Horoscope Today: പുതിയ അവസരങ്ങള്‍ വന്നുചേരും; കർക്കിടകം രാശിക്കാർക്ക് മികച്ച വിവാഹാലോചന വരും: ഇന്നത്തെ രാശിഫലം

Horoscope Today September 21: ചില രാശിക്കാർക്ക് ബിസിനസിൽ നഷ്ടം സംഭവിക്കും. ഉദരസംബന്ധമായ പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. ഇനി ഓരോ രാശിക്കാർക്കും എന്തൊക്കെയാണ് ഫലങ്ങൾ എന്ന് നോക്കാം.

Horoscope Today: പുതിയ അവസരങ്ങള്‍ വന്നുചേരും; കർക്കിടകം രാശിക്കാർക്ക് മികച്ച വിവാഹാലോചന വരും: ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം

Updated On: 

21 Sep 2025 06:04 AM

ഇന്ന് ‌ചില രാശിക്കാർക്ക് സാമ്പത്തികമായി ലാഭം നേടും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. ചില രാശിക്കാർക്ക് കച്ചവടത്തിൽ പുതിയ പദ്ധതികൾ വരും. കിട്ടാതിരുന്ന പണം തിരികെ കിട്ടും.എന്നാൽ ചില രാശിക്കാർക്ക് ബിസിനസിൽ നഷ്ടം സംഭവിക്കും. ഉദരസംബന്ധമായ പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. ഇനി ഓരോ രാശിക്കാർക്കും എന്തൊക്കെയാണ് ഫലങ്ങൾ എന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. സാമ്പത്തികമായി ഉന്നതിയിൽ എത്തും. പ്രിയപ്പെട്ടവരെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരുമായി തർക്കിക്കാൻ പോകരുത്. വിദ്യാർത്ഥികൾ നന്നായി പഠിക്കുക.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യത്തിലും വിജയം നേടാൻ സാധിക്കും. കുറെ നാളായി ആ​ഗ്രഹിക്കുന്ന ജോലി നേടും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയം നേടും. ജീവിത പങ്കാളിയുമായി ചെറിയ വഴക്കുകൾ ഉണ്ടാവാം.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് ജീവിത പങ്കാളിയുമായി ദൂരെ യാത്ര പോകാൻ സാധിക്കും. ബിസിനസിൽ ശ്ര​ദ്ധ വേണം. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരം കിട്ടും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ ചില ബു​ദ്ധിമുട്ടുകൾ ഉണ്ടാകും. കുടുംബത്തിൽ സ്വത്തിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടാവാം. മുതിർന്നവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുക. അച്ഛൻ്റെ ഉപദേശം തേടുന്നത് നല്ലതാണ്.

ചിങ്ങം

ചിങ്ങം രാശിക്കാർ പുതിയ ബിസിനസ് പദ്ധതികൾ ഉണ്ടാക്കും. സാമ്പത്തിക ലാഭം ഉണ്ടാകും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഇന്ന് അത്ര അനുകൂലമല്ല. കൂടുതൽ ചിലവുകൾ ഉണ്ടാവാം.

Also Read:വീട്ടില്‍ പൂജ വെക്കുന്നവര്‍ ഈ തെറ്റുകള്‍ ഒരിക്കലും ചെയ്യരുത്‌

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ലോട്ടറി അടിക്കാൻ സാധ്യതയുണ്ട്. പങ്കാളിയുമായി തുറന്ന് സംസാരിക്കുക. ജോലി സ്ഥലത്ത് നല്ല അന്തരീക്ഷം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ഭാര്യയുടെ ഉപദേശം കേൾക്കുന്നത് ഗുണം ചെയ്യും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നഷ്ടം ഉണ്ടാകും. ഉദരസംബന്ധമായ ബന്ധപ്പെട്ട പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. മക്കളുടെ ഭാവിയെക്കുറിച്ച് ആലോചിച്ച് വിഷമം ഉണ്ടാവാം.

ധനു

ധനു രാശിക്കാർക്ക് ഇന്ന് മാനസികമായ വിഷമങ്ങൾ ഉണ്ടാവാം. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യം നിങ്ങളെ മാനസികമായി ബാധിച്ചേക്കാം. രാഷ്ട്രീയക്കാർക്ക് ഇന്ന് അപവാദങ്ങൾ കേൾക്കാൻ ഇടയുണ്ട്.

മകരം

മകരം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. അമിത ചിലവ് ഒഴിവാക്കുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. കിട്ടാതിരുന്ന പണം തിരികെ കിട്ടും.

കുഭം

കുഭം രാശിക്കാർക്ക് ഇന്ന് മാനസികമായ വിഷമങ്ങൾ ഉണ്ടാവാം. മത്സരപരീക്ഷകളിൽ വിജയിക്കും. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും. ജോലി സ്ഥലത്ത് നല്ല അന്തരീക്ഷം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. സർക്കാർ ജോലിയിലുള്ളവർക്ക് സ്ഥാനകയറ്റം ലഭിക്കും. മിക്ക വിവാഹാലോചന വരും. വിദേശത്തേക്ക് പോകുന്നവർക്ക് അനുകൂലമാണ്.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Related Stories
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
ദിലീപിന്റെ ആസ്തി എത്ര? ആദ്യ പ്രതിഫലം 3000 രൂപ...
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം