AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത; ബിസിനസില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും; അറിയാം നിങ്ങളുടെ രാശിഫലം

Horoscope Today July 24 2025: സാമ്പത്തിക നില മെച്ചപ്പെടും. ബിസിനസിൽ ലാഭം പ്രതീക്ഷിക്കാം. മത്സരപരീക്ഷികളിൽ വിജയം നേടും. എന്നാൽ മറ്റ് ചിലർക്ക് മോശം ദിവസമായിരിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ എന്ന് നോക്കാം.

Horoscope Today: ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത; ബിസിനസില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും; അറിയാം നിങ്ങളുടെ രാശിഫലം
Today Horoscope Image Credit source: Getty Images
sarika-kp
Sarika KP | Published: 24 Jul 2025 06:02 AM

ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് നല്ല ​ദിവസമായിരിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ബിസിനസിൽ ലാഭം പ്രതീക്ഷിക്കാം. മത്സരപരീക്ഷികളിൽ വിജയം നേടും. എന്നാൽ മറ്റ് ചിലർക്ക് മോശം ദിവസമായിരിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ എന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറ‍ഞ്ഞ ദിവസമായിരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയം ഉണ്ടാകും. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. രാഷ്ട്രീയപ്രവർത്തകർക്ക് ഇന്ന് നല്ല ദിവസമാണ്.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിസ്ഥലങ്ങളിൽ വിജയം നേടും. സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുക. കുടുംബത്തിൽ മം​ഗളകാര്യങ്ങൾ നടക്കും. പ്രിയപ്പെട്ടവരെ കാണാൻ അവസരം ലഭിക്കും. അമിതമായി പണം ചിലവഴിക്കുന്നത് കുറയ്ക്കുക.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. മത്സരപരീക്ഷകളിൽ‌ പരാജയം നേരിടും. ആരോ​ഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പണം കടം നൽകുന്നത് ഇന്നത്തെ ദിവസം അത്ര നല്ല​തല്ല. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ശ്രദ്ധ നൽകുക.

കര്‍ക്കിടകം

ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമല്ല. ആരോഗ്യത്തെക്കുറിച്ച് നല്ല ശ്രദ്ധയുണ്ടായിരിക്കണം. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് മുതിർന്നവരുമായി ആശയവിനിമയം നടത്തുക. കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടാവാം.

ചിങ്ങം

ഈ രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമാകും. നിങ്ങൾ ആ​ഗ്രഹിച്ച ജോലി നേടാൻ സാധ്യതയുണ്ട്. സാമ്പത്തികപരമായി ഇന്ന് അനുകൂല ദിവസമാണ്. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

കന്നി

ഇന്ന് നിങ്ങൾക്ക് എല്ലാ ജോലികളും നന്നായി ചെയ്യാൻ കഴിയും. പുതിയ അവസരങ്ങൾ വന്ന് ചേരും. കുറെ നാളായി അനുഭവിച്ച ശാരീരിക അവശതകൾ മാറും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ചതി സംഭവിക്കാതെ നോക്കുക. ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുക.

Also Read:ഈ രാശിക്കാർ ശ്രദ്ധിക്കണം; മംഗല്യ ദോഷം, സാമ്പത്തിക നഷ്ടം

തുലാം

ഇന്ന് നിങ്ങൾക്ക് ആരോ​ഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലി ചെയ്യുന്നവർക്ക് നല്ല ദിവസമായിരിക്കും.

വൃശ്ചികം

ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാകും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കും. ജോലിയിൽ വിജയം ഉണ്ടാകും. ബിസിനസിൽ ലാഭം ലഭിക്കും. വിവാഹ കാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിദേശത്ത് പോകുന്നവർ മുതിർന്നവരുമായി ആശയവിനിമയം നടത്തുക. ചതിയിൽ വീഴാതെ സൂക്ഷിക്കുക.

ധനു

ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. ചിന്തകളിലും പ്രവർത്തികളിലും ശ്രദ്ധ വേണം. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുക. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് ചതി സംഭവിക്കും. ഭാവി ജീവിതത്തിൽ തീരുമാനങ്ങൾ ശ്രദ്ധയോടെ എടുക്കണം. ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധ വേണം.

മകരം

ഇന്ന് നിങ്ങൾക്ക് സാമ്പത്തികപരമായി ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത് സ്ഥാനകയറ്റം ലഭിക്കും. ഇന്നത്തെ ദിവസം ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക. പങ്കാളിയുമായി ദൂരെ യാത്ര പോകുന്നത് മാനസിക സന്തോഷം നൽകും.

കുംഭം

ഇന്ന് നിങ്ങൾക്ക് ജോലിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ജീവിതപങ്കാളിയിൽ നിന്ന് മാനസിക സന്തോഷം ലഭിക്കും. സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കും.

മീനം

ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ബിസിനസ് പങ്കാളിയിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. ആരോഗ്യപരമായി വലിയ കുഴപ്പങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. കൃത്യമായി വൈദ്യചികിത്സ ഉറപ്പ് വരുത്തുക. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)