Navratri 2026: നവരാത്രിയുടെ 9 ദിവസങ്ങൾ ദുർഗ്ഗാദേവിയെ എങ്ങനെ ആരാധിക്കണം? പൂജാ രീതി, അനുഷ്ഠാനങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം
Navratri 2026 Puja Vidhi:ദുർഗ്ഗാദേവിയെ വീട്ടിൽ എങ്ങനെ ആരാധിക്കണം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ. ദുർഗാദേവിയുടെ 9 രൂപങ്ങളെയാണ് ഓരോ ദിവസവും ആരാധിക്കുന്നത്. ഈ ഒമ്പത് ദിവസങ്ങളുടെയും ക്രമം പിന്തുടരുകയും ശരിയായ ആചാരങ്ങൾ ഘട്ടം ഘട്ടമായി പിന്തുടരുകയും ചെയ്യുന്നത് നവരാത്രി പൂജയുടെ 9 ദിവസത്തെ പൂജ കൂടുതൽ അർത്ഥവത്തായതും അനുഷ്ഠാനങ്ങളോടുകൂടി ഉള്ളതാക്കുവാനും................

Navratri Puja Vidhi
ദുർഗ്ഗാദേവിയുടെ വ്യത്യസ്തമായ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് നവരാത്രി. ദുർഗാദേവിയുടെ 9 രൂപങ്ങളെയാണ് ഓരോ ദിവസവും ആരാധിക്കുന്നത്. ഈ ഒമ്പത് ദിവസങ്ങളുടെയും ക്രമം പിന്തുടരുകയും ശരിയായ ആചാരങ്ങൾ ഘട്ടം ഘട്ടമായി പിന്തുടരുകയും ചെയ്യുന്നത് നവരാത്രി പൂജയുടെ 9 ദിവസത്തെ പൂജ കൂടുതൽ അർത്ഥവത്തായതും അനുഷ്ഠാനങ്ങളോടുകൂടി ഉള്ളതാക്കുവാനും സഹായിക്കുന്നു. ഈ സാഹചര്യത്തിൽ ദുർഗ്ഗാദേവിയെ വീട്ടിൽ എങ്ങനെ ആരാധിക്കണം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്തിനെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
പൂജ സ്ഥലം വൃത്തിയാക്കൽ
നവരാത്രിക്ക് തലേദിവസം തന്നെ വീടും പ്രത്യേകിച്ച് പൂജാമുറിയും നന്നായി വൃത്തിയാക്കണം. നെഗറ്റീവ് എനർജി അകറ്റുവാനായിട്ട് ഗംഗാജലമോ അല്ലെങ്കിൽ അല്പം ഉപ്പു കലർത്തിയ വെള്ളമോ ഉപയോഗിച്ച് പൂജാ സ്ഥലം തുടയ്ക്കുക.വീടിന്റെ പ്രവേശന കവാടം മാവിലയും ജമന്തിപ്പൂവ് കൊണ്ടുള്ള തോരണങ്ങൾ കൊണ്ടും അലങ്കരിക്കാവുന്നതാണ്.
ALSO READ:തിന്മയ്ക്കുമേൽ നന്മയെ സ്ഥാപിച്ച ശക്തിസ്വരൂപിണിയായ ദുർഗ്ഗാ ദേവി! നവരാത്രിക്ക് പിന്നിലെ കഥ അറിയാം
ആവശ്യമായ പൂജാ സാമഗ്രികൾ
വിളക്ക്,ധൂപവർഗ്ഗം, കുങ്കുമം, അക്ഷതം അഥവാ അരിമണികൾ, എന്നിവ വൃത്തിയുള്ള പാത്രത്തിൽ കരുതണം.
കലശം പ്രതിഷ്ഠിക്കുക
വടക്ക് കിഴക്ക് ദിശയിൽ ശുദ്ധമായ വെള്ളം, നാണയം,വെറ്റില ഏലം എന്നിവ നിറച്ച് പിച്ചളയോ ചെമ്പോ മൺപാത്രമോ വയ്ക്കുക. ശേഷം പാത്രത്തിന് മുകളിൽ മാവിലകൾ വെച്ച് അതിനു മുകളിൽ ചുവന്ന തുണിയിൽ പുതിയ തേങ്ങ വയ്ക്കുക. ഒരു മരപ്പീഠത്തിൽ പുതിയ ചുവന്ന തുണി വിരിക്കുക ശേഷം അതിന്റെ മധ്യഭാഗത്ത് അമ്മ ദുർഗയുടെ വിഗ്രഹമോ ചിത്രമോ കിഴക്കൊ വടക്കോ അഭിമുഖമായി പ്രതിഷ്ഠിക്കുക.
ശുദ്ധമായ നെയ്യിൽ വിളക്ക് കത്തിക്കുക. വായു ശുദ്ധീകരിക്കാനായിട്ട് ചന്ദനത്തിരി കത്തിക്കുക. ദിവസവും പുതിയ പൂക്കളും പഴങ്ങളും പായസം അല്ലെങ്കിൽ ഹൽവ പോലുള്ള മധുര പലഹാരങ്ങളും ദേവിക്ക് സമർപ്പിക്കുക.
ENGLISH SUMMARY
Navaratri is a nine-day festival dedicated to worshipping the nine distinct forms of Goddess Durga, with a specific form being venerated each day. Adhering to the sequence of these nine days and observing the prescribed rituals step-by-step helps make the nine-day Navaratri worship more meaningful and ritually significant.