AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: പ്രായമായവരെ ബഹുമാനിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam on April 10:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന നല്ലതും ചീത്തതുമായ കാര്യങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ എന്നീ മേഖലകളിൽ...

Horoscope malayalam: പ്രായമായവരെ ബഹുമാനിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope on April 10Image Credit source: Getty Images
Ashli C
Ashli C | Updated On: 10 Apr 2026 | 06:46 AM

ഇന്ന് ഏപ്രിൽ 10 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന നല്ലതും ചീത്തതുമായ കാര്യങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

അസുഖങ്ങളിൽ നിന്നും മോചനം ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ഇത് സമാധാനം ലഭിക്കും. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.

ഇടവം

സാമ്പത്തികമായും കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു ചില കാര്യങ്ങളിൽ ഇന്ന് തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മിഥുനം

ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ആത്മവിശ്വാസം കൈവിടാതിരിക്കുക.

കർക്കിടകം

പൊതുവിൽ എല്ലാ കാര്യങ്ങൾക്കും ഒരു തടസ്സം നേരിടാൻ സാധ്യത. എന്നിരുന്നാലും മനസ്സിന് സന്തോഷവും സമാധാനവും ഉണ്ടാകുന്ന കാര്യങ്ങൾ നടക്കാൻ സാധ്യത. ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്യുക.

ALSO READ:ഏപ്രിൽ 11ന് അത് സംഭവിക്കും! 3 രാശികളുടെ തലവര മാറുന്നു

ചിങ്ങം

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ആഹാരം കഴിക്കുമ്പോൾ കരുതൽ വേണം. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു ഓരോ ചുവടും വയ്ക്കുക.

കന്നി

മാനസികമായ സന്തോഷത്തിനും സമാധാനത്തിനും പ്രാധാന്യം നൽകുക. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. എന്നിരുന്നാലും പണം ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക.

തുലാം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു തടസ്സം അനുഭവപ്പെടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

വൃശ്ചികം

നിങ്ങളുടെ മാനസികമായ സന്തോഷത്തിനും സമാധാനത്തിനും പ്രാധാന്യം നൽകുക. ശുഭാപ്തി വിശ്വാസവും ആത്മവിശ്വാസവും കൈവിടാതിരിക്കുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്തു തീർക്കുക.

ധനു

നിങ്ങളുടെ മനോഭാവത്തിന് മാറ്റം നൽകുക. എല്ലാ കാര്യങ്ങളും ഇന്ന് ഉദ്ദേശിച്ചതുപോലെ ചെയ്തു തീർക്കാൻ സാധിക്കും. എന്നിരുന്നാലും ചെറിയ തടസ്സങ്ങൾ ഉണ്ടാകുവാൻ സാധ്യത.

മകരം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്താൻ സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും, തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. എന്നിരുന്നാലും നല്ല ഫലം ലഭിക്കും.

കുംഭം

ചെറിയ വിഷയങ്ങളിൽ കലഹിയ്ക്കാൻ നിൽക്കരുത്. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക. ആരോഗ്യകാര്യത്തിലും നിങ്ങളുടെ ഓരോ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ നൽകി പൂർത്തിയാക്കുക.

മീനം

ആരോഗ്യത്തിന് പ്രത്യേകം ശ്രദ്ധ നൽകുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ ഫലം അനുകൂലമായി വരും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

Follow Us