Today’s Horoscope: സാമ്പത്തിക നഷ്ടം, ശത്രുക്കളെ സൂക്ഷിക്കണം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope In Malayalam Today: ചിലർക്ക് ഒരു ദിവസം കഠിനമായിരിക്കാം, മറ്റ് ചിലർക്ക് അത് അങ്ങനെയാകണമെന്നില്ല. അത്തരത്തിൽ നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് ഇന്നത്തെ രാശിഫലത്തിലൂടെ വായിച്ചറിയാം.

Malayalam Horoscope
ഒരു ദിവസത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്നതിൻ്റെ ചില സൂചനകളാണ് രാശിഫലങ്ങളിലൂടെ ലഭിക്കുന്നത്. ചിലർക്ക് ഒരു ദിവസം കഠിനമായിരിക്കാം, മറ്റ് ചിലർക്ക് അത് അങ്ങനെയാകണമെന്നില്ല. രാശിഫലങ്ങളിൽ പറയുന്നത് പോലെ ഓരോ നക്ഷത്രക്കാർക്കും വ്യത്യസ്തമായ അനുഭവങ്ങളാകാം നേരിടേണ്ടി വരിക. അത്തരത്തിൽ നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് ഇന്നത്തെ രാശിഫലത്തിലൂടെ വായിച്ചറിയാം.
മേടം
ഇന്ന് നിങ്ങളുടെ ഭാവിയെക്കുറിച്ച് അൽപ്പം ആശങ്കാകുലരായിരിക്കും. ഇക്കാരണത്താൽ ജോലിസ്ഥലത്ത് ചില തെറ്റുകൾ വരാൻ സാധ്യതയുണ്ട്. മാതാപിതാക്കളുമായി ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. ആരോഗ്യം സംതൃപ്തമായിരിക്കും.
ഇടവം
കുടുംബാംഗങ്ങളോടൊപ്പം നല്ല സമയം ചെലവഴിക്കും. പണം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. സാമ്പത്തികമായി വലിയ നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം.
മിഥുനം
ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമായിരിക്കും. ശത്രുക്കളെ സൂക്ഷിക്കണം. കാരണം അവർ നിങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കും. ബിസിനസ്സിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും.
കർക്കിടകം
വളരെക്കാലമായി മുടങ്ങിക്കിടന്ന പണം നിങ്ങൾക്ക് തിരികെ ലഭിക്കും. അതിനാൽ ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
ചിങ്ങം
വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല അവസരം വന്നേക്കാം. മാതാപിതാക്കളുടെ ആരോഗ്യം മോശമായേക്കാം. ഇന്ന് നിങ്ങളുടെ ബിസിനസ്സിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കും.
കന്നി
ജോലി അന്വേഷിക്കുന്നവർക്ക് ഇന്ന് നല്ല അവസരങ്ങൾ വന്നുചേരും. വിദ്യാർത്ഥികൾ പരീക്ഷയിൽ നല്ല വിജയം കൈവരിക്കും. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനം ഉയരും. മാനസികമായി ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
തുലാം
രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ചെയ്യുന്ന ജോലിയുടെ പൂർണ്ണ നേട്ടം ലഭിക്കും. ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് ചില ശത്രുക്കളെ സൂക്ഷിക്കണം, നിങ്ങളുടെ വിജയത്തിന് അവർ തടസമായി മാറിയേക്കാം.
വൃശ്ചികം
നിങ്ങൾക്ക് സമ്മിശ്ര ഫലമാണ് ഇന്ന് ലഭിക്കുന്നത്. മനക്ലേശം, സാമ്പത്തിക നഷ്ടം, ശത്രുശല്യം തുടങ്ങി നിലവധി പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. പണം എവിടെയെങ്കിലും നിക്ഷേപിക്കുമ്പോൾ സൂക്ഷിക്കുക.
ധനു
കുടുംബാംഗങ്ങളിൽ ഒരാളുടെ വിവാഹവുമായി ബന്ധപ്പെട്ട ചില ചർച്ചകൾ നടന്നേക്കാം. എന്തെങ്കിലും തീരുമാനം എടുക്കുമ്പോൾ, കുടുംബാംഗങ്ങളുമായി ആലോചിക്കുക. അല്ലാത്തപക്ഷം ഭാവിയിൽ തീരുമാനത്തിൽ ഖേദിക്കേണ്ടി വന്നേക്കാം.
മകരം
കുടുംബാംഗങ്ങളിൽ നിന്ന് സഹായം ലഭിക്കാത്തതിനാൽ ഇന്ന് നിങ്ങൾ അൽപ്പം വിഷമിക്കും. മനസ് അസ്വസ്ഥമായിരിക്കും. ഇന്ന് നിങ്ങളുടെ ബിസിനസ്സിൽ ലാഭം ലഭിക്കും. അത് നിങ്ങളെ സന്തുഷ്ടരാക്കും.
കുംഭം
നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കണം. അമിതമായ ഓട്ടം കാരണം നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. ജോലി അന്വേഷിക്കുന്നവർക്ക് ഇന്ന് ഒരു പുതിയ അവസരം ലഭിച്ചേക്കാം.
മീനം
ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. കുടുംബത്തിൽ സന്തോഷത്തിൻ്റെ നിമിഷങ്ങൾ അനുഭവിക്കാൻ സാധിക്കും. ഉച്ചയ്ക്ക് ശേഷം ചില മംഗളകരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ കഴിയും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)