മാറികിട്ടും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തിക ലാഭം ഉണ്ടാകും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, സ്ഥാനക്കയറ്റം, നിയമവിജയം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധ്യത.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയവ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മീനം
മീനം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, അപകടഭീതി എന്നിവ കാണുന്നു. ഇരുചക്ര വാഹനക്കാർ ശ്രദ്ധിക്കുക. സാമ്പത്തിക നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)