AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Friday Astro Remedies: വിവാഹകാര്യത്തിൽ തടസ്സമോ? വെള്ളിയാഴ്ച്ച ഈ കാര്യങ്ങൾ ചെയ്യൂ

Friday Astro Remedies For Marriage:ജീവിതത്തിലെ ഏറെ പ്രാധാന്യം ഉള്ളതും പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ് വിവാഹം. എന്നാൽ ചിലരെ സംബന്ധിച്ച് വിവാഹത്തിൽ പലപ്പോഴും തടസ്സങ്ങൾ നേരിടുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ചില പ്രതിവിധികൾ ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കും. നല്ല വിവാഹത്തിന് ജീവിതത്തിനും വേണ്ടി വെള്ളിയാഴ്ചകൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം....

Friday Astro Remedies: വിവാഹകാര്യത്തിൽ തടസ്സമോ? വെള്ളിയാഴ്ച്ച ഈ കാര്യങ്ങൾ ചെയ്യൂ
പ്രതീകാത്മക ചിത്രംImage Credit source: Tv9 Network
Ashli C
Ashli C | Published: 10 Apr 2026 | 08:00 AM

ഹിന്ദുമതത്തിൽ ആഴ്ചയിലെ ഏഴുദിവസവും ഏതെങ്കിലും ഒരു ദേവനോ ദേവതയ്ക്കോ വേണ്ടി സമർപ്പിച്ചിരിക്കുന്നു. ആ ദിവസം ആ ദേവനെയോ ദേവതയോ പ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ സകല സൗഭാഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. അത്തരത്തിൽ വെള്ളിയാഴ്ചകളിൽ മഹാലക്ഷ്മിയ ആരാധിക്കുന്നത് വളരെ ഉത്തമമായി കണക്കാക്കുന്നു. അതുപോലെ വെള്ളിയാഴ്ച ശുക്രനെ ആരാധിക്കുന്നതും വളരെ നല്ലതാണ്.

ജ്യോതിഷപ്രകാരം വിവാഹം പോലുള്ള മംഗള കാര്യങ്ങൾക്കായി നമുക്ക് അനുഗ്രഹം നൽകുന്നത് ശുക്രനാണ്. അതിനാൽ തന്നെ വെള്ളിയാഴ്ച ദിവസങ്ങളിൽ ശുക്രനെ ആരാധിക്കുന്നത് നല്ലതാണ്. ഇതിനായി വെള്ളിയാഴ്ച ദിവസങ്ങളിൽ വെള്ളയോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഏറ്റവും ഉത്തമം.

കൂടാതെ വെള്ളിയാഴ്ച ദിവസങ്ങളിൽ വെളുത്ത നിറത്തിലുള്ള സാധനങ്ങൾ അതായത് പഞ്ചസാര അരി പാൽ വെളുത്ത പൂക്കൾ എന്നിവ ആവശ്യക്കാർക്ക് ദാനം ചെയ്യുന്നത് വിവാഹത്തിലെ തടസ്സങ്ങൾ നീങ്ങാൻ സഹായിക്കും എന്നാണ് വിശ്വാസം. കൂടാതെ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി ലളിതാസഹസ്രനാമം വെള്ളിയാഴ്ച ദിവസങ്ങളിൽ സന്ധ്യാസമയത്ത് ജപിക്കുന്നത് വളരെ നല്ലതാണ്.

ALSO READ:ഇനി 2 നാൾ കൂടി! ഇവർക്കിനി നല്ല കാലം; ഏപ്രിൽ 11ന് ബുധനും ശനിയും സംയോജിക്കുന്നു

കൂടാതെ അടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ എത്തി സ്വയംവര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് വിവാഹത്തിലെ തടസ്സങ്ങൾ നീങ്ങാൻ വളരെ ഫലപ്രദമാണെന്ന് കരുതപ്പെടുന്നു. കൂടാതെ ദേവി ക്ഷേത്രങ്ങളിൽ ദേവിക്ക് മഞ്ഞൾപ്പൊടി സമർപ്പിക്കുകയോ, മഞ്ഞൾ കൊണ്ട് അഭിഷേകം നടത്തുകയും ചെയ്യുന്നത് മംഗല്യത്തിന് ഉത്തമമായി കണക്കാക്കുന്നു. കൂടാതെ വെള്ളിയാഴ്ച ദിവസങ്ങളിൽ ദേവിക്ക് നെയ്യ് വിളക്ക് കത്തിക്കുന്നത് വളരെ ശുഭകരമാണ്. മംഗല്യ സ്തുതികളായ കാർത്യായനി മന്ത്രം ജപിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു.

ഇതിനുപുറമേ വെള്ളിയാഴ്ച ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നത് മനസ്സിനും ശരീരത്തിനും ശുദ്ധി നൽകുകയും നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്ക് ഫലം നൽകുകയും ചെയ്യും എന്നും വിശ്വാസം. വെള്ളിയാഴ്ച ദിവസങ്ങളിൽ വീട്ടിൽ പായസമോ മറ്റു മധുരമുള്ള പലഹാരങ്ങളും തയ്യാറാക്കി മറ്റുള്ളവർക്ക് ദാനം ചെയ്യുന്നത് വീട്ടിൽ പോസിറ്റീവ് എനർജിയും ജീവിതത്തിൽ സന്തോഷം, സമാധാനം എന്നിവ കൊണ്ടുവരുമെന്നും വിശ്വാസം.

Follow Us