AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today Horoscope: ഈ നാളുകാർ യാത്ര പോകരുത്, ജോലിസ്ഥലത്ത് ചതി പറ്റിയേക്കാം; ഇന്നത്തെ നക്ഷത്രഫലം

Horoscope Today In Malayalam: നാളും ജനനസമയവും അനുസരിച്ച് ഇതിൽ മാറ്റമുണ്ടായേക്കാമെങ്കിലും, ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ളെ കാര്യങ്ങളെ തള്ളികളയാനാകില്ല. താഴെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാനും സംഭവിക്കാതിരിക്കാനുമുള്ള സാധ്യതയുണ്ട്. എന്നാൽ നടക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് മുൻകൂട്ടി അറിയുന്നത് ചില അപകടങ്ങൾ ഒഴിവാക്കാൻ നമ്മെ സഹായിക്കും.

Today Horoscope: ഈ നാളുകാർ യാത്ര പോകരുത്, ജോലിസ്ഥലത്ത് ചതി പറ്റിയേക്കാം; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 05 May 2026 | 06:40 AM

ഇന്ന് മെയ് അഞ്ച് ചൊവ്വാഴ്ച്ച, ഇന്നത്തെ ഗ്രഹനിലയനുസരിച്ച് ചില നക്ഷത്രക്കാർക്ക് അനുകൂലമായ സമയമാണെങ്കിലും മറ്റു ചിലർക്ക് അപ്രതീക്ഷിതമായ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ നാളും ജനനസമയവും അനുസരിച്ച് ഇതിൽ മാറ്റമുണ്ടായേക്കാമെങ്കിലും, ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ളെ കാര്യങ്ങളെ തള്ളികളയാനാകില്ല. താഴെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാനും സംഭവിക്കാതിരിക്കാനുമുള്ള സാധ്യതയുണ്ട്. എന്നാൽ നടക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് മുൻകൂട്ടി അറിയുന്നത് ചില അപകടങ്ങൾ ഒഴിവാക്കാൻ നമ്മെ സഹായിക്കും. അത്തരത്തിൽ 13 നക്ഷത്രക്കാരുടെയും സമ്പൂർണ രാശിഫലം നമുക്ക് വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, നിയമപരാജയം എന്നിവയാണ് ഫലത്തിൽ കാണുന്നത്. പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രമാണ് ഫലം. യാത്ര പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. പല കാര്യങ്ങളിലും വിജയം കൈവരിക്കാനാകും. അതുപോലെ കാത്തിരുന്ന പല സംഭവങ്ങളും ജീവിതത്തിൽ നടക്കാൻ സാധ്യതയുണ്ട്.

ALSO READ: കർമ്മരംഗത്ത് വിജയം, മനസ്സിന് സന്തോഷം ലഭിക്കും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

മിഥുനം

ഈ രാശിക്കാരെ സംബന്ധിച്ച് ഇന്നവർക്ക് ​ഗുണദോഷസമ്മിശ്രമായ ദിവസമാണ്. കാരണം അവരുടെ ജീവത്തിൽ അപ്രതീക്ഷിതമായ പല സംഭവങ്ങളും ഇന്ന് ഉണ്ടായേക്കാം. എന്നാൽ കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണ കൂടെയുണ്ടാകും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. കാര്യതടസ്സം, യാത്രാതടസ്സം, ഉദരവൈഷമ്യം എന്നിവ കാണുന്നു. കുടുംബത്തിലുള്ളവരോട് തർക്കത്തിന് പോകരുത്. കാരണം ഇത് വാക്ക്പോരിലേക്ക് പോകാനുള്ള സാധ്യത കാണുന്നു.

ചിങ്ങം

ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. ആരോ​ഗ്യം മെച്ചപ്പെട്ട രീതിയിൽ തന്നെ മുന്നോട്ട് പോകും. അതുപോലെ സാമ്പത്തികമായി മെച്ചമുണ്ടാകാനുള്ള സാധ്യതയുണ്ട്. മുടങ്ങികിടന്ന പല കാര്യങ്ങളും ചെയ്ത് തീർക്കാൻ കഴിയും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ലതും ചീത്തയുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചേക്കാം. യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കണം. അതുപോലെ ജോലി സ്ഥലത്ത് ചില ശത്രുക്കൾ നിങ്ങളെ വേട്ടയാടിയേക്കാം.

തുലാം

തുലാം രാശിക്കാർക്ക് ആരോ​ഗ്യത്തിൽ ഇന്ന് വളരെയധികം ശ്രദ്ധിക്കേണ്ട ദിവസമാണ്. പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക. അല്ലാത്തപക്ഷം വയറിന് അസ്വസ്ഥതകൾ ഉണ്ടായേക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ മം​ഗളകരമായ കാര്യങ്ങ‍ൾ സംഭവിക്കും. സുഹൃത്തുക്കളിൽ നിന്ന് ചതി നേരിടാൻ സാധ്യതയുണ്ട്. അതിനാൽ സൂക്ഷിക്കുക.

ധനു

ഈ രാശിക്കാർ സുഹൃത്ത് വലയങ്ങൾ തീർക്കുമ്പോൾ ശ്രദ്ധിക്കണം. അപരിചതരെ വിശ്വസിക്കരുത്. കടം കൊടുക്കുന്നത് ഒഴിവാക്കുക. സാമ്പത്തികമായ ഒരു കാര്യത്തിനും ഇന്ന് ശുഭകരമായ ദിവസമല്ല.

മകരം

മകരം രാശിക്കാർ യാത്ര പുറപ്പെടുമ്പോൾ ശ്രദ്ധിക്കുക. യാത്രകളിൽ വിലപ്പെട്ട രേഖകളോ സാധനങ്ങളോ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാൽ കോപം നിയന്ത്രിക്കുക.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് പല ബുദ്ധുമുട്ടുകളും ഉണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. മാതാപിതാക്കളുടെ ആരോ​ഗ്യവും പ്രത്യേകം ശ്രദ്ധിക്കുക. ദാമ്പത്യ ജീവതം സന്തോഷകരമായി മുന്നോട്ട് പോകും.

മീനം

മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം വളരെ നല്ലതാണ്. ഒരു കാര്യത്തിലും അമിതമായ ആത്മവിശ്വാസം അരുത്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയിക്കാനാകും. വിദേശ പഠനം ആ​ഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴിതുറക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

English Summary:

Horoscope Today In Malayalam on may 5th tuesday says complete prediction of your zodiac signs. Here is explain what is going to happen today in your life. This is just an indication of the events that are likely to happen.

 

 

Follow Us