AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Navratri 2026: ദുർഗ്ഗാ ദേവി അനുഗ്രഹിക്കില്ല! നവരാത്രിയിൽ അറിയാതെ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്

Navratri 2026 Rules:മഹിഷാസുരൻ എന്ന അസുരന്മേൽ ദുർഗാമാതാവിന്റെ വിജയത്തെ ആദരിക്കുന്നതിന് വേണ്ടിയാണ് 9 ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവം ആഘോഷിക്കുന്നത്. നിരവധി ആചാരങ്ങളും പൂജകളും ഉപവാസം എന്നിവ കൊണ്ടാണ് നവരാത്രി ആഘോഷിക്കുന്നത്. ശരത് നവരാത്രി എന്നാൽ മഴക്കാലത്തിന്റെ അവസാനത്തെയും ശൈത്യകാലത്തിന്റെ തുടക്കത്തെയും ആണ് സൂചിപ്പിക്കുന്നത്...........

Navratri 2026: ദുർഗ്ഗാ ദേവി അനുഗ്രഹിക്കില്ല! നവരാത്രിയിൽ അറിയാതെ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്
Navratri 2026 Image Credit source: Tv9 Network
Ashli C
Ashli C | Published: 05 Oct 2026 | 11:38 AM

തിന്മയുടെ മേൽ നന്മ വിജയം കൊണ്ട ദിവസമാണ് നവരാത്രി. ഇന്ത്യയിൽ അത്യാഡംബരപൂർവ്വം ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിൽ ഒന്ന്. മഹിഷാസുരൻ എന്ന അസുരന്മേൽ ദുർഗാമാതാവിന്റെ വിജയത്തെ ആദരിക്കുന്നതിന് വേണ്ടിയാണ് 9 ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവം ആഘോഷിക്കുന്നത്. നിരവധി ആചാരങ്ങളും പൂജകളും ഉപവാസം എന്നിവ കൊണ്ടാണ് നവരാത്രി ആഘോഷിക്കുന്നത്. ശരത് നവരാത്രി എന്നാൽ മഴക്കാലത്തിന്റെ അവസാനത്തെയും ശൈത്യകാലത്തിന്റെ തുടക്കത്തെയും ആണ് സൂചിപ്പിക്കുന്നത്.

അതിനാൽ തന്നെ ശരത്കാലത്തുള്ള ഈ നവരാത്രി വളരെയധികം പ്രത്യേകതയുള്ളവയാണ്. അത്തരത്തിൽ ഈ വർഷത്തെ നവരാത്രി ആരംഭിക്കുന്നത് ഒക്ടോബർ 11 ഞായറാഴ്ചയാണ്. തുടർന്ന് ഒക്ടോബർ 19 വരെ നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതും ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നതും ജീവിതത്തിൽ വളരെയധികം ഗുണം ചെയ്യും എന്നും ദുർഗ്ഗാദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. നവരാത്രി ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

ALSO READ:ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താൽ ഐശ്വര്യം നിറയും! നവരാത്രിയിൽ ഈ കാര്യങ്ങൾ ചെയ്യൂ

കിടക്കയിൽ ഉറങ്ങരുത്

വ്രതം അനുഷ്ഠിക്കുമ്പോൾ ആഡംബരങ്ങൾ കുറയ്ക്കണം എന്നാണ് വിശ്വസിക്കപ്പെടുന്നത് അതിനാൽ നവരാത്രിയുടെ ഉപവാസം എടുക്കുമ്പോൾ കഴിവതും നിലത്ത് പായയിൽ കിടക്കുവാനാണ് നിർദ്ദേശിക്കുന്നത്. ഇതിന് ഭൂമിശയനം എന്നാണ് പറയുന്നത്. തറയിൽ ഉറങ്ങുന്നത് ഭൂമി മാതാവുമായി നമ്മെ ബന്ധിപ്പിക്കുകയും അതിലൂടെ നമ്മൾ വിനയം ഉണ്ടാവുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

തർക്കിക്കരുത്

വിശ്വാസങ്ങൾ പ്രകാരം ഉത്സവ ദിവസങ്ങളിൽ ദേവീദേവന്മാർ നമ്മുടെ വീടുകൾ സന്ദർശിക്കുന്ന അവസരമാണ്. ഈ ദിവസങ്ങളിൽ സമാധാനം, അഭിവൃദ്ധി എന്നിവ നമുക്ക് ഉണ്ടാകും. എന്നാൽ നാം എപ്പോഴും തർക്കിക്കുകയും കലഹിക്കുകയും ചെയ്താൽ ദേവി ദേവന്മാർ ഒരിക്കലും നമ്മുടെ വീട്ടിലേക്ക് കടന്നു വരില്ല. അതിനാൽ ശാന്തമായ ഒരു അന്തരീക്ഷം എപ്പോഴും കുടുംബത്തിലും എല്ലാവരുടെയും മനസ്സിലും നിലനിർത്താൻ ആണ് ജ്യോതിഷത്തിൽ പറയുന്നത്.

