Horoscope Today: പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കുക; ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം: ഇന്നത്തെ രാശിഫലം അറിയാം
Horoscope Today in Malayalam: ചിലർക്ക് അത്ര അനുകൂലമല്ല. മത്സരപരീക്ഷകളിൽ പരാജയം നേരിടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഒരു ദിവസം എങ്ങനെയായിരിക്കും എന്നറിയാം.
ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തികപരമായി നല്ല ദിവസമാണ്. ജോലി കാര്യങ്ങളിൽ സ്ഥാനകയറ്റവും മികച്ച ജോലിയും ലഭിക്കും. ഇന്ന് ചില കാര്യങ്ങളിൽ മികച്ച വിജയം ഉണ്ടാകും. എന്നാൽ മറ്റ് ചിലർക്ക് അത്ര അനുകൂലമല്ല. മത്സരപരീക്ഷകളിൽ പരാജയം നേരിടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഒരു ദിവസം എങ്ങനെയായിരിക്കും എന്നറിയാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എല്ലാ കാര്യത്തിലും വിജയം ഉണ്ടാകും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂല വാർത്ത കേൾക്കും. ജോലിസ്ഥലത്ത് കഴിവ് തെളിയിക്കും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. പ്രിയപ്പെട്ടവരെ കാണാൻ ഇടയാകും. ജോലിസ്ഥലത്ത് സ്ഥാനകയറ്റം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ വിജയം ഉണ്ടാകും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് സമ്മിശ്രഫലങ്ങളാകും ഉണ്ടാവുക. ഇവർക്ക് ആരോഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ വന്ന് ചേരാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് വൈദ്യ സഹായം തേടുന്നതാകും നല്ലത്. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇത് കുടുംബത്തിൽ കലഹങ്ങൾക്ക് കാരണമാകും.
കർക്കടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക കാര്യത്തിൽ അനുകൂല ദിവസമാണ്. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. എല്ലാ കാര്യത്തിലും താല്പര്യത്തോടെ മുന്നോട്ട് പോകാൻ ഇന്നത്തെ ദിവസം ശ്രമിക്കുക. ബിസിനസുകാർക്ക് ഇന്ന് ലാഭം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് ആരോഗ്യ കാര്യത്തിൽ ചില പ്രശ്നങ്ങൾ വന്ന് ചേരും. ചില കാര്യങ്ങളിൽ വിഷമമുണ്ടാകാം. ഉത്തരവാദിത്വങ്ങൾ നല്ല രീതിയിൽ ചെയ്ത തീർക്കാൻ ശ്രമിക്കുക. നല്ല വിവാഹ ആലോചനകൾ വന്ന് ചേരാൻ സാധ്യതയുണ്ട്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കണം.
കന്നി
ഇന്ന് എല്ലാ കാര്യങ്ങളിൽ ശ്രദ്ധ വേണം. പങ്കാളിയുമായി ചെറിയ യാത്രകൾ പോകാൻ സാധ്യതയുണ്ട്. മക്കൾക്ക് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ സാധിക്കും. ഇന്നത്തെ ദിവസം കടം വാങ്ങാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.
തുലാം
ഇന്ന് നിങ്ങൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാകാം. ജോലി സ്ഥലത്ത് ശത്രുക്കളുടെ എണ്ണം വർധിക്കും. തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രമിക്കുക. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമല്ല. എല്ലാ കാര്യങ്ങൾ ചെയ്യുന്നതിനു മുൻപ് ആലോചിക്കുക.
വൃശ്ചികം
ഇന്ന് നിങ്ങൾക്ക് മോശം ദിവസമാകും. ജോലി സ്ഥലത്ത് കൂടുതൽ ജോലിഭാരം ഉണ്ടാകും. ഇത് നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ടിന് കാരണമാകും. ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കാതിരിക്കുക. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ചില തടസ്സങ്ങൾ ഉണ്ടാകും.
ധനു
ഇന്ന് നല്ലതും ചീത്തയുമായ അനുഭവങ്ങൾ വന്ന് ചേരും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയം ലഭിക്കും. ജോലിയിൽ നല്ല പുരോഗതി ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
മകരം
നിങ്ങൾക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്യേണ്ട ദിവസമാണ് ഇന്ന്. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ നോക്കണം. വാഹനം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്. ചിലവുകൾ കൂടാൻ സാധ്യതയുണ്ട്.
കുംഭം
ഇന്ന് സന്തോഷം നിറഞ്ഞ ദിവസമാണ്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാറും. അമിത ചിലവ് കുറയ്ക്കുക. പങ്കാളിയുമായി സമയം ചെലവഴിക്കും. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാകും. പണം കടം നൽകരുത്.
മീനം
ഇന്ന് നിങ്ങൾക്ക് മോശം ദിവസമാണ്. തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രമിക്കുക. വരുമാനം വർധിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. പ്രധാനപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക. വിദേശത്തേക്ക് പോകുന്നവർ മുതിർന്നവരുമായി ആശയവിനിമയം നടത്തുക.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)