Shani Dosha: നിങ്ങൾക്ക് ശനി ദോഷമുണ്ടെന്ന് എങ്ങനെ അറിയാം?
ലക്ഷണങ്ങൾ പലതാണ്, ചിലത് ശനിദോഷക്കാലത്ത് മാത്രമായിരിക്കും ദൃശ്യമാവുക, എന്നാൽ ചിലത് എപ്പോഴും കാണാൻ സാധിക്കില്ല

Shani Dosha Symptoms
ജ്യോതിഷപ്രകാരം, ജാതകത്തിൽ ശനിയുടെ സ്ഥാനം ദുർബലമാണെങ്കിൽ, അത് ശനി ദോഷമായി കണക്കാക്കുന്നു. ശനി ശുഭ സ്ഥാനത്തല്ലെങ്കിൽ, ജാതകൻ്റെ ജീവിതത്തിൽ സാമ്പത്തിക നഷ്ടങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, ബന്ധങ്ങളിൽ പിരിമുറുക്കം, ജോലിയിൽ തടസ്സങ്ങൾ തുടങ്ങി വിവിധ പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ശനി ഭഗവാനെ ആരാധിക്കുന്നതും, ഹനുമാൻ ചാലിസ ചൊല്ലുന്നതും ശനിയുടെ കാഠിന്യം കുറക്കും, ജാതകത്തിൽ ശനി ദോഷമുണ്ടെങ്കിൽ അതിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ശനി ദോഷം എങ്ങനെ തിരിച്ചറിയാം?
പരിചയസമ്പന്നനായ ഒരു ജ്യോതിഷിക്ക് മാത്രമേ ശനി ദോഷം മനസ്സിലാക്കാൻ കഴിയൂ. എങ്കിലും ജീവിതത്തിൽ ആവർത്തിച്ചുള്ള തടസ്സങ്ങൾ, വർദ്ധിച്ചുവരുന്ന കടം, സാമ്പത്തിക നഷ്ടങ്ങൾ അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ, സമാധാനക്കേട് എന്നിവയെല്ലാം ശനി ദോഷത്തിൻ്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.
സാമ്പത്തിക നഷ്ടം
ജാതകത്തിൽ ശനി പ്രതികൂല സ്ഥാനത്താണെങ്കിൽ, ആവർത്തിച്ച് ശ്രമിച്ചാലും ജോലി പൂർത്തിയാകില്ല. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും, ജീവിതം കൂടുതൽ ദുഷ്കരമാകും.
ആരോഗ്യ പ്രശ്നങ്ങൾ
ശനി ദോഷം അകാല മുടി കൊഴിച്ചിൽ, കാഴ്ച മങ്ങൽ, ചെവി അല്ലെങ്കിൽ അസ്ഥി പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. അലസത, വിഷാദം, ഉത്കണ്ഠ, നിരന്തരമായ മാനസിക സമ്മർദ്ദം എന്നിവ അനുഭവപ്പെടാം.
ബന്ധങ്ങളിലെ സ്വരചേർച്ചകൾ
ശനിയുടെ അശുഭ സ്ഥാനം ബന്ധങ്ങളെയും ബാധിക്കുന്നു. ഇത് ദാമ്പത്യജീവിതത്തെ തകർക്കുകയും, പ്രണയബന്ധങ്ങളെ നശിപ്പിക്കുകയും, സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ കലഹങ്ങൾക്ക് കാരണമാവുകയും ചെയ്യും.
വൈകിയ വിജയം
ശനി ദോഷമുള്ളവർ കഠിനാധ്വാനം ചെയ്താലും വിജയം നേടാൻ കഴിയില്ല. ജോലി അപൂർണ്ണമായി തുടരും, സമ്പത്ത് കുറയും, തടസ്സങ്ങൾ ജീവിതത്തിന്റെ ഭാഗമായി മാറും.
( ഇത് പൊതുവായ വിവരങ്ങളാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )