വിലക്ക് പാടില്ല! ക്ഷേത്രങ്ങളിൽ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രവേശനം അനുവദിക്കണമെന്ന് ജസ്റ്റിസ് നാഗരത്ന
ശബരിമല യുവതി പ്രവേശനം ഉൾപ്പെടെയുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ വാദങ്ങൾ കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് ഈ പരാമർശം നടത്തിയത്. അതേസമയം തന്നെ ശബരിമലയിലെ യുവതി പ്രവേശമായി ബന്ധപ്പെട്ടല്ല ഇ കാര്യം പറയുന്നതെന്നും ജസ്റ്റിസ് ബി നാഗരത്നാ വ്യക്തമാക്കി. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളെയും ക്ഷേത്രദർശനത്തിന് അനുവദിക്കുന്നതാണ് ഹിന്ദുമതത്തിന്റെ സത്ത എന്നും ജസ്റ്റിസ് ഓർമിപ്പിച്ചു...
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ആരെയും വിലക്കുവാൻ പാടില്ല എന്ന് ജസ്റ്റിസ് ബി വി നാഗരത്ന. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതാണ് ഹിന്ദു മതത്തിന്റെ സത്ത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടല്ല ഈ പരാമർശം നടത്തുന്നത് എന്നും ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം ശബരിമല യുവതി പ്രവേശനം ഉൾപ്പെടെയുള്ള 9 അംഗ ഭരണഘടന ബെഞ്ചിലെ വാദം കേൾക്കുന്നതിനിടയിലാണ് ജസ്റ്റിസ് ഈ പരാമർശം നടത്തിയത്. വിഷയത്തിൽ എൻഎസ്എസ്, കേരള ക്ഷേത്ര സമിതിയുടെ മാതൃസമിതി എന്നിവ ഉൾപ്പെടെ മൂന്ന് കക്ഷികൾക്ക് വേണ്ടി ജസ്റ്റിസ് വൈദ്യനാഥൻ ക്ഷേത്രങ്ങളിൽ ആരാണ് പ്രവേശിക്കേണ്ടത് എന്ന് ആ വിഭാഗത്തിൽ പെട്ടവരാണ് തീരുമാനിക്കേണ്ടത് എന്ന വാദത്തിനെതിരെ ആയിരുന്നു ജസ്റ്റിസ് നാഗരത്നയുടെ ഈ പരാമർശമെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ALSO READ:ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമായി കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി
അതേസമയം ക്ഷേത്രങ്ങളിലെ ആചാരങ്ങൾ പാലിക്കാൻ അവിടെ എത്തുന്നവർക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ഉടുപ്പ് ധരിക്കാതെയാണ് പ്രവേശിക്കുന്നത് ഉടുപ്പ് ധരിച്ചുകൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് ആർക്കും പറയാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതി പ്രവേശനം; ചില ആചാരങ്ങൾ അന്ധവിശ്വാസമായി കോടതിക്ക് തീരുമാനിക്കാം; സുപ്രീം കോടതി
ചില ആചാരങ്ങളെ അന്ധവിശ്വാസമായി കോടതിക്ക് കണക്കാക്കാൻ സാധിക്കുമെന്ന് സുപ്രീം കോടതി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടക്കുമ്പോൾ ആയിരുന്നു കോടതിയുടെ പരാമർശം. ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും പ്രത്യേക യോഗ്യതയും പരിജ്ഞാനവും ഉള്ള ആളുകൾക്ക് മാത്രമേ മതവിഭാഗം അംഗീകരിക്കൂ എന്നാണ് കേന്ദ്രം വാദിച്ചത്. എന്നാൽ ഇതിനു മറുപടിയെന്നോണം ആണ് ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് സാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്. കൂടാതെ ഇതിന്റെ അവസാനം നിയമസഭയ്ക്ക് ആണെന്ന് പറയാൻ സാധിക്കില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.