Horoscope malayalam: അമിതകോപം കുഴപ്പത്തിൽ ചാടിക്കും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope malayalam on April 29:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണിത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യ ജീവിതം, കുടുംബം എന്നീ മേഖലകളിലെ സ്വാധീനം തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം.......

Horoscope on April 29
ഇന്ന് ഏപ്രിൽ 29 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണിത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യ ജീവിതം, കുടുംബം എന്നീ മേഖലകളിലെ സ്വാധീനം തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.
ജ്യോതിഷഫലത്തെ ആശ്രയിച്ച് കാര്യങ്ങൾ ചെയ്യണം എന്നല്ല. മറിച്ച് ഇത്തരം സൂചനങ്ങൾ മുൻകൂട്ടി കാണുവാൻ സാധിക്കുകയാണെങ്കിൽ നമ്മുടെ ചില പ്ലാനിങ്ങുകളിൽ ജാഗ്രതയോടെ മുന്നോട്ടുപോകാൻ സാധിക്കും. അമിതമായി കോപം ഉള്ളവരും പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന ആളുകളും ആയിരിക്കും നമുക്ക് ചുറ്റുമുള്ളത്. ആ സാഹചര്യത്തിൽ ഇത്തരം ജ്യോതിഷ ഫലങ്ങൾ നമ്മുടെ പെരുമാറ്റത്തിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ സഹായകരമാകും. ഇത് നമ്മുടെ ദിവസം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകാൻ സഹായിക്കും.
മേടം
പൊതുവിൽ ഇന്നൊരു അലച്ചിൽ നിറഞ്ഞ ദിവസമായിരിക്കും. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. എല്ലാ കാര്യങ്ങളിലും തടസ്സമനുഭവപ്പെട്ടേക്കാം. ക്ഷമയോടെ ചിന്തിച്ച് ചെയ്താൽ എല്ലാ അനുകൂലമായി തരും.
ഇടവം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. മറ്റു കാര്യങ്ങളും ഇന്ന് നിങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കും. എന്നിരുന്നാലും അടുക്കള തീരുമാനങ്ങൾ ശരിയായില്ലെങ്കിൽ പ്രതികൂലമായ ഫലങ്ങൾ ലഭിക്കും .
മിഥുനം
ആരോഗ്യത്തിൽ നല്ല ജാഗ്രത പാലിക്കുക. ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. മറ്റുകാര്യങ്ങളിലും തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
കർക്കിടകം
സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടായേക്കാം. എന്നാൽ മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.
ചിങ്ങം
മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. സാമ്പത്തിക നേട്ടങ്ങൾ സാധ്യത. ആ തൊഴിൽ രംഗത്ത് നേട്ടം. കുടുംബത്തിൽ സമാധാനം. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലം.
കന്നി
ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. ആത്മവിശ്വാസം കൈവിടാതിരിക്കുക.
ALSO READ:മകരം ഉൾപ്പെടെ രാശിക്കാരുടെ ഭാഗ്യം തെളിയുന്നു! അപൂർവ യോഗം കൊണ്ടുവരും സൗഭാഗ്യങ്ങൾ
തുലാം
കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ആരോഗ്യത്തിൽ നല്ല ജാഗ്രത പാലിക്കുക. മറ്റുകാര്യങ്ങളിലും തടസ്സങ്ങൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
വൃശ്ചികം
പൊതുവിൽ ദിവസം നല്ലതായിരിക്കും. മറ്റുള്ളവരുടെ വാക്കുകൾക്ക് ഒരുപാട് ചെവി കൊടുക്കാതിരിക്കുക. തൊഴിൽ രംഗത്തും ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ധനു
എല്ലാ കാര്യങ്ങളിലും ഒരു തടസം അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക.
മകരം
തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. പുകവലിക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ ഒഴിവാക്കുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
കുംഭം
ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ച് ആത്മാവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ അനുകൂലമായി വരും.
മീനം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിലും ഇന്ന് വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല. നിങ്ങൾ ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ച് നിങ്ങളുടെ ദിവസവും നല്ലതായിരിക്കും. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)
English Summary
Today is wednesday, April 29. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.