Today Horoscope: കോപം നിയന്ത്രിക്കുക, യാത്രകൾ അപകടമായേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Today In Malayalam: ചില രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി നേട്ടങ്ങളും അനുകൂലഫലങ്ങളും സാധ്യതയുണ്ട്. എന്നാൽ മറ്റ് ചിലർക്കാകട്ടെ വിപരീതഫലങ്ങളും ശത്രുശല്യവും സാമ്പത്തിക നഷ്ടവും സംഭവിച്ചേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം എന്താണെന്ന് വിശദമായി വായിച്ചറിയാം.
ഇന്ന് സെപ്റ്റംബർ 23 ചൊവ്വാഴ്ച്ച. പ്രതീക്ഷകളുടെ പുതിയൊരു ദിവസം കൂടി വന്നെത്തി. പലരെയും കാത്തിരിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾ നിങ്ങൾക്ക് രാശിഫലത്തിലൂടെ മനസ്സിലാക്കാം. ചില രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി നേട്ടങ്ങളും അനുകൂലഫലങ്ങളും സാധ്യതയുണ്ട്. എന്നാൽ മറ്റ് ചിലർക്കാകട്ടെ വിപരീതഫലങ്ങളും ശത്രുശല്യവും സാമ്പത്തിക നഷ്ടവും സംഭവിച്ചേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം എന്താണെന്ന് വിശദമായി വായിച്ചറിയാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ കൂടുതൽ നേട്ടം കൈവരിക്കാനാകും. അയൽക്കാരുമായി നല്ല ബന്ധം തുടരുക. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. എന്നാൽ, നിങ്ങളുടെ ഓഫീസുകളിലെ ജോലിയിൽ ശ്രദ്ധ ആവശ്യമാണ്. ശത്രുക്കൾ നിങ്ങളുടെ വീഴ്ച്ച കാത്തിരിക്കുകയാണ്.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് വളരെ തിരക്ക് പിടിച്ച ദിവസമായിരിക്കും. കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ഭാര്യയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം അസുഖങ്ങൾ വഷളായേക്കാം.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. വളരെക്കാലമായി തടസ്സപ്പെട്ട കിടന്ന ഒരു കാര്യം ഇന്ന് ചെയ്ത് തീർക്കാൻ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. മറ്റുള്ളവരിൽ നിന്ന് എല്ലാ സഹായവും ലഭിക്കും. ജോലിസ്ഥലത്ത് മാറ്റങ്ങൾ വരുന്നത് നല്ലതാണ്. യാത്രകൾ എപ്പോഴും സൂക്ഷിക്കുക.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് ചില മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബാംഗങ്ങൾ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാ ജോലികളും കൃത്യ സമയത്ത് പൂർത്തിയാകും.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് സന്തോഷവും ഐശ്വര്യവും ഉണ്ടാകും. നല്ല കാര്യങ്ങൾ സംഭവിക്കാനുള്ള യോഗം കാണുന്നു. നിങ്ങളിലെ ദേഷ്യത്തെ അടക്കിനിർത്തുക. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. മനസിന് സന്തോഷം തരുന്ന കാര്യങ്ങൾ സംഭവിക്കും. ജോലിയിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ സാധിക്കും. മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും.
ധനു
ധനു രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി ഒരുപാട് മെച്ചമുണ്ടാകും. പല തടസ്സപ്പെട്ട ജോലികളും പുനരാരംഭിക്കാൻ സാധിക്കും. പലർക്കും സഹായം ചെയ്യാൻ ഇന്ന് കഴിയും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് തിരക്കുള്ള ദിവസമാണ്. വൈകുന്നേരം കൂട്ടുകാരെ കാണാനുള്ള അവസരം ലഭിക്കും. മനസ്സിന് എപ്പോഴും സന്തോഷം ഉണ്ടാകും. ബിസിനസ്സിൽ ശ്രദ്ധിക്കുക.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ഭാഗ്യം വർദ്ധിക്കും. പണം, ജോലി, പ്രശസ്തി,മനസമാധാനം എന്നിവ വന്നുചേരും. എന്നാൽ ശത്രുക്കളെ സൂക്ഷിക്കുക.
മീനം
മീനം രാശിക്കാർക്ക് ഇന്ന് സന്തോഷവും ഐശ്വര്യവും ഉണ്ടാകും. വളരെ കാലമായി നടക്കാതെപോയ ആഗ്രഹങ്ങൾ നിറവേറും. വീട്ടിൽ നല്ല കാര്യങ്ങൾ നടക്കും.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)