AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: യാത്രകൾ മാറ്റിവയ്ക്കുക, ഈ രാശിക്കാരെ കാത്തിരിക്കുന്നത്; ഇന്നത്തെ നക്ഷത്രഫലം

Horoscope Today In Malayalam: ഇന്നത്തെ ദിവസത്തെ ഫലം അനുസരിച്ച്, ചില രാശിക്കാർക്ക് ഇന്നത്തെ ദിവസം യാത്രകൾ ഗുണകരമല്ലാത്തതിനാൽ അത് മാറ്റിവെക്കുന്നതാണ് ഉചിതം. ചിലർക്കാണെങ്കിൽ രാജയോ​ഗമാണ് കാത്തിരിക്കുന്നത്. തൊട്ടതെല്ലാം പൊന്നാകുന്ന നക്ഷത്രക്കാരും ഇന്നുണ്ട്. ഗ്രഹനിലയുടെയും നക്ഷത്രമാറ്റങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് വിശദമായി വായിച്ചറിയാം.

Horoscope Today: യാത്രകൾ മാറ്റിവയ്ക്കുക, ഈ രാശിക്കാരെ കാത്തിരിക്കുന്നത്; ഇന്നത്തെ നക്ഷത്രഫലം
Horoscope Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 10 Oct 2026 | 06:33 AM

ഇന്ന് ഒക്ടോബർ 10 ശനിയാഴ്ച്ച, കന്നി മാസം 24ാം തീയതി. ഇന്നത്തെ ദിവസത്തെ ഫലം അനുസരിച്ച്, ചില രാശിക്കാർക്ക് ഇന്നത്തെ ദിവസം യാത്രകൾ ഗുണകരമല്ലാത്തതിനാൽ അത് മാറ്റിവെക്കുന്നതാണ് ഉചിതം. ചിലർക്കാണെങ്കിൽ രാജയോ​ഗമാണ് കാത്തിരിക്കുന്നത്. തൊട്ടതെല്ലാം പൊന്നാകുന്ന നക്ഷത്രക്കാരും ഇന്നുണ്ട്. ഗ്രഹനിലയുടെയും നക്ഷത്രമാറ്റങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്. പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

ഇടവം

ഇടവം രാശിക്കാർക്ക് യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്. വാഹനങ്ങൾ ഉപയോഗിക്കുമ്പോഴും ദൂരയാത്രകൾ ചെയ്യുമ്പോഴും കൂടുതൽ ശ്രദ്ധ പുലർത്തണം.

ALSO READ: ഒക്ടോബർ അവസാനം വ്യാഴവും കേതുവും സംയോജിക്കുന്നു! ഈ നാല് രാശികൾക്ക് സർവ്വത്ര നേട്ടങ്ങൾ

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് നല്ല വാർത്തകൾ കേൾക്കാൻ അവസരമുണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. സാമ്പത്തികമായി മികച്ച ദിവസമാണ്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് തൊഴിൽപരമായ യാത്രകൾ ആവശ്യമായി വന്നേക്കാം. അത്യാവശ്യമല്ലാത്ത വിനോദയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുള്ളതിനാൽ സംസാരത്തിൽ മിതത്വം പാലിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം ഗ്രഹനില അനുകൂലമായതിനാൽ തൊഴിലിലും ബിസിനസിലും മികച്ച നേട്ടങ്ങൾ സ്വന്തമാക്കാനാകും. ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും. പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ഭാവിയിൽ ഉപകരിക്കും.

കന്നി

കന്നി രാശിക്കാർ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ലോങ് ട്രിപ്പുകളും സാഹസിക യാത്രകളും ഒഴിവാക്കുക. യാത്രകൾ കാരണം ധനനഷ്ടത്തിനും അനാവശ്യ ക്ഷീണത്തിനും സാധ്യതയുണ്ട്.

തുലാം

തുലാം രാശിക്കാരായ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അനുകൂല സമയമാണ് ഇന്ന്. പുതിയ തൊഴിൽ അവസരങ്ങൾ തേടിയെത്തും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് മനസ്സിന് സന്തോഷവും ഉന്മേഷവും നൽകുന്ന സംഭവങ്ങൾ ഉണ്ടാകും. മുൻപ് ചെയ്ത അധ്വാനത്തിന് അർഹമായ ഫലം ലഭിക്കും. കടബാധ്യതകൾ ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കും.

ധനു

ധനു രാശിക്കാർ തീർത്ഥാടനങ്ങളോ മറ്റ് ദൂരയാത്രകളോ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇന്നത്തെ ദിവസം മാറ്റിവെക്കുന്നത് നന്നായിരിക്കും. വഴിയിൽ തടസ്സങ്ങളോ അപ്രതീക്ഷിത ചെലവുകളോ ഉണ്ടാകാൻ ഇടയുണ്ട്.

മകരം

മകരം രാശിക്കാർക്ക് ജോലിഭാരം വർദ്ധിക്കാൻ സാധ്യതയുണ്ട്. എങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ അനുകൂലമായി മാറും. സാമ്പത്തിക വിഷയങ്ങളിൽ ജാഗ്രത പാലിക്കുക. അനാവശ്യ തർക്കങ്ങളിൽ ഇടപെടരുത്.

കുംഭം

കുംഭം രാശിക്കാർക്ക് ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ബിസിനസ്സിൽ പുതിയ പങ്കാളിത്തങ്ങൾ ഉണ്ടാകാം. സാമ്പത്തികമായി വളർച്ചയുണ്ടാകും.

മീനം

മീനം രാശിക്കാർക്ക് പുതിയ പദ്ധതികൾ തുടങ്ങാൻ അനുയോജ്യമായ ദിവസമാണ്. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും.

English Summary:

Read Daily Horoscope in Malayalam today october 10 Saturday. Get today’s astrology prediction, lucky colors, health tips, and travel warnings for all 12 zodiac signs.

Follow Us