AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ദീപാവലി ദിനത്തില്‍ ഈ നാളുകാര്‍ക്ക് ധനയോഗം? ഇന്ന് മികച്ച നേട്ടങ്ങള്‍; രാശിഫലം നോക്കാം

Malayalam Horoscope Today 20-10-2025: ചില നാളുകാര്‍ക്ക് ധനയോഗം, കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി തുടങ്ങിയ അനുകൂല പ്രവചനങ്ങള്‍ ദീപാവലി ദിനത്തിലെ രാശിഫലത്തിലുണ്ട്. മറ്റ് ചില നാളുകാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക വെല്ലുവിളി, അസ്വസ്ഥത തുടങ്ങിയ നിരാശജനകമായ പ്രവചനങ്ങളുമുണ്ട്. ദീപാവലി രാശിഫലം വായിക്കാം

Today’s Horoscope: ദീപാവലി ദിനത്തില്‍ ഈ നാളുകാര്‍ക്ക് ധനയോഗം? ഇന്ന് മികച്ച നേട്ടങ്ങള്‍; രാശിഫലം നോക്കാം
ഇന്നത്തെ രാശിഫലം Image Credit source: Getty
jayadevan-am
Jayadevan AM | Published: 20 Oct 2025 06:08 AM

ഇന്ന് ദീപാവലി. ചില നാളുകാര്‍ക്ക് പ്രതീക്ഷയും, മറ്റ് ചില നാളുകാര്‍ക്ക് നിരാശയും പകരുന്ന ഇന്നത്തെ രാശിഫലം പുറത്ത്. ചില നാളുകാര്‍ക്ക് ധനയോഗം, കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി തുടങ്ങിയ അനുകൂല പ്രവചനങ്ങള്‍ ദീപാവലി ദിനത്തിലെ രാശിഫലത്തിലുണ്ട്. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക വെല്ലുവിളി, അസ്വസ്ഥത തുടങ്ങിയ നിരാശജനകമായ പ്രവചനങ്ങളുമുണ്ട്. പ്രവചനം എന്ത് തന്നെയായാലും സധൈര്യത്തോടെ മുന്നോട്ടു പോകുകയാണ് ചെയ്യേണ്ടത്. പ്രവചനങ്ങള്‍ കണ്ട് അമിതമായി സന്തോഷിക്കുകയോ, നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല.

മേടം

കര്‍മരംഗത്ത് ശോഭിക്കും. ജോലി തേടിയുള്ള അന്വേഷണങ്ങള്‍ വിജയിച്ചേക്കാം. തൊഴില്‍ലാഭം, ദ്രവ്യലാഭം തുടങ്ങിയവ കാണുന്നു.

ഇടവം

പണം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത വേണം. അനാവശ്യ ചെലവുകള്‍ക്ക് സാധ്യത. അഭിമാനക്ഷതം, അപകടഭീതി, ശത്രുശല്യം എന്നിവയും കാണുന്നു.

മിഥുനം

തിരിച്ചടികള്‍ നേരിട്ടേക്കാം. അമിത ചെലവ്, വാഗ്വാദങ്ങള്‍, അലച്ചില്‍ ഇവ കാണുന്നു. മനസ് അസ്വസ്ഥമായേക്കാം. വാക്കുകളിലും പ്രവൃത്തികളിലും ശ്രദ്ധ വേണം.

കര്‍ക്കടകം

മികച്ച യോഗങ്ങള്‍ കാണുന്നു. ധനയോഗം, ആഗ്രഹസഫലീകരണം എന്നിവയ്ക്ക് സാധ്യത. ഉല്ലാസയാത്രായോഗവുമുണ്ട്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം.

ചിങ്ങം

പറഞ്ഞ വാക്കുകള്‍ പാലിക്കാന്‍ പറ്റിയെന്ന് വരില്ല. ബന്ധുമിത്രാദികള്‍ പിണങ്ങാന്‍ സാധ്യത. തന്റേതല്ലാത്ത തെറ്റുകള്‍ക്ക് പഴി കേള്‍ക്കേണ്ടി വന്നേക്കാം.

കന്നി

കൂടിക്കാഴ്ചകള്‍ വിജയിച്ചേക്കാം. പുതിയ ബിസിനസ് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചേക്കാം. പണം കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ വേണം.

തുലാം

ശത്രുശല്യ, കാര്യതടസം, യാത്രാപരാജയം തുടങ്ങിയ കാണുന്നു. അസ്വസ്ഥത അലട്ടിയേക്കാം. വാഹനം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

വൃശ്ചികം

മനസ് അസ്വസ്ഥമായേക്കാം. സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടേക്കാം. ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. എടുത്തുചാട്ടത്തിന് സാധ്യത.

ധനു

കുടുംബാംഗങ്ങളൊന്നുമിച്ച് നല്ല നിമിഷങ്ങള്‍ പങ്കിടും. ആഘോഷങ്ങളില്‍ പങ്കെടുത്തേക്കും. സാമ്പത്തികയോഗം കാണുന്നു. നല്ലൊരു വാര്‍ത്ത തേടിയെത്തിയേക്കാം.

മകരം

വേദനാജനകമായ അനുഭവങ്ങള്‍ നേരിട്ടേക്കാം. കുടുംബത്ത് അസ്വസ്ഥത, അനാവശ്യ തര്‍ക്കങ്ങള്‍ എന്നിവ കാണുന്നു. കാര്യങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യുക.

കുംഭം

മനോവിഷമം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ കാണുന്നു. യാത്രാലക്ഷ്യങ്ങള്‍ ചിലപ്പോള്‍ നിറവേറ്റാനാകില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് സാധ്യത.

മീനം

ധനയോഗം, അഭിവൃദ്ധി തുടങ്ങിയവ കാണുന്നു. ഈ നാളുകാര്‍ക്കും നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ഉത്സാഹം, സന്തോഷം, സമാധാനം, കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത്‌ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)