അതിരുകളില്ലാത്ത ആത്മീയ സംഗമം; ‘ഇഷാ’ മഹാശിവരാത്രി ആംഗ്യഭാഷയിൽ തത്സമയം കാണാം

ഈഷാ യോഗ സെന്ററിൽ ഇന്ന് രാത്രി നടക്കുന്ന അതിഗംഭീരമായ മഹാശിവരാത്രി ആഘോഷങ്ങൾ ആംഗ്യഭാഷയിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

അതിരുകളില്ലാത്ത ആത്മീയ സംഗമം; ഇഷാ മഹാശിവരാത്രി ആംഗ്യഭാഷയിൽ തത്സമയം കാണാം

Isha Mahashivratri

Updated On: 

15 Feb 2026 | 04:33 PM

കോയമ്പത്തൂർ: കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിൽ ഇന്ന് രാത്രി നടക്കുന്ന അതിഗംഭീരമായ മഹാശിവരാത്രി ആഘോഷങ്ങൾ ആംഗ്യഭാഷയിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ബധിരർക്കും കേൾവിപരിമിതിയുള്ളവർത്തും അതുല്യമായ ആത്മീയാനുഭവം ഇതുവഴി സാധ്യമാകും. ഇന്ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ലൈവ് സ്ട്രീം നാളെ രാവിലെ 6 വരെ തുടരും. 23 ഇന്ത്യൻ, അന്തർദേശീയ ഭാഷകളിലും ഇത് ലഭ്യമാകും.

23 ഇന്ത്യൻ-അന്തർദ്ദേശീയ ഭാഷകളിൽ ലഭ്യമാകും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മറാത്തി, ഗുജറാത്തി, അസമീസ്, ഒഡിയ, കന്നഡ, ബംഗ്ലാ, തെലുങ്ക്, തമിഴ്, നേപ്പാളി, റഷ്യൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, മന്ദാരിൻ, ഇറ്റാലിയൻ, റൊമാനിയൻ, അറബിക്, ഇന്തോനേഷ്യൻ, വിയറ്റ്നാമീസ് എന്നീ ഭാഷകളില്‍ സാറ്റലൈറ്റ് ഫീഡുകൾ വഴി തത്സമയ സംപ്രേക്ഷണം ഉണ്ടാകും.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് മുഖ്യാതിഥി. കേന്ദ്രമന്ത്രിമാരായ ഡോ. എൽ. മുരുകൻ, സുരേഷ് ഗോപി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും. രാജ്യത്തുടനീളമുള്ള നിരവധി വിശിഷ്ട വ്യക്തികൾ, ആത്മീയ നേതാക്കൾ, കലാകാരന്മാർ എന്നിവർ മെഗാ ആഘോഷത്തിൽ പങ്കെടുക്കും.

ഈ വർഷത്തെ ആഘോഷത്തിന്റെ പ്രമേയം ‘ഗംഗ’ എന്നതാണ്. ഗംഗാ നദിയുടെ ആത്മീയവും സാംസ്കാരികവും പാരിസ്ഥിതികവുമായ തലങ്ങളെ ആഘോഷം ഉയര്‍ത്തിക്കാട്ടും. സദ്ഗുരു നയിക്കുന്ന ധ്യാനം, സംഗീത-നൃത്ത പരിപാടികള്‍ തുടങ്ങിയവയുമുണ്ടാകും. കലാകാരന്മാരുടെ തത്സമയ പ്രകടനങ്ങളും ഉണ്ടാകും.

ആദിത്യ ഗാധ്വി, പ്രശാന്ത് സോണാഗ്ര തുടങ്ങിയ പ്രശസ്ത കലാകാരന്മാർ പങ്കെടുക്കും. ‘സൗണ്ട്സ് ഓഫ് ഇഷ’യുമായുള്ള സഹകരണത്തിൽ സ്വരൂപ് ഖാൻ, ബ്ലെയ്‌സ്, ഹരീഷ് സഗാനെ, ധോൾ താഷ എന്നിവരുടെ പ്രകടനങ്ങളുമുണ്ടാകും. സ്വാഗത് റാത്തോഡ്, പൃഥ്വി ഗന്ധർവ്, ഐശ്വര്യ നിഗം, ദീപാലി സഹായ് എന്നിവരും സംഗീത സായാഹ്നത്തിൽ അണിനിരക്കും. തത്സമയ സംപ്രേക്ഷണത്തിനായി സന്ദർശിക്കുക: https://isha.sadhguru.org/mahashivratri/

യോഗേശ്വര ലിംഗ മഹാ അഭിഷേകം

ഭക്തർക്കായി സദ്ഗുരു യോഗേശ്വര ലിംഗ മഹാഭിഷേകം നടത്തും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സൗജന്യമായി ഇതിനകം രജിസ്‌ട്രേഷന്‍ നടത്തി. 170-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രേക്ഷകർ എല്ലാ വർഷവും ആഘോഷങ്ങളുടെ ഭാഗമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലുകളിൽ ഒന്നാണ് ഇഷായുടെ ശിവരാത്രി ആഘോഷം. രജിസ്‌ട്രേഷന് സന്ദര്‍ശിക്കുക: http://sadhguru.co/ym

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