AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ രാശിഫലം

Horoscope malayalam on April 17: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, ദാമ്പത്യജീവിതം, കുടുംബജീവിതം എന്നീ മേഖലകളിൽ സംഭവിക്കുന്ന കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്........

Horoscope malayalam: മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ രാശിഫലം
Horoscope on April 17Image Credit source: Getty Images
Ashli C
Ashli C | Updated On: 17 Apr 2026 | 06:57 AM

ഇന്ന് ഏപ്രിൽ 17 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, ദാമ്പത്യജീവിതം, കുടുംബജീവിതം എന്നീ മേഖലകളിൽ സംഭവിക്കുന്ന കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ രാശിഫലം അറിയാം.

മേടം

ആവശ്യമില്ലാത്ത ചിന്തകൾ മനസ്സിൽ കടന്നുകൂടാൻ അനുവദിക്കരുത്. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും സാധ്യത.

ഇടവം

സാമ്പത്തിക നേട്ടത്തിന് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സവും ബുദ്ധിമുട്ടും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മിഥുനം

കുടുംബത്തിൽ സമാധാനം എങ്കിലും മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ പൂർത്തിയാക്കുക.

കർക്കിടകം

തൊഴിൽ മേഖലയിൽ കഠിനാധ്വാനം ചെയ്താൽ ഫലം ലഭിക്കും. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ പൂർത്തിയാക്കുക.

ALSO READ:3 രാശിക്കാർ സമ്പത്തിൽ ആറാടും! ഏപ്രിൽ 20 ന് കേതു ദിശ മാറുന്നു

ചിങ്ങം

സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. എന്നിരുന്നാലും അനാവശ്യ ചെലവുകൾ ശ്രദ്ധിക്കുക. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കു ബുദ്ധിമുട്ടുകൾക്ക് സാധ്യത.

കന്നി

പൊതുവിൽ നല്ല ദിവസമായിരിക്കും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്താൽ ഫലം അനുകൂലം ആയിരിക്കും.

തുലാം

ആരോഗ്യം നല്ലതായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യത.

വൃശ്ചികം

ഇന്നത്തെ നിങ്ങളുടെ ദിവസം തീരുമാനിക്കുന്നത് നിങ്ങളുടെ മനോഭാവമാണ്. മറ്റുള്ളവരുടെ മാനസികാവസ്ഥ കൂടി പരിഗണിച്ചു പെരുമാറുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

ധനു

കുടുംബത്തിലെ ചില അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മകരം

ആരോഗ്യത്തിൽ ശ്രദ്ധ നൽകുക. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

കുംഭം

സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം.

മീനം

ഏത് പ്രശ്നത്തെയും ധൈര്യത്തോടെ നേരിടുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.

Follow Us