Today’s Horoscope: ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധന ലാഭം, ഈ കാര്യങ്ങളിൽ ജാഗ്രത! ഇന്നത്തെ നക്ഷത്രഫലം
Todays Horoscope Prediction: വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നേട്ടങ്ങൾ ഉണ്ടാകും മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇന്ന് പൂർത്തിയാക്കും. സാമ്പത്തിക നില മെച്ചപ്പെടും. വിദ്യാർത്ഥികൾക്കും നല്ല ദിവസം.

Horoscope Today
ഇന്ന് ഒക്ടോബർ 29 വ്യാഴാഴ്ച. ഈ ദിവസം നിങ്ങൾക്ക് എങ്ങനെ? ഗ്രഹനിലകൾ അനുകൂലമോ പ്രതികൂലമോ എന്നറിയാൻ ഇതാ 12 രാശിക്കാരുടെയും സമ്പൂർണ്ണ നക്ഷത്ര ഫലം.
മേടം : പൊതുവേ സന്തോഷകരമായ ദിവസമായിരിക്കും. എല്ലാ കാര്യങ്ങളും തടസ്സമില്ലാതെ നടക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ചില യാത്രകൾ പോകേണ്ടതായി വന്നേക്കാം. കുടുംബ ബന്ധം ഊശ്മളകരമാകും.
ഇടവം: ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങുവാൻ അനുകൂലമായ ദിവസമല്ല എന്ന് കാണുന്നു. കരിയറിൽ പുരോഗതി ഉണ്ടാകും. ബന്ധുക്കൾ നിന്നും പിന്തുണ ലഭിക്കും. രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഇന്ന് സമാധാനം ലഭിക്കും. പലകാര്യങ്ങളിലും അപ്രതീക്ഷിതമായ തടസ്സങ്ങൾ നിലനിന്നേക്കാം.
മിഥുനം: പൊതുവേ നല്ല ദിവസമായിരിക്കും. ധനനേട്ടം ഉണ്ടാകും. കുടുംബബന്ധവും പ്രണയബന്ധവും നല്ലതായിരിക്കും. വിദ്യാർത്ഥികൾക്കും നല്ല ദിവസം.
കർക്കടകം: ശുഭകരമായ കാര്യങ്ങൾ സംഭവിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. മനസ്സമാധാനം ലഭിക്കും ആത്മവിശ്വാസം വർദ്ധിക്കും.
കന്നി: കുടുംബത്തിൽ സന്തോഷം നിലനിൽക്കും. കരിയറിൽ പുരോഗതി. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും.
തുലാം: വിവിധ മേഖലകളിൽ ഉള്ളവർക്ക് ഇന്ന് മുന്നേറ്റം സുഹൃത്തിന്റെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
വൃശ്ചികം: വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നേട്ടങ്ങൾ ഉണ്ടാകും മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇന്ന് പൂർത്തിയാക്കും. സാമ്പത്തിക നില മെച്ചപ്പെടും. വിദ്യാർത്ഥികൾക്കും നല്ല ദിവസം.
ധനു: പൊതുവിൽ നല്ല ദിവസമായി കാണുന്നു. മനസ്സമാധാനം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. കാര്യങ്ങളെ ക്ഷമയോടെ കൈകാര്യം ചെയ്യുക.
മകരം: തൊഴിലിടങ്ങളിൽ മനസമാധാനം ഉണ്ടാവും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടുക. തടസ്സങ്ങൾ നീങ്ങും.
കുംഭം: അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. എന്നാൽ സംസാരിക്കുമ്പോൾ ജാഗ്രത പുലർത്തുക. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
മീനം: കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും മികച്ച ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും .
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)