Horoscope Malayalam: പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്, ധനനഷ്ടം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope malayalam on April 28:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായി സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ, ദാമ്പത്യജീവിതം, ആരോഗ്യം, ധനം, കരിയർ എന്നീ മേഖലകളിലെ സ്വാധീനം എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളിലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.......

Horoscope on April 28
ഇന്ന് ഏപ്രിൽ 28 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായി സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ, ദാമ്പത്യജീവിതം, ആരോഗ്യം, ധനം, കരിയർ എന്നീ മേഖലകളിലെ സ്വാധീനം എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളിലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം
ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക. അല്ലാത്തപക്ഷം നിങ്ങൾ ദുഃഖിക്കേണ്ടി വരും. എല്ലാ കാര്യങ്ങളിലും ഇന്ന് പൊതുവിൽ ഒരു തടസ്സവും ബുദ്ധിമുട്ടുകൾ ഉള്ളതുപോലെ തോന്നാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ഇടവം
മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. ഇത് നിങ്ങളുടെ ആരോഗ്യം നല്ലതായി നിലനിർത്താൻ സഹായിക്കും. തൊഴിൽ രംഗത്തും ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ പൂർത്തിയാക്കുക.
മിഥുനം
ആരോഗ്യത്തിൽ നല്ല ശ്രദ്ധ പാലിക്കുക. തൊഴിൽ രംഗത്ത് ഇന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. ചെയ്യുന്ന കാര്യങ്ങൾ ക്ഷമയോടെ ചെയ്യുക. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.
കർക്കിടകം
മനസ്സിന്റെ സമാധാനത്തിന് പ്രാധാന്യം നൽകുക. കാരണം മനസ്സാന്നിധ്യം ഉണ്ടെങ്കിൽ ചെയ്യുന്ന കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. ആരോഗ്യത്തെ മറന്ന് ഒന്നും ചെയ്യരുത്. ആത്മാവിശ്വാസം നിലനിർത്തുക.
ALSO READ:മിഥുനം ഉൾപ്പടെ രാശിക്കാർക്ക് നേട്ടൾ! ലക്ഷ്മി നാരായണ രാജയോഗം ഭാഗ്യം കൊണ്ടുവരും
ചിങ്ങം
പ്രതീക്ഷ കൈവിടാതിരിക്കുക. കാരണം ഓരോ മനുഷ്യനും പ്രതീക്ഷ ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ടു ജീവിക്കാനുള്ള ഉത്സാഹം ഉണ്ടാകൂ. പൊതുവിൽ എല്ലാ കാര്യങ്ങളിലും ഇന്ന് നേട്ടങ്ങൾക്ക് സാധ്യത. എന്നിരുന്നാലും ചില തടസ്സങ്ങളും വന്നുചേരാം.
കന്നി
ജീവിതത്തിൽ നന്മകൾക്ക് വേണ്ടി പ്രവർത്തിക്കുക. ഗുണകരമായ പ്രവർത്തനങ്ങൾ ചെയ്യുക. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. എന്നിരുന്നാലും മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കും സാധ്യത.
തുലാം
ആരോഗ്യം നല്ലതായി നിലകൊള്ളും. എന്നാൽ മറ്റുകാര്യങ്ങളിൽ ചർച്ചകൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
വൃശ്ചികം
ഇന്ന് പൊതുവിൽ സമാധാനവും സന്തോഷവും ഉള്ള ദിവസമായിരിക്കും. ആത്മാവിശ്വാസം വർദ്ധിക്കും. കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കും. അനാവശ്യമായി തർക്കിക്കാൻ വരുന്നവരെ ഒഴിവാക്കുക.
ധനു
ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. എന്നിരുന്നാലും മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
മകരം
പൊതുവിൽ ഒരു അലച്ചിൽ അനുഭവപ്പെട്ടേക്കാം. ഉന്മേഷമില്ലായ്മ അനുഭവപ്പെടും എന്നിരുന്നാലും ആത്മവിശ്വാസം കൈവിടാതെ കാര്യങ്ങൾ ചെയ്താൽ എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായി വന്നു ഭവിക്കും.
കുംഭം
പൊതുവിൽ നല്ല ദിവസമായിരിക്കും. നിങ്ങളുടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. എല്ലാ കാര്യങ്ങളും നിങ്ങളുടെ ആഗ്രഹപ്രകാരം നടക്കുവാൻ സാധ്യത.
മീനം
ദാമ്പത്യജീവിതത്തിൽ പൊതുവിൽ സന്തോഷവും സമാധാനവും ഉണ്ടാകും. എന്നിരുന്നാലും ചെറിയ തടസ്സങ്ങൾ. പൊതുവിൽ ഇന്നത്തെ ദിവസങ്ങളിൽ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ ഒരു തടസ്സമുള്ളതുപോലെ അനുഭവപ്പെടാം. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)
English Summary
Today is Tuesday, April 28. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions.