AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: എല്ലാം നടക്കും പേടിക്കാതെ മുന്നോട്ടുപോകൂ, പക്ഷെ ഇവര്‍…; ഇന്നത്തെ നക്ഷത്രഫലം

Malayalam Astrology June 28 Nakshatra Predictions for Today: ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അവരുടെ ജന്മരാശിയുമായി വളരെ അടുത്ത ബന്ധമുണ്ട്. നിങ്ങളുടെ നക്ഷത്രത്തിന്റെയും രാശിയുടെയുമെല്ലാം സ്വാധീനത്താലാണ് പലതരത്തിലുള്ള കാര്യങ്ങള്‍ നിങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഒരു നക്ഷത്രത്തില്‍ ജനിച്ചെന്ന് കരുതി, എല്ലാവര്‍ക്കും ഒരേ അനുഭവമാകണമെന്നില്ല. ഇന്നത്തെ നക്ഷത്രഫലം അറിഞ്ഞാലോ?

Today’s Horoscope: എല്ലാം നടക്കും പേടിക്കാതെ മുന്നോട്ടുപോകൂ, പക്ഷെ ഇവര്‍…; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ നക്ഷത്രഫലം Image Credit source: Sarayut Thaneerat/Getty Images Creative
Shiji M K
Shiji M K | Updated On: 28 Jun 2026 | 06:12 AM

ഇന്ന് ജൂണ്‍ 28 ഞായര്‍, അവധി ദിനങ്ങളില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനായി ഉണ്ടാകും. യാത്രകള്‍, വിവാഹം, പെണ്ണുകാണല്‍ തുടങ്ങി ഒട്ടേറെ ശുഭകാര്യങ്ങള്‍ വന്നെത്തുന്ന ഈ ദിവസത്തെ അത്ര നിസാരമായി കാണാനാകില്ലല്ലോ. ഓരോ ദിനങ്ങളും വ്യത്യസ്ത അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. ചിലത് വളരെ നല്ല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുമ്പോള്‍ മറ്റ് ചിലതാകട്ടെ, മോശം അനുഭവങ്ങള്‍ സമ്മാനിക്കും. എന്നാല്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അവരുടെ ജന്മരാശിയുമായി വളരെ അടുത്ത ബന്ധമുണ്ട്. നിങ്ങളുടെ നക്ഷത്രത്തിന്റെയും രാശിയുടെയുമെല്ലാം സ്വാധീനത്താലാണ് പലതരത്തിലുള്ള കാര്യങ്ങള്‍ നിങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഒരു നക്ഷത്രത്തില്‍ ജനിച്ചെന്ന് കരുതി, എല്ലാവര്‍ക്കും ഒരേ അനുഭവമാകണമെന്നില്ല. ഇന്നത്തെ നക്ഷത്രഫലം അറിഞ്ഞാലോ?

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യപരാജയം ഉണ്ടാവാം. അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, ശത്രുശല്യം വര്‍ധിക്കാനിടയുണ്ട്, എന്നിവയാണ് ഇന്നത്തെ ഫലം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, ആഗ്രഹങ്ങള്‍ നടക്കാം, ശുഭസമാഗമം ഉണ്ടാവാം, ഇഷ്ടഭക്ഷണം സമൃദ്ധി തുടങ്ങിയവ ഉണ്ടാകാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, ആഗ്രഹങ്ങള്‍ നടക്കാം, മത്സര വിജയം, ബിസിനസില്‍ പുതിയ സാധ്യതകള്‍ ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യതടസം, സ്വസ്ഥത കുറയും, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം എന്നിവ ഉണ്ടാകാനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥത കുറയാം, ഉദരവൈഷമ്യം, ധനതടസം ഉണ്ടാകും, സുഹൃത്തുക്കള്‍ അകലാനും സാധ്യതയുണ്ട്.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, ആഗ്രഹങ്ങള്‍, ധനലാഭം, അംഗീകാരം എന്നിവ നിങ്ങളെ തേടിയെത്തും.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

പ്രതികൂലമായ അനുഭവങ്ങള്‍ ഉണ്ടാകും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ നന്നായി സൂക്ഷിക്കുക. പിണക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വാക്കുതര്‍ക്കങ്ങള്‍ കയ്യാങ്കളിയിലേക്കും എത്തിച്ചേര്‍ന്നേക്കാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം ഉണ്ടാകും, ആരോഗ്യം മെച്ചപ്പെടും, ഇഷ്ടഭക്ഷണം സമൃദ്ധി ഉണ്ടാകും, യാത്രകള്‍ വിജയിക്കുകയും ചെയ്യും.

Also Read: Financial Growth Symptom’s: ജീവിതത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? നിങ്ങൾ സമ്പന്നരാകാൻ പോകുന്നതിന്റെ സൂചനയാണ്

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥത കുറയും അലച്ചിലിന് സാധ്യത, ചിലവ് വര്‍ധിച്ചേക്കാം, ധന നഷ്ടം ഉണ്ടാകുകയും ചെയ്യും.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, നിയമ വിജയം, ആഗ്രഹങ്ങള്‍ നടക്കാം, മറ്റ് നല്ല കാര്യങ്ങള്‍ സംഭവിക്കാനും സാധ്യത.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, തൊഴിലന്വേഷണങ്ങള്‍ വിജയിച്ചേക്കാം, യാത്രാവിജയം, ആഗ്രഹങ്ങള്‍ നടക്കാനും സാധ്യത.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യതടസം, ശരീരസൗഖ്യം കുറയും, ഉദരവൈഷമ്യം ഉണ്ടാകും പ്രവര്‍ത്തനമാന്ദ്യവും കാണുന്നു.

(നിരാകരണം: ഈ വാര്‍ത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

English Summary

Read the Malayalam Nakshatra Horoscope for Sunday, June 28, and discover what the stars have in store for your day. Get daily astrology predictions for all birth stars, including insights into career, finances, relationships, health, and overall fortune.

Follow Us