Today’s Horoscope: അപ്രതീക്ഷിത ചെലവുകൾ വന്നു ചേരും, ഇന്നത്തെ നക്ഷത്രഫലം
Horoscope Today, July 22: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് നഷ്ടമോ നേട്ടമോ? ചിലർക്ക് ധനനഷ്ടം, മാനസിക സംഘർഷങ്ങൾ ഉണ്ടായേക്കാം. എന്നാൽ മറ്റ് ചിലർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനും അംഗീകാരങ്ങൾക്കുമുള്ള ഭാഗ്യം ഉണ്ടാകും.
ഇന്ന് ജൂലൈ 22, ചൊവ്വാഴ്ച. ചെയ്തുതീർക്കാൻ ഒട്ടനവധി ഉത്തരവാദിത്തങ്ങൾ ഉള്ള മറ്റൊരു ദിവസം. എന്നാൽ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് നഷ്ടമോ നേട്ടമോ? ചിലർക്ക് ധനനഷ്ടം, മാനസിക സംഘർഷങ്ങൾ ഉണ്ടായേക്കാം. എന്നാൽ മറ്റ് ചിലർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനും അംഗീകാരങ്ങൾക്കുമുള്ള ഭാഗ്യം ഉണ്ടാകും. ഇന്നത്തെ രാശിഫലം അറിയാം…
മേടം
കുടുംബത്തിൽ പ്രശ്നങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും സാധ്യത. കാര്യപരാജയം, ആരോഗ്യപ്രശ്നങ്ങൾ, അപ്രതീക്ഷിത ചെലവുകൾ എന്നിവ കാണുന്നു. നിയമപരാജയം ഉണ്ടായേക്കാം.
ഇടവം
ഇന്ന് നിങ്ങൾക്ക് കാര്യതടസ്സം, മാനസിക സംഘർഷങ്ങൾ ഉണ്ടായേക്കാം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാണ് സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പരീക്ഷാപരാജയത്തിനും സാധ്യത.
മിഥുനം
പരീക്ഷാ വിജയം, യാത്ര വിജയം എന്നിവ ഉണ്ടായേക്കാം. ആരോഗ്യസ്ഥിതി മെച്ചമായി തുടരും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത. തൊഴിലിടങ്ങളിൽ അംഗീകരിക്കപ്പെടും.
കർക്കടകം
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. യാത്രാതടസ്സം, അപ്രതീക്ഷിത ചെലവുകൾ വന്നുചേരാം. കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക.
ചിങ്ങം
ഇന്ന് നിങ്ങൾക്ക് ശുഭകരമായ ദിവസമാണ്. കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമാകും. തൊഴിലിടങ്ങളിൽ അംഗീകാരം ലഭിക്കും.
കന്നി
വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയും. ബിസിനസ്സിൽ പുതിയ മാറ്റങ്ങളുണ്ടാകും. അപ്രതീക്ഷിത നേട്ടങ്ങളും സാമ്പത്തിക ലാഭവും ഉണ്ടാകും.
തുലാം
അപകടഭീതി, കാര്യതടസം എന്നിവ കാണുന്നു. പ്രശ്നങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും സാധ്യത. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ശത്രുശല്യം ഉണ്ടായേക്കാം.
വൃശ്ചികം
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. മേലുദ്യോഗസ്ഥരിൽ നിന്ന് മോശം അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നേക്കാം. മാനസിക സംഘർഷം, അപകടഭീതി, അപ്രതീക്ഷിത ചെലവുകൾ എന്നിവയ്ക്ക് സാധ്യത.
ധനു
ആരോഗ്യസ്ഥിതി മെച്ചമായിരിക്കും, സ്ഥാനക്കയറ്റം, സാമ്പത്തിക ലാഭം എന്നിവ ഉണ്ടാകും. ബന്ധുസമാഗമം, ആഗ്രഹസഫലീകരണം, യാത്രകൾ, കാര്യവിജയം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യത.
മകരം
കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധപുലർത്തുക. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത.
കുംഭം
അപ്രതീക്ഷിത ചെലവുകൾ, ശത്രുശല്യം, നഷ്ടങ്ങൾ ഉണ്ടായേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യതടസം, കലഹം, മാനസിക സംഘർഷങ്ങൾ കാണുന്നു.
മീനം
ഇന്ന് വെല്ലുവിളികൾ നിറഞ്ഞ ദിവസമാണ്. കാര്യപരാജയം, ധനനഷ്ടം, ശരീരക്ഷതം എന്നിവയ്ക്ക് സാധ്യത. ബിസിനസിൽ നഷ്ടങ്ങൾ ഉണ്ടായേക്കാം, കാര്യപരാജയം കാണുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)