AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: ധനയോഗവും സ്ഥാനക്കയറ്റവും; ഇന്നത്തെ നക്ഷത്രഫലം

Horoscope Today, October 1: 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവ അറിഞ്ഞാലോ .... 12 രാശികളുടെ സമ്പൂർണ്ണ ഫലം വായിക്കാം …

Horoscope Today: ധനയോഗവും സ്ഥാനക്കയറ്റവും; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 01 Oct 2026 | 06:59 AM

ഇന്ന് ഒക്ടോബർ 1, വ്യാഴാഴ്ച.. ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളുള്ള മറ്റൊരു ദിവസം. മാസത്തിന്റെ ആദ്യ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ?  12 രാശികളുടെ സമ്പൂർണ്ണ ഫലം വായിക്കാം…

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. വാഹനം മാറ്റി പുതിയത് വാങ്ങാൻ തീരുമാനിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും ,സാധ്യത.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് യാത്രകൾക്ക് സാധ്യത. സ്ഥാനക്കയറ്റം, അംഗീ്കാരം എന്നിവ കാണുന്നു. വീടുമായി ബന്ധപ്പെട്ട് മാറ്റിവച്ചിരുന്ന കാര്യം പൂർത്തിയാക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് വിദ്യാഭ്യാസ മേഖലയിൽ ഇന്ന് അനുകൂലമാണ്. മത്സരവിജയം, പരീക്ഷ വിജയത്തിന് സാധ്യത. മുമ്പ് മുടങ്ങിയ കാര്യം തുടർന്നേക്കും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾ വന്നുചേർന്നേക്കും. പുതിയ സംരംഭങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.

ALSO READ: നവരാത്രി വ്രതം ആരംഭിക്കുന്നത് എന്നാണ്? കൃത്യമായ തീയതി, ശുഭകരമായ സമയം, പൂജാ രീതി എന്നിവ അറിയാം

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. മനസ്സിൽ ഉണ്ടായിരുന്ന ഒരു ആശങ്കയ്ക്ക് പരിഹാരം കാണും.

കന്നി

കന്നി രാശിക്കാർക്ക് ബിസിനസിൽ ഇന്ന് നേട്ടങ്ങളുണ്ടായേക്കാം. മംഗല്യയോഗത്തിനും സാധ്യത. അപ്രതീക്ഷിത ലാഭം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

തുലാം

തുലാം രാശിക്കാർക്കും ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. എന്നിരുന്നാലും ദേഷ്യം നിയന്ത്രിക്കുക, ഓരോ തീരുമാനവും നന്നായി ആലോചിച്ചശേഷം മാത്രം എടുക്കുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് കടം കൊടുത്ത പണം തിരികെ ലഭിച്ചേക്കും, ഭവന നിർമാണത്തിൽ പുരോഗതി കാണുന്നു. യാത്രകൾക്ക് സാധ്യത.

ധനു

ഇന്ന് ജോലിസ്ഥലത്ത് അമിതമായ ജോലിഭാരം നിങ്ങളെ മാനസികമായി തളർത്തിയേക്കാം. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. സ്ഥാനക്കയറ്റത്തിനും അംഗീകാരത്തിനും സാധ്യത. ബിസിനസ് സംബന്ധിച്ച കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മകരം

മകരം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ദാമ്പത്യ ജീവിതത്തിൽ പരസ്പര വിശ്വാസവും ബഹുമാനവും വർധിക്കുന്ന സാഹചര്യം ഉണ്ടാകും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. സഹപ്രവർത്തകരുടെ സഹായത്താൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

മീനം

മീനം രാശിക്കാർക്ക് ബിസിനസ് സംബന്ധമായ യാത്രകൾക്ക് സാധ്യത. മത്സരവിജയം, മെച്ചപ്പെട്ട ആരോഗ്യം എന്നിവ കാണുന്നു. വിദ്യാഭ്യാസ മേഖലയിലും നേട്ടങ്ങൾ ഉണ്ടാകും.

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

English Summary:

Horoscope Today, October 1. Major Financial Gains and Promotions Await, Today is a favorable day for those born under the Aries sign. Health will be good. You might decide to replace your vehicle with a new one. There is also a possibility of financial gain.

Follow Us