AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran vs Kuwait: വെടിനിര്‍ത്തലിലും കാര്യമില്ല? ഇറാന്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തുന്നു; ആരോപണവുമായി കുവൈത്ത്‌

Kuwait claims attack by Iran: ഇറാന്‍ തങ്ങള്‍ക്കെതിരെ ഡ്രോണാക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് കുവൈത്ത്. ഇറാന്‍ തങ്ങളെ ലക്ഷ്യം വെച്ച്‌ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി കുവൈത്ത് ആരോപിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കുവൈത്തിലെ ചില സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് വിദേശകാര്യമന്ത്രാലയം.

Iran vs Kuwait: വെടിനിര്‍ത്തലിലും കാര്യമില്ല? ഇറാന്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തുന്നു; ആരോപണവുമായി കുവൈത്ത്‌
കുവൈത്തില്‍ നേരത്തെയുണ്ടായ ആക്രമണം - File Pic Image Credit source: PTI
Jayadevan AM
Jayadevan AM | Published: 10 Apr 2026 | 07:49 AM

കുവൈത്ത് സിറ്റി: ഇറാനും-യുഎസും തമ്മില്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും, ഇറാന്‍ തങ്ങള്‍ക്കെതിരെ ഡ്രോണാക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് കുവൈത്ത് രംഗത്ത്. ഇറാന്‍ തങ്ങളെ ലക്ഷ്യം വെച്ച്‌ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി കുവൈത്ത് ആരോപിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കുവൈത്തിലെ ചില സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, അടുത്തിടെയുണ്ടായ ഒരു ആക്രമണത്തിൽ തങ്ങളുടെ പ്രധാനപ്പെട്ട പൈപ്പ്ലൈൻ തകർന്നതായി സൗദി പ്രസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്ലൈനിന് കേടുപാടുകൾ സംഭവിച്ചെന്നാണ് സൗദിയുടെ ആരോപണം. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി, ചെങ്കടലിലേക്ക് എണ്ണ കൊണ്ടുപോകുന്ന പൈപ്പ്ലൈനിനാണ് കേടുപാടുകള്‍ സംഭവിച്ചത്.

അതിനിടെ, മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ അന്വേഷിക്കാൻ ദക്ഷിണ കൊറിയ ഇറാനിലേക്ക് ഒരു പ്രത്യേക ദൂതനെ അയയ്ക്കുമെന്ന് ഇറാനിലെ തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചിയും ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യൂണും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

Also Read: UAE Ticket Prices: പ്രവാസികൾക്ക് ആശ്വാസം, വ്യോമപാതകൾ സജീവമായി… വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും

ഇറാനെതിരെ ട്രംപ്‌

ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ കടത്തിവിടുന്ന കാര്യത്തില്‍ ഇറാന്‍ മോശമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. ഇറാനുമായുള്ള കരാര്‍ ഇങ്ങനെയായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

Follow Us