അണയാത്ത വെളിച്ചം

ഒമ്പത് ദിവസം വ്രതം അനുഷ്ഠിക്കുകയും അണയാത്ത വിളക്ക് കത്തിച്ചുമാണ് പലരും നവരാത്രി പൂജ നടത്തുന്നത്.അതായത് ചിലയിടങ്ങളിൽ ഒമ്പത് ദിവസവും ഒരിക്കലും അണയാത്ത കെടാവിളക്ക് കത്തിക്കുന്നു. അങ്ങനെ നിങ്ങളും കത്തിക്കുന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു വ്യക്തി അത് അണയാതെ അതിനെ കാത്തുസൂക്ഷിക്കാനായി വീട്ടിൽ ഉണ്ടായിരിക്കണം. വീട്ടിൽ ആരുമില്ലാതെ ജ്യോതിയെ ഒറ്റയ്ക്ക് വിടുന്നത് ദേവിയോടുള്ള അനാധരവായായാണ് കണക്കാക്കപ്പെടുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആണ് അഖണ്ഡ ജ്യോതി പ്രതീകപ്പെടുത്തുന്നത്. മാത്രമല്ല വീടിന്റെ എല്ലാ മുലകളിലും വെളിച്ചം എത്തുന്ന രീതിയിൽ ലൈറ്റുകൾ ഇടുകയോ വിളക്കുകൾ കത്തിക്കുകയോ ചെയ്യുക.

ബ്രഹ്മചര്യം

നവരാത്രി പൂജ ചടങ്ങുകൾ ആചരിക്കുമ്പോൾ ബ്രഹ്മചര്യ അവസ്ഥയിൽ ആയിരിക്കണം. ശാരീരിക ബന്ധങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ട അത്യാവശ്യമാണ്. അങ്ങനെ ചെയ്യുന്നത് നിങ്ങളെ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ ഇന്ദ്രിയങ്ങളുടെയും അവയവങ്ങളുടെയും ശക്തി നൽകുകയും ചെയ്യുന്നു. നമ്മുടെ ഊർജ്ജനിലെ യാതൊരുവിധ അധ്വാനമോ ഇല്ലാതെ ഉയരുന്നു. അതിനാൽ നമ്മൾ ഏറ്റവും മികച്ച ഒരു വ്യക്തിയായി മാറുന്നു. ഇത് നമ്മെ അറിവിന്റെ പാതയിലേക്ക് കൊണ്ടുപോവുകയും ജ്ഞാനവും ക്ഷമയും നമ്മിൽ ഉൾക്കൊള്ളുകയും ചെയ്യുന്നു.

മാംസാഹാരമോ ആഡംബര ഭക്ഷണമോ വേണ്ട…

നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ ഭക്തർ മാംസാഹാരവും മറ്റു തരത്തിലുള്ള വിഭവസമൃതമായ ഭക്ഷണവും ഒഴിവാക്കണമെന്ന് വിശ്വസിക്കപ്പെടുന്നു. സസ്യാഹാരം കഴിക്കുമ്പോൾ തന്നെ അതിൽ വെളുത്തുള്ളി എന്നിവ അമിതമായി ഉപയോഗിക്കുന്നതും ഒഴിവാക്കണം. താത്വിക ഭക്ഷണക്രമം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുകയും മികച്ച ദഹനത്തിലൂടെയും ഉപാപജയ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ശ്രദ്ധ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മുടി, നഖം മുറിക്കൽ

വ്രതം അനുഷ്ഠിക്കുന്ന കാലയളവിൽ ഭക്തർക്ക് മുടിയും നഖവും മുറിക്കുന്നത് ഒഴിവാക്കണമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

മൗന വ്രതം ആചരിക്കുക

സാധിക്കുമെങ്കിൽ നവരാത്രിയുടെ വ്രതം എടുക്കുമ്പോൾ മൗന വ്രതം ആചരിക്കുന്നതും നല്ലതാണ്. ദുർഗ്ഗാദേവിയോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനും അസുര രാജാവായ മഹിഷാസുരനെ പരാജയപ്പെടുത്തുന്നതിൽ ദുർഗ്ഗാദേവി കാണിച്ച വീര്യത്തേയും ധൈര്യത്തെയും ബഹുമാനിക്കുന്നതിനും ഉള്ള ഒരു മാർഗമാണിത്. ധ്യാനത്തോടെയുള്ള മൗനവ്രതം നമ്മുടെ അവബോധം മെച്ചപ്പെടുത്താൻ സഹായിക്കുന്നു നമ്മുടെ മനസ്സിന്റെയും സംസാരത്തിന്റെയും മേൽ നിയന്ത്രണം നൽകുകയും ആന്തരികമായ സമാധാനം കൈവരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

ENGLISH SUMMARY

This year’s Navaratri begins on Sunday, October 11, and continues until October 19. It is believed that observing a fast and performing certain specific rituals during this period brings immense benefits to one’s life and invokes the blessings of Goddess Durga. This article discusses the things that should be avoided during Navaratri.

Follow Us