ആധുനിക ജീവിതത്തിലെ വെല്ലുവിളികളെ എങ്ങനെ നേരിടാം?
ദൈവിക ആനന്ദം ആസ്വദിക്കാം എന്നതാണ് ഈ ആഴ്‌ചത്തെ വിഷയം. മഹേസാനയിലെ ബി.എ.പി.എസ് സ്വാമിനാരായൺ മന്ദിറിൽ വെച്ചാണ് ഈ പ്രത്യേക ചർച്ച റെക്കോർഡ് ചെയ്തിരിക്കുന്നത്
ബി.എ.പി.എസ് സ്വാമിനാരായൺ മന്ദിർ പുറത്തിറക്കിയ ആത്മീയ പരമ്പര സത് സംഗ് കോൺവർസേഷൻ്റെ വീക്കിലി എപ്പിസോഡ് പുറത്തിറങ്ങി. ആധുനിക ജീവിതത്തിലെ വെല്ലുവിളികളെ ഏത് വിധത്തിൽ മനുഷ്യൻ നേരിടണം എന്നാണ് ഇത്തവണ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സമാധാനത്തോടെയും ലക്ഷ്യബോധത്തോടെയും വേണം ഏതൊരു കാര്യവും ചെയ്യാൻ എന്ന് എപ്പിസോഡിൽ പറയുന്നു. ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാൻ സഹായിക്കുന്ന ചർച്ചകളും പ്രായോഗികമായ അറിവുകളും എപ്പിസോഡിൽ പറയുന്നു. പലവിധത്തിൽ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഈ സംഭാഷണങ്ങൾ ആത്മീയമായ പ്രചോദനവും മനസിന് ആശ്വാസവും നൽകും.
ഈ ആഴ്‌ചത്തെ വിഷയം
ദൈവിക ആനന്ദം ആസ്വദിക്കാം എന്നതാണ് ഈ ആഴ്‌ചത്തെ വിഷയം. മഹേസാനയിലെ ബി.എ.പി.എസ് സ്വാമിനാരായൺ മന്ദിറിൽ വെച്ചാണ് ഈ പ്രത്യേക ചർച്ച റെക്കോർഡ് ചെയ്തിരിക്കുന്നത്. സ്വാമി യോഗ്‌വിവേക്ദാസ്, സ്വാമി ഉത്തമയോഗിദാസ്, സ്വാമി ഗുരുമാനന്ദദാസ്, സ്വാമി ത്യാഗ്പുരുഷദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുന്നു.
ദൈവിക സന്തോഷത്തിൻ്റെ വാതിലുകൾ
ആത്മീയ പരിശീലനത്തിലൂടെയും ഭക്തിയിലൂടെയും എങ്ങനെ ദൈവിക സന്തോഷത്തിൻ്റെ വാതിലുകൾ തുറക്കാം എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും ചിന്തകളും വീഡിയോയിൽ ഇവർ പങ്കുവെക്കുന്നു. സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതത്തിലേക്ക് ഇത് നമ്മെ എങ്ങനെ നയിക്കും എന്നതാണ് ചർച്ചയിൽ ഉയരുന്ന ചോദ്യം. ഇത് നിങ്ങളുടെ മനസ്സിനെ ഉന്മേഷഭരിതമാക്കുകയും ഹൃദയത്തെ സമ്പന്നമാക്കുകയും ചെയ്യും