AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: കാര്യവിജയവും അംഗീകാരവും തേടിയെത്തും! ഇന്നത്തെ നക്ഷത്രഫലം

Horoscope Malayalam Today October 6: വിവിധ രാശിയിൽ ജനിച്ചവരെ സംബന്ധിച്ച്, അവരുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് രാശി/ നക്ഷത്രഫലം. ഇന്ന് 12 രാശിയിലും ഉള്ളവരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ ഉണ്ടാകാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ സാധ്യതാ പ്രവചനം ആണ് ഇവിടെ നൽകുന്നത്.

Horoscope Today: കാര്യവിജയവും അംഗീകാരവും തേടിയെത്തും! ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രം Image Credit source: sarayut Thaneerat/Getty Images Creative
Amal KV
Amal KV | Updated On: 06 Oct 2026 | 07:10 AM

വിവിധ രാശിയിൽ ജനിച്ചവരെ സംബന്ധിച്ച്, അവരുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് രാശി/ നക്ഷത്രഫലം. ഇന്ന് 12 രാശിയിലും ഉള്ളവരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ ഉണ്ടാകാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ സാധ്യതാ പ്രവചനം ആണ് ഇവിടെ നൽകുന്നത്.

മേടം

മേടം രാശിയിൽ ജനിച്ചവർക്ക് ഇന്ന് പ്രതികൂലമായ സാഹചര്യങ്ങളെ നേരിടേണ്ടി വരും. കാര്യതടസ്സം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങക്ക് സാധ്യതയുണ്ട്.

ഇടവം

​ഗുണദോഷ സമ്മിശ്രമായിരിക്കും ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം. കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം തുടങ്ങിയവ പകൽ കാണുന്നു. എന്നാൽ രാത്രിയിൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം എന്നിവ അനുഭവപ്പെടാം.

മിഥുനം

ഗുണദോഷ സമ്മിശ്രമായ ദിവസമാണ് മിഥുനം രാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്. പകൽ സമയത്ത് കാര്യപരാജയം, അഭിമാനക്ഷതം, ഇച്ഛാഭംഗം, കലഹം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ രാത്രി10 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം എന്നിവ വന്നു ചേരാം.

കർക്കടകം

കർക്കിടകം രാശിയിലുള്ളവർക്ക് ഇന്ന് പകൽ സമയത്ത് കാര്യവിജയം, അംഗീകാരം, ആരോഗ്യം നേട്ടം, ശത്രുക്ഷയം എന്നിവ കാണുന്നു. എന്നാൽ രാത്രിയിൽ കാര്യപരാജയം, അഭിമാനക്ഷതം തുടങ്ങിയവ ഉണ്ടായേക്കാം.

ചിങ്ങം

ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ഇന്ന് ​ഗുണ ദോഷ സമ്മിശ്രമായിരിക്കും. പലകൽ സമയത്ത് കാര്യതടസ്സം, അലച്ചിൽ, ചെലവ്, യാത്രാപരാജയം, ധനതടസ്സം എന്നിവ ഉണ്ടായേക്കാം. എന്നാൽ രാത്രിയോടെ കാര്യങ്ങൾ അനുകൂലമായും.

Also Read: ദുർഗ്ഗാ ദേവി അനുഗ്രഹിക്കില്ല! നവരാത്രിയിൽ അറിയാതെ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്

കന്നി

പകൽ കാര്യവിജയം, ബന്ധുസമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. രാത്രി മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, ഇവ കാണുന്നു.

തുലാം

തുലാം രാശിയിൽ ഉള്ളവർക്ക് ഇന്ന് പൊതുവെ അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം തുടങ്ങിയവ കാണുന്നു.

വൃശ്ചികം

കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, ഇച്ഛാഭംഗം എന്നിവ ഉണ്ടായേക്കാം. എന്നാൽ രാത്രി മുതൽ കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു.

ധനു

പലകൽ സമയത്ത് കാര്യതടസ്സം, ശരീരക്ഷതം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. രാത്രി 10 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം ആയിരിക്കും ഇന്ന്.

മകരം

മകരം രാശിയിലുള്ളവർക്ക് ഇന്ന് പകൽ സമയത്ത് കാര്യവിജയം, അംഗീകാരം, സന്തോഷം, സുഹൃദ്സമാഗമം ഇവ കാണുന്നു. രാത്രിയിൽ കാര്യങ്ങൾ പ്രതികൂലമായിരിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് പൊതുവെ അനുകൂല ദവിസമാണ്. കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം, നേട്ടം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

മീനം

പകൽ സമയത്ത് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തന മാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ ഉണ്ടായേക്കാം രാത്രിയിൽ കാര്യവിജയം, അംഗീകാരം, ആരോഗ്യം, നിയമവിജയം, പരീക്ഷാവിജയം തുടങ്ങിയവ കാണുന്നു.

നിരാകരണം: ശ്രദ്ധിക്കുക ഇത് പൊതുവായ വിവരങ്ങൾ ഉൾക്കൊള്ളിച്ച ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.

English Summary

The horoscope provides astrological indications regarding the events likely to occur today in the lives of individuals born under various zodiac signs.

Follow Us